ജിഷവധം കേസ് ദുർബലം, തെളിവും സാക്ഷികളും എവിടെ?; തിരിച്ചറിയൽ പരേഡ് പ്രതിക്ക് അനുകൂലമാകും,തൊണ്ടിയില്ലാതെ പോലീസ്

ജിഷ വധത്തിൽ പോലീസ് കോടതിയിൽ തെളിവായി കൊടുക്കാൻ ഒന്നുമില്ലാതെ ഇരുട്ടിൽ തപ്പുന്നു. കേസിന്റെ ഇതുവരെയുള്ള കാര്യങ്ങൾ നോക്കുമ്പോൾ കൊല കേസ് കോടതിയിൽ തെളിയിക്കാൻ പാടുപെടേണ്ടിവരും.ഡി.എൻ.എ ടെസ്റ്റും, ചെരിപ്പും മാത്രമാണ്‌ ഈ കേസിൽ ആകെയുള്ള പോലീസിന്റെ പിടിവള്ളി. ഈ തെളിവു വയ്ച്ച് മാത്രം കൊലകേസ് പ്രതിയേ തൂക്കികൊല്ലാനും, ജീവപര്യന്തം നല്കാനും കോടതി തയ്യാറാകില്ല. കൊലയിലേക്ക് നേരിട്ട് തെളിവായ കത്തി, പ്രതിയുടെ വസ്ത്രം, സാക്ഷികൾ, കൊലയിലേക്ക് നയിച്ച കാരണം എല്ലാം വ്യക്തമായി വേണ്ടിവരും. ഇനിയും കൊലക്ക് കാരണം കണ്ടുപിടിക്കാൻ പോലും സാധിച്ചിട്ടില്ല.

പരേഡിൽ പ്രതി അമീറുളിനേ തിരിച്ചറിഞ്ഞ ശ്രീലേഖ

എന്നാൽ പല കേസിലും ഡി.എൻ.എ ടെസ്റ്റ് കോടതികൾ ക്രിമിനൽ കേസിൽ തള്ളിയിട്ടുണ്ട്. ഒന്നാം വിഭാഗത്തിൽ (പ്രാഥമിക) പെട്ട തെളിവുകളായി ഡി .എൻ.എ ടെസ്റ്റ് സ്വീകരിക്കില്ല. പ്രാഥമിക തെളിവുകൾ കൊല്ലാനായി ഉപയോഗിച്ച ആയുധം, പ്രതി ഉപയോഗിച്ച മറ്റ് സാധനങ്ങൾ, കൊല നടത്തിയ സമയത്ത് പ്രതി ഉപയോഗിച്ച വസ്ത്രം എനിവയൊക്കെയാണ്‌. ഇതൊന്നും പോലീസിന്‌ കിടിയിട്ടില്ല. ശസ്ത്രീയമായ തെളിവുകൾക്ക് വസ്തുതാപരവും, പ്രാഥമികമായതുമായ തെളിവുകൾക്ക് പിന്നിലേ സ്ഥാനമുള്ളു. പ്രാഥമിക തെളിവുകൾക്കും, തൊണ്ടിമുതലുകൾക്കും സപ്പോർട്ടായി വരുന്ന രണ്ടാം നിര തെളിവുകളാണ്‌ ലാബ് പരിശോധനാ ഫലങ്ങളും സാഹചര്യ തെളിവുകളും.

കൊലപാതകത്തിന്‌ സാക്ഷികളില്ല. പകൽ ആയിട്ടും നിരവധി പേർ പോകുന്ന വഴിയോരമായിട്ടും ആരും ശബ്ദം കേട്ടില്ല, കരച്ചിലും ബഹളവും കേട്ടില്ല, കൊലക്ക് ദൃക്സാക്ഷികളോ, കൊലയുമായി ബന്ധപ്പെട്ട് ശബ്ദങ്ങൾ കേട്ടവരോ ഇല്ല. പകൽ ആയതിനാലും, റോഡ് വക്കായതിനാലും ഈ ചോദ്യങ്ങൾ കോടതിയിൽ പ്രോസിക്യൂഷന്റെ ഉത്തരം മുട്ടിക്കും.

സാക്ഷി പറയാൻ ആകെയുള്ളത് സമീപത്തേ വീട്ടമ്മയായ ശ്രീലേഖ മാത്രം. അവരാകട്ടെ തിരിച്ചറിയൽ പരേഡിൽ പ്രതിയേ സ്ഥിരീകരിച്ചതാണ്‌. എന്നാൽ ശ്രീലേകയുടെ സാക്ഷിമൊഴികൾ പ്രതിയേ കുരുക്കാൻ പോന്നവയല്ല. കൊല നടത്തിയത് അമീറുൾ ആണെന്ന് ശ്രീലേഖകക്ക് പറയാനാകില്ല.

ആയുധം കണ്ടെത്താനായില്ലെങ്കിൽ പ്രോസിക്യൂഷൻ ദുർബലമാകും. ആയുധം കണ്ടെത്തുന്നതിലാണ് ഇപ്പോൾ അന്വേഷണ സംഘത്തിലെ പകുതിയിലേറെപ്പേരും ശ്രമിക്കുന്നതെന്നാണ് സൂചനകൾ. കേസിലെ പ്രധാന തെളിവായിരുന്ന രക്തം പുരണ്ട കത്തിയും മഞ്ഞ ടീഷർട്ടും അമീറുൾ താമസിച്ച മുറിയിൽ നിന്ന് കടത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. അമീറുൾ അറസ്റ്റിലായതിന് ശേഷം അന്വേഷണ സംഘം കണ്ടെത്തിയ കത്തി ഉപയോഗിച്ചല്ല കൊലപാതകം നടത്തിയതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.കത്തിയുടെ നീളവും ആകൃതിയും ജിഷയുടെ ശരീരത്തിലെ മുറിവുകളുമായി യോജിക്കുന്നതല്ല.

പോലീസ് ആയുധം ഉണ്ടാക്കിയേക്കും

പല കേസുകളിലും പോലീസ് തൊണ്ടിസാധനമായ ആയുധം കിട്ടാതെ വരുമ്പോൾ ഉണ്ടാക്കി വ്യാജമായി വയ്ക്കാറുണ്ട്.കത്തിപണിയാൻ പറ്റിയ പോലീസ് കൊല്ലന്മാരെ ഇനി അതിനായി തിരയേണ്ടിവരും. പ്രമാദമായ മുത്തൂറ്റ് പോൾ വധ കേസിൽ ഉൾപ്പെടെ പോലീസ് ഇത്തരത്തിൽ ചെയ്തത് പുറത്തായതാണ്‌. ഈ കേസിലും ആയുധം കിട്ടിയില്ലെങ്കിൽ പോലീസിന്‌ മറ്റ് മാർഗം നോക്കേണ്ടി വരും. മൃതദേഹത്തിലെയും ഫോറൻസിക് റിപോർടിലേയും മുറിവുകളുടെ വലിപ്പത്തിൽ ഒരു കത്തി ഈസിയായി പോലീസിന്‌ ഉണ്ടാക്കാനാകും. രേഖകൾ മുഴുവൻ പോലീസ്ന്റെ പക്കൽ ഉള്ളപ്പോൾ ഇത് അത്ര ബുദ്ധിമുടുള്ള കാര്യമല്ല. തുടർന്ന ചെളിയിലോ, കനാൽ വക്കത്തോ അത് കൊണ്ടുപോയി ഇട്ട ശേഷം പ്രതിയേ കൊണ്ട് എടുപ്പിച്ചാൽ ആയുധം റെഡിയായി.

എങ്കിലും പ്രതി ധരിച്ച വസ്ത്രം കണ്ടെടുക്കൽ ബുദ്ധിമുട്ടാകും. അത് ഉണ്ടാക്കാനും പറ്റില്ല.കേസിലെ പ്രധാന തെളിവായിരുന്ന രക്തം പുരണ്ട കത്തിയും മഞ്ഞ ടീഷർട്ടും അമീറുൾ താമസിച്ച മുറിയിൽ നിന്ന് കടത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.മറ്റൊന്ന് കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത മൊഴികളാണ്‌. കൊലയ്ക്ക് കാരണം അമീറുൾ കുളിക്കടവിൽ പോയതാണെനും ഒരു വീട്ടമ്മ അയാളെ അടിച്ചപ്പോൾ ജിഷ ചിരിച്ചു എന്നുമാണ്‌. ഇത് നാട്ടുകാരും കുളിക്കടവിന്‌ സമീപത്തുവരും നിഷേധിച്ചു. പോലീസിന്റെ ഈ കഥ കോടതിയിൽ എത്തുമുമ്പേ പൊളിയുകയായിരുന്നു.

പരേഡ് പ്രതിക്ക് അനുകൂലം

തിരിച്ചറിയൽ പരേഡിൽ സമൻസ് അയച്ചത് 7പേർക്കായിരുന്നു. സ്റ്റുഡിയോക്കാരൻ, പ്രതിയെ കണ്ടുവെന്ന് മൊഴി നൽകിയ മറ്റൊരു അയൽവാസി, പ്രതി ചെരുപ്പ് വാങ്ങിയ ചെരിപ്പുകടക്കാരൻ എന്നിവരെല്ലാം വരേണ്ടിയിരുന്ന പരേഡിൽ വന്നത് അയൽ വാസി ശ്രീലേഖമാത്രം. 7പേർ പ്രതിയേ തിരിച്ചറിയാൻ സമൻസ് അയച്ചിട് ഒരാൾ മാത്രം വന്നതും തിരിച്ചറിഞ്ഞതും കോടതിയിൽ പ്രതിക്ക് അനുകൂലമാകും. ബാക്കി 6പേരും പ്രതിക്ക് അനുകൂലമായി തിരിച്ചറിയലിൽ എത്തിയില്ല എന്നാവും ഇതിനേ കോടതിയിൽ വ്യാഖ്യാനിക്കുക. ശ്രീലേഖയുടെ തിരിച്ചറിയൽ വലിയ നിയമ സാധുതയില്ല. പിറക്‌ വശമാണ്‌ ഈ വീടമ്മ കണ്ടതെന്ന് മൊഴികളിൽ ഉണ്ട്. പിരക് വശം കണ്ട ആളെ പിന്നീട് മുൻ ഭാഗംവും മുഖവും കണ്ട് മുമ്പ് കണ്ടയാളാണെന്ന് സ്ഥിരീകരിച്ചത് കോടതിയിൽ നിലനില്ക്കില്ല.

എന്തുകൊണ്ട് പ്രതിയേ മുമ്പ് കണ്ടിടുള്ള ജിഷയുടെ അമ്മയേയും, സഹോദരിയേയും പരേഡിൽ പങ്കെടുപ്പിച്ചില്ല?. അവരെ പങ്കെടുപ്പിച്ച് അവർ എന്തെങ്കിലും പറഞ്ഞാൽ പുലിവാലാകും എന്നും കേസ് ഇതുവരെ എത്തിച്ചതെല്ലാം പൊളിയുമെന്നും പോലീസിനുറപ്പുണ്ട്. ജിഷയുടെ അമ്മയേയും മറ്റും ആദ്യം പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയും അറിയിക്കുകയും ചെയ്തിട്ട് മാറ്റി പിന്നീട് നയം മാറ്റുകയുമായിരുന്നു

.

Top