ജസ്റ്റീസ് ഉബൈദ് കോടതിവിട്ടും കളിച്ചു, കൊലകേസിൽ അഡ്വ ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ഉബൈദിനെതിരേ പരാതി

തൃശ്ശൂര്‍:ഹൈക്കോടതി ജഡ്ജി ഉബൈദ് കൊലകേസ് അന്വേഷണത്തിൽ നേരിട്ട് ഇടപെട്ട് അട്ടിമറി നടത്തിയതായി പരാതി. കോടതിക്ക് പുറത്ത് കളിക്കുന്നതിലും രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇഷ്ടക്കാരനുമായ ഉബൈദ് മുമ്പേ ഇത്തരം കാര്യങ്ങളിൽ പേരെടുത്ത ആളാണത്രേ.ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞു എന്നാണ്‌ പരാതി.

കൊല്ലപ്പെട്ട രാജീവിന്റെ അമ്മ രാജമ്മയാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഉബൈദിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയച്ചു കൊടുത്തിട്ടുണ്ട്. അഡ്വ. ഉദയഭാനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിടുകയായിരുന്നു.

ചാലക്കുടി രാജീവ് വധക്കേസില്‍ ഇതിനോടകം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അഡ്വ. ഉദയഭാനുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയ പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജസ്റ്റിസ് ഉബൈദാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

വ്യക്തമായ ഫോൺ സംഭാഷണം ഉണ്ടായിട്ടും മുൻ കൂർ ജാമ്യം നല്കിയത് നിയമ വൃത്തങ്ങളേ പോലും അമ്പരപ്പിച്ചിരുന്നു. ജസ്റ്റീസ് ഉബൈദിന്റെ അടുത്ത് ജാമ്യ ഹരജിയും വിടുതൽ ഹരജിയുമായി എത്തുന്ന എല്ലാ വി.ഐ.പിമാരുടെ കേസിലും സമീപ കാലഘട്ടത്തിൽ അനുകൂലമായ വിധിയാണ്‌ വന്നിരിക്കുന്നത്.കൂട്ടി വായിച്ചാൽ എല്ലാം വ്യക്തവുമാണ്‌.

ജസ്റ്റീസ് ഉബൈദിന്റെ ഉത്തരവോടെ കേസ് അന്വേഷണം നിലച്ച അവസ്ഥയിലായെന്നാണ് രാജീവിന്റെ അമ്മ ആരോപിക്കുന്നത്. അഡ്വ. ഉദയഭാനുവിനെതിരായ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ് തടസ്സമാകുന്നു. പ്രതി സാധാരണക്കാരനായിരുന്നെങ്കില്‍ നിയമം മറ്റൊരു വഴിക്കായിരുന്നേനെ.
അറസ്റ്റ് തടഞ്ഞതോടെ തെളിവ് നശിപ്പിക്കാന്‍ സാവകാശം ലഭിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു

Top