എനിക്ക് നിന്നെ കാണണം;കാമുകിയെ കാണാന്‍ ഇറങ്ങിയ ഐടി ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു

പുലര്‍ച്ചെ കാമുകിയെ കാണാന്‍പോയ യുവ സോഫ്റ്റ് വെയര്‍ എഞ്ചിയറെ വെട്ടികൊലപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ സൗത്ത് ബംഗളൂരുവിലെ ചോക്കളേറ്റ് ഫാക്ടറിക്ക് സമീപമാണ് സംഭവം.പ്രണോയ് മിശ്രയാണ്‌കൊല്ലപ്പെട്ടത്.

ഞായറാഴ്ച തന്റെ സുഹൃത്തായബാള്‍ബിരിന്റെ വീട്ടില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിക്ക് ശേഷം സുഹൃത്ത് പ്രണോയിയെ അദ്ദേഹത്തിന്റെ വാടക വീട്ടില്‍ കൊണ്ടുചെന്ന് വിടുകയുംചെയ്തിരുന്നു. പിന്നീട് പ്രണോയി തന്റെ കാമുകിയെ വിളിച്ച് അല്‍പ്പ സമയത്തിനകം നമുക്ക് കാണാമെന്ന്പറഞ്ഞു.

കാമുകിയെ കാണാന്‍ പോകുന്ന വഴി, ചോക്ലേറ്റ് ഹാക്ടറിക്ക് അടുത്ത് എത്തിയപ്പോള്‍ രണ്ട്
ബൈക്കുകളില്‍ വന്ന അക്രമി സംഘം പ്രണോയിയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന്
പോലീസ് പറയുന്നു. കഴുത്തിന് തുരുതുരാ വെട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രണോയിയെ അക്രമിസംഘം ഓടിച്ചിട്ട് പിടിച്ച് വെട്ടിയെന്നും പോലീസ് പറയുന്നു.

പ്രണോയ് വെട്ടേറ്റ നിലയില്‍ കണ്ട യാത്രക്കാര്‍ അദ്ദേഹത്തെ പെട്ടെന്ന് തന്നെ സെന്റ് ജോണ്‍സ്
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തെ അറിയുന്ന ആള്‍ക്കാര്‍ തന്നെവ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. പ്രണോയുടെ മൊബൈല്‍,സ്‌കൂട്ടര്‍, പേഴ്സ് തുടങ്ങിവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ കൊലയാളിയുടെ ലക്ഷ്യംമോഷണമല്ലെന്ന് പോലീസ് പറയുന്നു.

 

Top