വിവാഹത്തിന്‌ മുമ്പ് സെക്സിൽ എന്ത് തെറ്റ്? ഇന്ത്യ ലൈംഗീക ദാരിദ്രത്തിന്റെ നാട്,

പ്രായ പൂർത്തിയായ എല്ലാവരും തന്നെ സെക്സ് കൊതിക്കുന്നു. കാമസൂത്ര രചിച്ച നാട്ടിൽ എന്തിന് വിവാഹപൂ‍ർവ ലൈംഗികതയെ എതി‍ർക്കുന്നുവെന്ന് മെൻഎക്സ്പിയിൽ വന്ന ഒരു ലേഖനം വ്യക്തമാക്കുന്നു. സെക്സിന്റെ വേദപുസ്തകമായ കാമ സൂത്ര പിറന്ന ഇന്ത്യയിൽ പ്രായ പൂർത്തിയാവർക്ക് എന്തുകൊണ്ട് സെക്സ് ആയികൂടാ. ഇന്ത്യ ലൈംഗിക ദാര്യദ്ര്യത്തിൻെറ നാടാണ്. വിവാഹം സെക്സിനായുള്ള ലൈസൻസായി പുരുഷൻമാ‍ർ കാണുന്നുവെന്നത് ദുഖകരമാണ്.മനുഷ്യൻെ അടിസ്ഥാന ആവശ്യമാണ് സെക്സ്. നോ‍ർമ്മൽ സെക്സ് അവൻെറ ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്നു. എന്നാൽ വിവാഹം കഴിക്കുമ്പോൾ മാത്രം ലഭിക്കുന്ന വിലപിടിച്ച ഒന്നായി സെക്സ് മാറിക്കഴിഞ്ഞിരിക്കുന്നു. ശാരീരികവും മാനസിക പൊരുത്തവും നല്ല സെക്സിന് ആവശ്യമുള്ള കാര്യങ്ങളാണ്. ദാമ്പത്യത്തിലെ ആക്രമണം വിവാഹ ജീവിതം നശിപ്പിക്കും.

അതു പോലെ കാലുകൾക്കിടിയിലല്ല നമ്മുടെ മഹത്വം ഇരിക്കുന്നത്. വി‍‍ർജിനിറ്റി ഇല്ലാത്തത് ഒരു വ്യക്തിയുടെ മഹിമ ഇല്ലാതാക്കുന്നില്ല. അതൊരിക്കലും അസന്മാർഗികതയുമല്ല. ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും സെക്സിനെക്കുറിച്ച് തെറ്റായ ധാരണകൾ ഉള്ളവരാണ്. സെക്സ് സംബന്ധിച്ച കാര്യങ്ങളിൽ ഒരു നീഗുഢത തന്നെ അവ‍ർ തീ‍ർക്കുന്നു.

ഇവ‍ർ തന്നെ ബാല വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. വിധവകളെ പുന‍ർവിവാഹത്തിന് അനുവദിക്കാതിരിക്കുന്നു.ബലാൽസംഗ നാടു നീളെ.. പിഞ്ചുകുട്ടികളേ പോലും വെറുതേ വിടുന്നില്ല.എന്നിട്ട് വിവാഹം വരെ ശാരീരിക ആവശ്യം മാറ്റിവയ്ക്കനമെന്നും പറയുന്നു. പ്രീമാരിറ്റൽ ഇന്ത്യൻ സംസ്കാരത്തെ നശിപ്പിക്കുമെന്ന പഴമൊഴികളുമായി നടക്കുന്നു.യുവാക്കളും യുവതികളും ആണ്‌ മാറി ചിന്തിക്കേണ്ടത്.സമൂഹത്തിൽ സമാധാനം ഉണ്ടാവുകയും കുറ്റകൃത്യങ്ങൾ കുറയുകയും ജീവിതം ആസ്വദിക്കാനും കഴിയും. വിവാഹത്തിന്റെ കെട്ടുപാടുകള്‍ കൂടാതെ നല്ലൊരു ലൈംഗികബന്ധം സമൂഹം അംഗീകരിക്കണമെങ്കിൽ നാമെത്ര ദൂരം താണ്ടണം. (കടപ്പാട്: Mensxp)

Top