പത്തനംതിട്ട സ്വദേശിയെ മസ്‌ക്കറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

മസ്‌ക്കറ്റ്: പത്തനംതിട്ട സ്വദേശിയെ മസ്‌ക്കറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓമല്ലൂര്‍ ഊന്നുകല്‍ സ്വദേശി ജിനു പി രാജു(29) ആണ് മരിച്ചത്. അല്‍ ഖുവൈറിലെ താമസ സ്ഥലത്താണ് ജിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചഭക്ഷണത്തിനായി റൂമിലേക്ക് പോയി ഏറെ നേരം കഴിഞ്ഞും കാണാതിരുന്നതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ജിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈജിപ്ഷ്യന്‍ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ഡ്രാഫ്റ്റ്‌സ്മാനായിരുന്നു ജിനു. കമ്പനിയില്‍ നിരവധി വര്‍ഷങ്ങളായി ജോലി ചെയ്തിട്ടുള്ള ജിനു രണ്ട് വര്‍ഷം മുമ്പ് വിസ കാന്‍സല്‍ ചെയ്ത് നാട്ടില്‍ പോയിരുന്നു. പിന്നീട് പുതിയ വിസയില്‍ തിരികെ എത്തിയിട്ട് ഏതാനും മാസങ്ങള്‍ ആകുന്നതേയുള്ളു. ജിനു കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. തിരികെ വീട്ടില്‍ പോകണമെന്ന് കമ്പനിയില്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്.

Top