ചികിത്സ ഫലിച്ചു തുടങ്ങി, ഈമാന്റെ ഭാരം 30 കിലോ കുറഞ്ഞു

മുംബൈ: ഈമാന്റെ വരവ് വെറുതെയായില്ല, അഞ്ച് ദിവസത്തിനുള്ളിൽ 30 കിലോ ഭാരം കുറഞ്ഞു. അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായാണ് ഈജിപ്ഷ്യന്‍ യുവതി ഇമാന് അഹമ്മദ് മുംബൈയിലെത്തിയത്.
30 കിലോ കുറഞ്ഞതോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ ഇമാം. മുംബൈ സെയ്ഫി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമുള്ള ആഹാരക്രമീകരണമാണ് ഭാരം ഇത്ര കുറഞ്ഞ ദിവസത്തില്‍ സഹായിക്കുന്നത്. പ്രോട്ടീനും ഫൈബറും അടങ്ങിയ ആഹാരക്രമമാണ് ഭാരം കുറയ്ക്കാന്‍ ചികിത്സിക്കുന്ന ബാട്രിയാറ്റിക് സര്ജന് ഡോ. മുഫാസല്‍ ലക്ദവാല ഇമാന് നിര്‍ദേശിച്ചിട്ടുള്ളത്.
കഴിഞ്ഞ ശനിയാഴ്ച്ച ആസ്പത്രിയില്‍ പ്രവേശിക്കുമ്പോള്‍ 500 കിലോഗ്രാം ആയിരുന്നു ഇമാന്റെ ഭാരം ഇപ്പോള്‍ 30 കിലോ കുറഞ്ഞ് 470 കിലോയായി.
ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കുംവിധം യുവതിയുടെ ഭാരം കുറയേണ്ടതുണ്ട്. ഭാരം 450 കിലോയില്‍ താഴെ ആയാല്‍ മാത്രമേ ഓപ്പറേഷന് ടേബിളിലേക്കുതന്നെ എത്തിക്കാന്‍ സാധിക്കൂ.