കേരളത്തിന്റെ ആഹാരം ചക്കയാക്കൂ, ചോറു മാറ്റൂ, അമൂല്യമായ ഗുണങ്ങൾ ഇങ്ങിനെ

അരിയഹാരം ഇന്ന് മനസമാധാനമില്ലാതെ തിന്നുന്നവർ കേരളത്തിൽ ഏതാണ്ട് 20-35 ലക്ഷത്തോളം ജനങ്ങളാണ്‌. കാരണം പ്രമേഹം തന്നെ വില്ലൻ. പിന്നെ അമിത വണ്ണക്കാരും. എന്നാൽ ചക്ക അപകടകാരിയല്ല. സ്റ്റാർച്ച് കുറവും ഫൈബറും ഉണ്ട്.

അരിയും ചോറും കേരളീയരുടെ വില്ലൻ, ചക്കയിലേക്ക് മാറിയാൽ

ചോറിൽ അടങ്ങിയ സ്റ്റാർച്ച് എത്രയെന്ന് അറിയാമോ? 29 മുതൽ 38 %വരെ സ്റ്റാർച്ചാണ്‌. അതിനു മുകളില്മും പുഴുക്കലരിയിൽ ഉണ്ട്. വെള്ളയരിയാണ്‌ കൂടുതൽ അപകടം. എന്നാൽ ചക്കയിൽ ഉള്ളത് 100 ഗ്രാമിൽ വെറും 3.48 ഗ്രാം. ഇത്രയും സ്റ്റാർച്ച് കുറവുള്ള ഒരു ധാന്യവും കിട്ടില്ല. ഗോതമ്പും റവയും, മുത്താറിയും ഒക്കെ സ്റ്റാർച്ചിൽ കേമന്മാർ.

ക്കയ്ക്ക് ഇവിടെ മാത്രമല്ല വിദേശരാജ്യങ്ങളിലും പ്രിയമേറുകയാണ്. രുചിയോടൊപ്പം അതിലെ പോഷകമൂല്യങ്ങളുമാണ് ചക്കയ്ക്ക് പ്രിയമേറാൻ കാരണം. പ്രമേഹം, കാൻസർ, ഹൃദയാരോഗ്യം, ചർമപ്രശ്നം, ഊർജ്ജം കിട്ടാൻ എന്നു തുടങ്ങി വാർധക്യത്തെ ചെറുക്കാൻ വരെ ചക്കയും ചക്കപ്പഴവും ഉപയോഗിക്കുന്നു. ച്ചചക്കയിൽ ഏകദേശം 85 % ജലാംശവും 2% നോളം പ്രോട്ടീനും 3.5 നോളം കാർബോഹൈഡ്രേറ്റും 110 ക്ഗ് ഊർജ്ജവും ഉള്ളപ്പോൾ ചക്കപ്പഴത്തിൽ 78% ജലാംശവും 2.7 % പ്രോട്ടീനും 14% ഓളം കാർബോഹൈഡ്രേറ്റും 302 ക്ഗ് നോളം ഊർജ്ജവും ഉണ്ട്. അരിയും ഗോതമ്പും ഇതിന്റെ ഏഴയലത്തില്ല.

പ്രമേഹത്തെ കുറയ്ക്കുന്ന ഒരു ഫലം എന്നാണു ചക്കയെക്കുറിച്ച് പറയാറ്. ഗ്ലൈസെമിക് ഇൻഡക്സും അന്നജവും ചക്കയിൽ കുറവും നാരുകൾ കൂടുതൽ ഉള്ളതുമാണ് ഇതിനു കാരണം. പച്ച ചക്കയിലാണ് ഈ ഗുണങ്ങൾ ഉള്ളത്. വൈറ്റമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ഫ്രീറാഡിക്കലുകളെ തടഞ്ഞ് വാർധക്യം തടയാനും ചർമത്തിലെ ചുളിവുകൾ മാറ്റാനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി കൂട്ടാനും കാൻസറിനെയും ട്യൂമറിനെയും പ്രതിരോധിക്കാനും സഹായിക്കുന്ന ഒന്നാണ്. ചക്കയിൽ ധാരാളം ആന്റി ഓക്സിഡന്റ്സും വൈറ്റമിൻ സിയുമുണ്ട്. വൈറ്റമിൻ സി ഒരാൾക്ക് ഒരു ദിവസം വേണ്ടതിൽ 44% വരെ 100 ഗ്രാം പച്ച ചക്കയിൽ നിന്ന് ലഭിക്കുന്നു. രക്തസമ്മർദം, ഹൃദയാരോഗ്യം , സ്ട്രോക്ക് എന്നിവ നിയന്ത്രിക്കാൻ ഉത്തമമായ ഒന്നാണ് പൊട്ടാസ്യം. ചക്കയിൽ മിതമായ തോതിൽ പൊട്ടാസ്യം ഉണ്ട്. അതിൽ പച്ച ചക്കയിലാണ് പൊട്ടാസ്യം കൂടുതൽ.

അവസാനമായി ചക്ക പൂർണ്ണമായി ജൈവ ഭക്ഷണം ആണ്‌. കീട നാശിനിയും, വളവും ഒന്നും ഇല്ല. എന്നാൽ കേരളം മുഴുവൻ ചക്ക തിന്നാൻ തുടങ്ങിയാൽ അതും ഫാമിലും ഉല്പാദിപ്പിക്കും. കൃഷിക്കാർ ഒരു ചക്ക പോലും കൊഴിയാതെയും കൂടുതൽ ചക്ക കായ്ക്കാനും വളവും കീട നാശിനിയും ഒക്കെ തട്ടിയെന്നും ഭാവിയിൽ വരാം

Top