199 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുമായി ജിയോ

കൊച്ചി: പ്രതിമാസം 199 രൂപ നിരക്കില്‍ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാന്‍. ഈ മാസം 15 മുതലാണ് ജിയോ സീറോ ടച്ച് പോസ്റ്റ് പെയ്ഡ് സംവിധാനം ആരംഭിക്കുക.

മറ്റു ടെലികോം കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് നിലവിലെ നമ്പര്‍ മാറാതെതന്നെ ജിയോ പോസ്റ്റ് പെയ്ഡിലേക്ക് മാറാമെന്നതാണ് ഒരു പ്രത്യേകത.

ജിയോ പോസ്റ്റ് പെയ്ഡില്‍ അന്താരാഷ്ട്ര കാളുകള്‍ക്ക് മിനിട്ടിന് 50 പൈസമാത്രമാണ് ഈടാക്കുക. അന്താരാഷ്ട്ര റോമിങ്ങ് വോയ്‌സ് – ഡേറ്റാ എസ്.എം.എസ് സര്‍വീസുകള്‍ക്ക് മിനിട്ടിന് രണ്ടു രൂപയുമാകും.

Top