അന്ന് മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കിട്ടരുതേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു! അവാര്‍ഡ് അമിതാഭ് ബച്ചനാണെന്നറിഞ്ഞപ്പോള്‍ തുള്ളിച്ചാടുകയും ചെയ്തു ;ഇന്നസെന്റ്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് കിട്ടരുതേ എന്ന് താന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ഇന്നസെന്റ് രംഗത്ത്. മമ്മൂട്ടിക്ക് അല്ല, ദേശീയ അവാര്‍ഡ് എന്നറിഞ്ഞപ്പോള്‍ താന്‍ സന്തോഷം കൊണ്ട് തുള്ളി ചാടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് സാധ്യതാ പട്ടികയില്‍ ഇന്നസെന്റിന്റെ പേരും ഉയര്‍ന്നിരുന്നു. അമിതാഭ് ബച്ചന്‍, മമ്മൂട്ടി എന്നിവരായിരുന്നു, സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. എന്നാല്‍ അമിതാഭ് ബച്ചനും, മമ്മൂട്ടിയും മാത്രമായി മത്സരം മാറിയപ്പോള്‍ താന്‍ മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കിട്ടരുതെന്നു പ്രാര്‍ത്ഥിച്ചുവെന്നും ആ വര്‍ഷത്തെ അവാര്‍ഡ് അമിതാഭിനാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ തുള്ളി ചാടിയെന്നും ഇന്നസെന്റ് പറയുന്നു.

ഒരുപാട് അടുപ്പമുള്ള മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടരുതെന്നും ഒരു പരിചയവുമില്ലാത്ത ബച്ചന് അവാര്‍ഡ് കിട്ടിക്കോട്ടെ എന്ന് ചിന്തിക്കാനും കാരണം തന്റെ ഉള്ളിലെ ഈഗോയും ദുഷ്ചിന്തകളും കുശുമ്പുമൊക്കെയാണെന്നും താരം പറയുന്നു. തമാശ രൂപേണ, ഇന്നസെന്റ് ഓര്‍ത്തെടുത്ത കഥ സമൂഹമാധ്യമങ്ങളിലെങ്ങും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

Top