കാമുകിയും കാമുകനും ചേർന്ന് ഭർത്താവിനേ കൊന്ന് കത്തിച്ചു, പിന്നീട് കാമുകൻ കാമുകിയേയും കൊന്നു, 2 പിഞ്ചുകുട്ടികൾ എവിടെയെന്നറിയില്ല

കണ്ണൂർ:കാമുകനും കാമുകിയും ചേർന്ന് ഭർത്താവിനേ കൊന്ന് കത്തിച്ചു, തുടർന്ന് കാമുകനുമായി ജീവിതം തുടർന്ന കാമുകിയേയും കൊലപ്പെടുത്തി. പിഞ്ചു കുട്ടികളേ എവിടെയോ ഓടിച്ചു വിട്ടു. കണ്ണൂർ ഇരിട്ടിയിലേ കൂടകൊലപാതകവും അവരുടെ കുട്ടികളുടെ തിരോധാനവും ആരെയും വേദനിപ്പിക്കുന്നു.

വഴിവിട്ട പ്രണയത്തിന്‌ കൊടുത്ത വൻ വിലയാണ്‌ ഈ ദുരന്തം.നാടോടിയായ ഇരിട്ടിയിലേ രാജുവും ഭർത്താവ്‌ ശോഭയുമാണ്‌ കൊലപ്പെട്ടത്. രാജുവുമായി ഒന്നിച്ച് ജീവിക്കവേ ശോഭ കാമുകനായ മഞ്ജുനാഥിനെ വീട്ടിൽ വരുത്തുകയും ലൈംഗീക ബന്ധം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഒന്നിച്ച് താമസിക്കാൻ തീരുമാനിച്ച ഇവർ ശോഭയുടെ ഭർത്താവ്‌ രാജുവിനെ കൊല്ലാൻ തീരുമാനിച്ചു. രാജുവിനെ വീട്ടില്‍നിന്ന് വിളിച്ച്‌ മൂവരും ചേര്‍ന്ന് മഞ്ജുനാഥിന്റെ ഗുഡ്സ് ഓട്ടോയില്‍ വീട്ടില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിറാ നഗറിലെ ഉഞ്ചനഹള്ളി വനത്തിലേക്ക് പോയി. യാത്രയ്ക്കിടയില്‍ ഓട്ടോറിക്ഷയില്‍ കരുതിയ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച്‌ രാജുവിന്റെ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തി. മൃതദേഹം വനത്തിനുള്ളിലെ മഴക്കുഴിയില്‍ തള്ളി. ചില്ലിക്കമ്ബുകളും പെട്രോളും ഒഴിച്ച്‌ കത്തിച്ചു. 2015 ഡിസംബര്‍ 21-നാണ് കൊലനടത്തിയത്. അന്നുരാത്രിതന്നെ ശോഭയും മഞ്ജുനാഥും കുട്ടികളുമൊന്നിച്ച്‌ മാനന്തവാടിയില്‍ എത്തുകയും അവിടെ മുറിയെടുത്ത് കുറച്ചുനാള്‍ താമസിച്ചതിനുശേഷം ഇരിട്ടിയിലേക്ക് വന്നു. വനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയതിനെത്തുടര്‍ന്ന് തുംകൂരിലെ സിറ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാജുവിന്റെ ബന്ധുക്കളെല്ലാം കേരളത്തില്‍ നാടോടിജിവിതം നയിക്കുന്നതിനാല്‍ ഇയാളെ കാണാതായതിനെക്കുറിച്ച്‌ ആരും പരാതി നല്‍കിയിരുന്നില്ല. അജ്ഞാത മൃതദേഹം എന്ന നിലയില്‍ സിറ പോലീസും കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല.

പിന്നീടാണ്‌ ഒന്നിച്ച് ജീവിക്കാൻ രാജുവിനേ കൊന്ന് കത്തിച്ച കാമുകനും കാമുകിയും വഴക്കിടുന്നത്. മഞ്ജുനാഥിന്‌ കർണ്ണാടയിൽ വേറെ ഭാര്യയുണ്ട്. അവളെ ഫോൺ ചെയ്യുന്നതിനേ ശോഭ എതിർത്തു. അവളുമായി ബന്ധം തുടർന്നാൽ എന്റെ ഭർത്താവിനേ കൊന്നത് പുറത്തുപറയും എന്ന് ശോഭ കാമുകനേ ഭീഷണിപ്പെടുത്തി. ഇതാണ് ശോഭയെയും കൊല്ലാന്‍ കാരണമെന്നാണ് മഞ്ജുനാഥ് പോലീസിനു നല്‍കിയ മൊഴി.ശോഭയെ കഴുത്തുഞെരിച്ച്‌ ബോധം കെടുത്തിയശേഷം ഇരിട്ടിയിലെ പഴയ പാലത്തിനടുത്തുള്ള പൊട്ടക്കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലനടത്തിയശേഷം മഞ്ജുനാഥ് ശോഭയുടെ ആറുവയസ്സുള്ള മകന്‍ ആര്യനെയും നാല് വയസ്സുള്ള മകള്‍ അമൃതയെയും കൂട്ടി ഇരിട്ടി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

കൊലപ്പെട്ട ശോഭയുടേയും രാജുവിന്റേയും6,4 വയസുള്ള 2കുട്ടികളേ മഞ്ജുനാഥ് എവിടെയോ ഓടിച്ച് വിട്ടു. കുട്ടികളേ കൊലപ്പെടുത്തി എന്നും അതല്ല ട്രയിനിൽ എവിടേക്കോ കയറ്റി വിട്ടു എന്നും പറയപ്പെടുന്നു. എന്തായാലും വഴിതെറ്റിയ പ്രണയം വരുത്തിവയ്ച്ച മഹാ ദുരന്തത്തിന്റെ ഇരകളായി രാജുവും ശോഭയും മക്കളും. കുട്ടികളെ കണ്ടെത്താൻ ബംഗളൂരുവിലിൽ കുട്ടികളുടെ സംരക്ഷണത്തിനായുള്ള സന്നദ്ധ സംഘടനകളുടെ സഹായം പോലീസ് തേടിയിട്ടുണ്ട്.

 

Top