ഇടുക്കി എം.പി ചതിയനും അഴിമതിക്കാരനും, ഇനി സീറ്റു കൊടുക്കില്ല- സി.പി.എം

ഇടുക്കി: ഒടുവിൽ സി.പി.എം സമ്മതിച്ചു..തെറ്റുപറ്റി..ജയിപ്പിച്ച് വിട്ടയാൾ ശരിയല്ല..എല്ലാം കത്തോലിക്കാ സഭ പറഞ്ഞിട്ടാണ്‌. ഇടുക്കി ബിഷപ്പാണ്‌ എല്ലാത്തിനും ചരടുവലിച്ചത്…ഇടുക്കി എം.പി ജോയ്‌സ് ജോർജിനെ ഇനി സംരക്ഷികേണ്ടതില്ലെന്ന് സി.പി.എം കട്ടപ്പന ഏരിയ സമ്മേളനത്തിൽ ആരോപണം. വിവാദങ്ങളിലും അഴിമതികളിലും മുങ്ങി പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങൽ ഏൽപ്പിച്ച ഇടുക്കി എം.പി ജോയ്‌സ് ജോർജിനെ ഇനി പാർട്ടി സംരക്ഷിക്കരുതെന്ന് സി.പി.എം കട്ടപ്പന ഏരിയ സമ്മേളനത്തിൽ ആരോപണം ഉയർന്നു.

കോട്ടക്കമ്പൂരിൽ എം.പി യുടേയും കുടുംബങ്ങളുടേയും പേരിലുള്ള 22 ഏക്കർ ഭൂമി സർക്കാർ തരിശുഭൂമി ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പട്ടയം ദേവികുളം സബ്‌കളക്ടർ റദ്ദു ചെയ്‌തിരുന്നു. കൂടാതെ ഇടുക്കിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ക്ഷീണം സംഭവിച്ചതും പാർട്ടിക്കുള്ളിൽ വിമര്ശകർ ചൂണ്ടിക്കാട്ടി . ജനങ്ങൾക്കു ഇടയിൽ പ്രതിച്ഛായ മങ്ങിയ എം.പിയെ സംരക്ഷിച്ച് ഇനി പാർട്ടിയുടെ കുടി പ്രതിച്ഛായ കളയേണ്ടതില്ലെന്നതാണ് പൊതുവിൽ ഉയർന്നു വന്ന അഭിപ്രായം.

കസ്തൂരി രംഗൻ റിപോർട്ടിൽ സമരം ചെയ്ത് നേതാവായ ജോയിസ് ജോർജ്ജ് ഇടുക്കി രൂപതയുടെ വാഴ്ത്തപ്പെട്ടവനാവുകയായിരുന്നു. എന്നാൽ ഇന്നിപ്പോൾ എല്ലാ രാഷ്ട്രീയക്കാരേയും കടത്തിവെട്ടി ഇയാൾ വൻ ധനവാനായി. സ്വന്തം കാര്യം സിന്ദാബാദ് ഇതാണിപ്പോൾ എം.പിയുടെ നിലപാട്. ജയിപ്പിച്ച് വിട്ട സി.പി.എമ്മും. കത്തോലിക്കാ വികാരവും, ഇടുക്കി രൂപതയും ഒന്നും വേണ്ട..

അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജോയ്‌സ് ജോർജിന് പകരം ഫ്രാൻസിസ് ജോർജിനെയോ, സി.വി. വർഗീസിനെയോ പരിഗണിക്കാനാണ് പൊതുവിൽ അഭിപ്രായം ഉയർന്നു വന്നത്. ഇനി കേരളാ കോൺഗ്രസ്സ്‌ എൽ.ഡി.എഫിലേക്ക്‌ വന്നാൽ വിജയസാദ്യത പരിഗണിച്ച്‌ റോഷി അഗസ്റ്റിന്റെയും പേര്‌ പരിഗണനയിൽ വരും. ജോയ്‌സ് ജോർജിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന തോന്നൽ ജനങ്ങൾക്കുള്ളിൽ പാർട്ടിയെക്കുറിച്ചു ഭിന്നാഭിപ്രായം സൃഷ്ടികുമെന്നു കമ്മിറ്റി വിലയിരുത്തി. ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് പഴയപോലെ ഇടുക്കിയിൽ വേരോട്ടം ഇല്ലെന്നും പതിനായിരം അണികളെ ഉൾപ്പെടുത്തി ഒരു വൻറാലി നടത്താൻ തീരുമാനിച്ചത് ആളെ കിട്ടാതെ വന്നതോടെ ഉപേക്ഷിച്ചതും ഇതിന്റെ തെളിവാണെന്ന് സമ്മേളനത്തിൽ വിമര്ശനം ഉണ്ടായി. ഹൈറേൻജ് സംരക്ഷണ സമിതിക്ക് ഇടുക്കിയിൽ ഉണ്ടായിരുന്ന വേരോട്ടം നിലച്ചു എന്നത് സി.പിഎമ്മിന് ബോധ്യപ്പെട്ടതാണ് എം.പി യെ കൈവിടാൻ സമ്മേളനത്തിൽ ഉണ്ടായ നിർദേശം.

കട്ടപ്പന സമ്മേളനത്തിൽ എം.പി ജോയിസ് ജോർജ്ജിനെതിരെ വിമർശനം ഉയരുന്നതിന് ആഴ്ച്ചകൾക്ക് മുൻപുതന്നെ ഇവന്റ്‌ മാനേജ് മെന്റ് ടിമിനെ ഉപയോഗിച്ച് ജോയിസ് ജോർജ് ഫ്ലക്സ് ബോഡുകൾ സ്ഥാപിച്ചതിനെ മൂവാറ്റുപുഴയിലെ ഡി.വൈ.എഫ്.ഐ ഏരിയ കമ്മറ്റി തള്ളിപ്പറഞ്ഞിരുന്നു. ജോയിസിന് എതിരെ പല ഇടങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ വിമർശനങ്ങൾ പാർട്ടി നേതൃത്വങ്ങളുടെ അറിവോടെ ആണെന്നും സൂചനയുണ്ട്.

അഴിമതിക്കാരെ അകറ്റി നിർത്തി പാർട്ടിയുടെ പ്രതിച്ഛായ തിരിച്ചുപിടിക്കാനും ഫ്രാൻസിസ് ജോർജിനെ മുന്നിൽ നിർത്തി സഭാ അധികാരികളുമായുള്ള ബന്ധത്തിൽ വിള്ളൽ ഏൽപ്പിക്കാതെ ജോയിസ് ജോർജ്ജിനെ മാറ്റാനുമാണ് പാർട്ടിയുടെ തീരുമാനമെന്നാണ് അണിയറയിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ .

Top