ജിമിക്കി കമ്മൽ റഷ്യൻ സുന്ദരിമാർ ഏറ്റെടുത്തു..ഡാൻസ് കാണുക

ജിമിക്കി കമ്മൽ പാട്ടിന്‌ റഷ്യൻ സുന്ദരിമാർ ചുവട് വയ്ച്ചപ്പോൾ..മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ തകര്‍പ്പന്‍ നൃത്ത ചുവടുകളും, എന്തിന് പറയുന്നു അങ്ങ് തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രചരണത്തില്‍ അണ്ണാഡിഎംകെ എംഎല്‍എ വരെ ഗാനത്തിന് ചുവടുവെച്ചതും നാം കണ്ടതാണ്.എന്നാല്‍ ഏറ്റവും ഒടുവില്‍ അതിര്‍ത്തി കടന്ന് ഗാനം അങ്ങ് റഷ്യയിലെത്തിയിരിക്കുകയാണ്. റഷ്യന്‍ സുന്ദരികളുടെ ജിമ്മിക്കി കമ്മലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. റഷ്യയിലെ ദേവ്ധന്‍ ഡാന്‍സ് ക്രൂവാണ് ഗാനത്തിന് ചുവടുവെച്ചിരിക്കുന്നത്.

പ്രൊഫസ്രര്‍ മൈക്കിള്‍ ഇടിക്കുളയെന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് ചിത്ത്രതിലെ നായിക. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബെന്നി പി നായരമ്പലം രചന നിര്‍വഹിച്ചിരിക്കുന്നു. വിഷ്ണു ശര്‍മ്മയാണ് ക്യാമറ ചലിപ്പിക്കുന്നത്.

Top