ഇന്ത്യൻ വിദ്യാർഥികൾക്ക് അയർലന്റിൽ അവസരം, പഠനം കഴിഞ്ഞാലും രാജ്യത്ത് തങ്ങാം,സ്ഥിരതാമസത്തിനും അവസരം

ഡബ്ലിൻ: ഇന്ത്യൻ വിദ്യാർഥികൾക്ക് സന്തോഷവാർത്ത. അയർലന്റിലേക്ക് വരാൻ ആഗ്രഹിക്കുന്നെ എങ്കിൽ പുതിയ അവസങ്ങൾ തുറന്ന് നിയമത്തിൽ ഇളവുകൾ വരുത്തുന്നത് എല്ലാവർക്കും വൻ ആശ്വാസകരമാകും.പോസ്റ്റ്ഗ്രാജ്വേഷൻ പഠിക്കാനെത്തി, പഠനം കഴിഞ്ഞും രണ്ട് വർഷം വരെ വിദ്യാർത്ഥികൾക്ക് അയർലണ്ടിൽ തന്നെ താമസിക്കാമെന്ന സർക്കാരിന്റെ പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരും.
ഈ സമയത്ത് മുഴുവൻ സമയ ജോലികളിൽ ഏർപ്പെടുകയും ചെയ്യാം. തൊഴിലുടമ വിസ തരുവാൻ തയ്യാറായാൽ അയർലന്റിലേക്ക് സ്ഥിരമായ കുടിയേറ്റവും ഈ കാലയളവിൽ അനുവദിക്കും.തേർഡ് ലെവൽ ഗ്രാജ്വേറ്റ് സ്‌കീം എന്നറിയപ്പെടുന്ന പദ്ധതി യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ എക്കണോമിക് ഏരിയ എന്നിവയ്ക്ക് പുറത്തുള്ള വിദ്യാർത്ഥികൾക്ക് ബാധകമാണ്. നിലവിൽ ആഴ്ച്ചയിൽ 20 മണിക്കൂർ മാത്രമാണ്‌ ജോലി ചെയ്യാമായിരുന്നത്. ഓവർ ടൈം അനുവദനീയവുമല്ലായിരുന്നു.
ഇനി മുതൽ 40 മണിക്കൂറും കൂടുതലായി വരുന്ന സമയം ഓവർ ടൈമും ആയി വരുന്ന രീതിയിലാണ്‌ നിയമത്തിൽ മാറ്റം വരിക.രണ്ട് വർഷത്തിനു ശേഷം ഇവർക്ക് ഇവിടെ ഗ്രീൻ കാർഡിനോ, വർക്ക് പെർമിറ്റിനോ അപേക്ഷിക്കുകയും ചെയ്യാം. ഇത് സാധ്യമായാൽ തുടർന്ന് പെർമിനറ്റ് റെസിഡൻസിയും പാസ്പോർട്ടും ലഭിക്കാൻ അർ ഹതയുണ്ട്.
അതായത് പഠനം കഴിഞ്ഞ് സ്ഥിരം ജോലിക്ക് വിസ ലഭിച്ചാൽ അത് സ്ഥിരമായ കുടിയേറ്റത്തിന്‌ വാതിൽ തുറക്കും.പിന്നെ സാധാരണ പോലെ മറ്റ് എല്ലാ വിഭാഗക്കാർക്കും ബാധകമായ വിധം കുടിയേറ്റ നിയമ അനുകൂല്യം ലഭിക്കും.ഇതേ വരെ ഒരുവർഷം മാത്രമുണ്ടായിരുന്ന സ്റ്റേ ബാക്ക് ഓപ്ഷൻ രണ്ടു വർഷമാക്കിയായതോടെ ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ വിദ്യാർത്ഥികളുടെ പ്രവാഹം തന്നെ അയർലണ്ടിലേക്ക് ഉണ്ടാകും.

ബ്രിട്ടൻ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ കഴിഞ്ഞ വർഷം മുതൽ തന്നെ അയർലണ്ടിലേക്കുള്ള പഠിതാക്കളുടെ എണ്ണം കൂടിയിരുന്നു. ലോകോത്തരമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും,കോഴ്‌സുകളും അയർലണ്ടിനെ ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയങ്കരമാക്കുന്നു.

Top