ഐ.എസിനേ തുടച്ചു നീക്കാൻ ആകില്ല,ലോകത്ത് ആ ഭീകരത തുടരും. കണ്ടെത്താൻ ആകാത്ത അജ്ഞാത കേന്ദ്രങ്ങൾ ഉണ്ട്

വാഷിങ്ടൻ: ഭൂമുഖത്ത് നിന്നുംഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്)  ഉന്മൂലനം ചെയ്താലും അജ്ഞാത കേന്ദ്രങ്ങളിൽ അവരുടെ പ്രവർത്തനം തുടരുമെന്ന് യു.എസ്. ഇത് ഭൂമിയിലോ, ബഹിരാകാശത്തോ ഉള്ള കേന്ദ്രങ്ങൾ ആകാം. ഇത് കണ്ടെത്താൻ ഏറെ പ്രയാസമാണ്‌. ഈ കേന്ദ്രങ്ങളിലൂടെ പാശ്ചാത്യ രാജ്യങ്ങളിൽ അക്രമണത്തിനു ഒരുക്കങ്ങൾ നടത്താനും ഏത് സമയത്തും അനുകൂല സാഹചര്യം ഉള്ള ഭൂവിഭാഗത്ത് തഴച്ചുവളരാനും അവർക്കാ സാധിക്കും. യുഎസ് ദേശീയ സുരക്ഷാ വിഭാഗമാണ് അറിയിച്ചത്. ഭീകരസംഘടനകളിലേക്ക് ഓൺലൈൻ ‘റിക്രൂട്മെന്റ്’ നടത്തുന്നതിനെ യുഎസ് എത്രത്തോളം ഫലപ്രദമായി നേരിടുന്നുവെന്ന സെനറ്റ് കമ്മിറ്റിയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു സുരക്ഷാ വിഭാഗം. ഫേസ്ബുക്ക്,  യൂട്യൂബ്, ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിന്ന് ‘തീവ്രവാദ’ സ്വഭാവമുള്ള പോസ്റ്റുകളും വിഡിയോകളും നീക്കാൻ നടപടിയുണ്ടാകണമെന്ന് യൂറോപ്യൻ കമ്മിഷൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യുഎസിൽ നിന്നുള്ള പുതിയ റിപ്പോർട്ട്.സൈബർ ലോകമാണ് ഐഎസിന്റെ പുതിയ വിളനിലം. സമൂഹമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഐഎസ് അനുഭാവികളിലേക്ക് എത്താനുള്ള ഐഎസ് നീക്കങ്ങൾ പ്രവചനാതീതമാണ്. അതിനെ പിന്തുടരാനാകുന്നില്ല. അതിനാൽത്തന്നെ പ്രാദേശിക തലത്തിൽ ഭീകരത വളർത്താനുള്ള ഐഎസിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നില്ല.പിടിച്ചെടുത്ത പ്രദേശങ്ങൾ കുറയുന്നതോടെ ഐഎസ് വെർച്വൽ ലോകത്തെയും ഷേസ് ടെക്നോളജിയേയും ആശ്രയിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി തങ്ങളുടെ ശക്തികേന്ദ്രങ്ങൾ വിട്ട് പുറംരാജ്യങ്ങളിലെ പ്രവർത്തനങ്ങൾ ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഐഎസ്. പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നേരിട്ടല്ലാതെ ഇക്കഴിഞ്ഞ ജനുവരി മുതൽ ഇരുപതോളം ആക്രമണമെങ്കിലും ഈ ഭീകരസംഘടന നടത്തിയതു തന്നെ അതിനു തെളിവ്. ലോകത്തിന്റെ പലയിടത്തു നിന്നും ഐഎസിനെ തുരത്തിക്കഴിഞ്ഞു. എന്നാൽ അതിനു സമാന്തരമായി, മറ്റുള്ളവരെ ഭീകരാക്രമണത്തിനു പ്രേരിപ്പിക്കുന്ന ഐഎസ് തന്ത്രങ്ങൾക്കു തടയിടാനായിട്ടില്ല.

ശക്തികേന്ദ്രങ്ങളായിരുന്ന ഇറാഖിലും സിറിയയിലും ഇന്ന് 3000ത്തിൽ താഴെ മാത്രമാണ് ഐഎസ് ഭീകരരുള്ളത്. സിറിയയിലെ റാഖയിൽ നിന്നു കൂടി ഐഎസിനെ തുരത്തിയതോടെ ഭീകരസംഘടനയുടെ അവസാനം അടുത്തെന്നു പറഞ്ഞത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ്. എന്നാൽ ഭീകരരുടെ ‘സാമ്രാജ്യം’ തകർത്താലും അത് ഐഎസിന്റേയോ മറ്റേതൊരു ഭീകരസംഘടനയുടെയോ അന്ത്യമാണെന്നു കരുതാനാകില്ലെന്ന് ആക്ടിങ് അസി. ഡിഫൻസ് സെക്രട്ടറി മാർക് മിച്ചെൽ പറഞ്ഞു.

 

Top