ഒടുവില്‍ ശ്രീധർ ചില്ലാൽ നഖം മുറിക്കുന്നു; 66 വർഷങ്ങൾക്ക് ശേഷം

പൂണെ: 66 വര്‍ഷമായി ശ്രീധര്‍ ചില്ലാല്‍ എന്ന 82കാരന്‍ തന്റെ നഖം മുറിച്ചിട്ട്. 1950ല്‍ തന്റെ പതിനാറാം വയസ്സിലാണ് ഈ ഗിന്നസ് വേള്‍ഡ് റെക്കോഡ് ജേതാവ് അവസാനമായി നഖം മുറിച്ചത്. എന്നാല്‍ ഒടുവില്‍ ഇദ്ദേഹം നഖം മുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ശ്രീധര്‍ ചില്ലാലിന്റെ നഖങ്ങളുടെ ആകെ നീളം 909.6 സെന്റ്‌റീമീറ്ററാണ്. തള്ളവിരലിലെ ഏറ്റവും നീളം കൂടിയ നഖത്തിന്റെ നീളം 197.8 സെന്റീമീറ്ററും. ലോകത്തില്‍ ഇന്നേ വരെ രേഖപ്പെടുത്തിയതില്‍വച്ച് ഏറ്റവും നീളം കൂടിയ നഖം സൂക്ഷിച്ചതിന് 2016 ലാണ് ഇദ്ദേഹത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിക്കുന്നത്. അന്നത് ദേശീയ തലത്തില്‍ വാര്‍ത്തയാവുകയും ചെയ്തു.

ചില്ലാലിന്റെ നഖം വെട്ടിയതിന് ശേഷം അമേരിക്കയിലെ പ്രശസ്തമായ ബിലീവ് ഇറ്റ് ഓർ നോട്ട് എന്ന മ്യൂസിയത്തിൽ പ്രദർശനത്തിന് വക്കും. മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘നഖം വെട്ടല്‍ ചടങ്ങ്’ ബുധനാഴ്ച്ച നടക്കുമെന്നാണ് വാര്‍ത്തകള്‍.

Top