Economy Markets Top one news

ഇന്ത്യൻ കറൻസി അച്ചടിക്കാൻ ചൈനക്ക് കരാർ നല്കി

ന്യൂഡൽഹി:  സ്വന്തം കറൻസി പോലും സ്വന്തമായി അടിക്കാൻ ഇന്ത്യക്ക് ആകില്ലെന്ന് പരിഹസിച്ച് ചൈനീസ് മാധ്യമങ്ങൾ. ഇന്ത്യൻ കറൻസി അച്ചടിക്കാൻ ചൈനക്ക് കരാർ നല്കി എന്നതാണ്‌ ചൈനയിലേ വൈറലായ പുതിയ വാർത്ത. ചൈനയിൽ കറൻസികളുടെ അച്ചടിക്കു മേൽനോട്ടം വഹിക്കുന്ന ചൈന ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷനെ ഉദ്ധരിച്ചു ചില ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേപ്പാൾ, തായ്‌ലൻഡ്, ബംഗ്ലദേശ്, ശ്രീലങ്ക, മലേഷ്യ, ബ്രസീൽ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും തങ്ങളുടെ കറൻസി അച്ചടിക്കാൻ ചൈനയ്ക്കു കരാർ നൽകിയെന്നാണ് റിപ്പോർട്ട്. ലോകത്ത് ഏറ്റവുമധികം കറൻസി നോട്ടുകൾ അച്ചടിച്ച് ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

റിപ്പോർട്ട് ശരിയാണെങ്കിൽ, ദേശീയ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണ് ഇതെന്ന് ഐക്യരാഷ്ട്രസഭാ മുൻ ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. ചൈനയിൽ ഇന്ത്യൻ കറൻസികൾ അച്ചടിച്ചാൽ, കള്ളനോട്ടുകൾ അച്ചടിക്കാൻ പാക്കിസ്ഥാന് അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ച് കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്‍ലി, പിയൂഷ് ഗോയൽ എന്നിവരെ അദ്ദേഹം തന്റെ ട്വീറ്റിൽ ടാഗും ചെയ്തിട്ടുണ്ട്

കറൻസികൾ അച്ചടിക്കുന്ന ചൈനയിലെ പ്ലാന്റുകൾക്കു സർക്കാർ ഈ വർഷം പതിവിലും ഉയർന്ന ‘ക്വോട്ട’ നിശ്ചയിച്ചിട്ടും, രാജ്യവ്യാപകമായി എല്ലാ അച്ചടി കേന്ദ്രങ്ങളും പൂർണ തോതിലാണു പ്രവർത്തിക്കുന്നതെന്ന് ചൈന ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷനെ ഉദ്ധരിച്ച് ‘സൗത്ത് ചൈന മോർണിങ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഇതിൽ ചൈനയുടേതായി അച്ചടിക്കുന്ന കറൻസികൾ തീർത്തും കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നും നോട്ട് അച്ചടിക്കാൻ ലഭിച്ച കരാറാണ് അച്ചടി കേന്ദ്രങ്ങൾ പൂർണതോതിൽ പ്രവർത്തിക്കാൻ കാരണമെന്നും ചൈന ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ പ്രസിഡന്റ് ലിയു ഗുയിഷെങ്ങിനെ ഉദ്ധരിച്ച് ‘സൗത്ത് ചൈന മോർണിങ് പോസ്റ്റ്’ വ്യക്തമാക്കി.

Related posts

മോദിയെ ട്രോളി കെജ്രിവാൾ; വോട്ട് കൂടാൻ ബിജെപി പ്രധാനമന്ത്രിയുടെ പേര് മാറ്റിയാൽ മതി

sub editor

വെസ്‌ലിയുടെ മൊഴിയില്‍ വീണ്ടും സംശയം ;ഷെറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ

യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീം കോടതി; വിധി പറഞ്ഞത് പുലര്‍ച്ചെ 4.15ന്, കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

വന്ദ്യവയോധികനായ വിഎസ് ചെറുപ്പക്കാർക്ക് വഴിമാറിക്കൊടുക്കണം, വോട്ടർമാർ യന്ത്രങ്ങളല്ലെന്നു തെളിയിക്കണമെന്ന് വിഎസ് ജോയി

subeditor

മുങ്ങല്ലേ പിള്ളേരേ..പോലീസ് പൊക്കും കുട്ടിരക്ഷാ ആപ്പ് റെഡി

subeditor

കവിയൂര്‍ കേസില്‍ നിലപാട് മാറ്റി സിബിഐ; അനഘയെ അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് കണ്ടെത്തല്‍

ശബരിമല എല്ലാ മതക്കാരുടേയും, ദർശനത്തിനു ഇരുമുടികെട്ട് വേണ്ട- കോടതി

subeditor

സ്ഥാനാർഥി ഭർത്താവിനായി മാതൃഭൂമി ചാനൽ ലേഖിക കളിച്ചത്; ഓഡിയോ പുറത്തായതോടെ ലേബി സജീന്ദ്രൻ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു

subeditor

ആദ്യ ജയം ഫ്രാങ്കോയ്ക്ക്, അറസ്റ്റ് ഉണ്ടാകില്ല, കാരണം ഇങ്ങിനെ

subeditor

മുഖ്യശത്രു സിപിഎം എന്ന് ആര്‍എംപിഐ, ജയരാജനെതിരെ കെകെ രമ, വടകരയില്‍ തീ പാറും

subeditor10

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

വൈദികന്റെ പീഡനം;ശിശുവിനെ കടത്തിയ വാഹനം കണ്ടെത്തി,പെൺകുട്ടി ആശുപത്രിയിൽ

pravasishabdam news