ഹൈദരാബാദിലെ ജുവനൈല്‍ ഹോമില്‍ നിന്ന് 15 കുട്ടികള്‍ ചാടിപോയി

ഹൈദരാബാദ്: ഹൈദരാബാദില്‍ 15 കുട്ടിക്കുറ്റവാളികള്‍ ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ടു. സൈദാബാദിലുള്ള ജുവനൈല്‍ ഹോമില്‍ നിന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ തെലങ്കാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോമിലെ രണ്ട് സൂപ്പര്‍വൈസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

കട്ടിംഹ് പ്ലയര്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ജുവനൈല്‍ ഹോമിലെ ജനല്‍ അഴികള്‍ മുറിച്ചുമാറ്റിയത്. പുറത്തിറങ്ങിയ കുട്ടികള്‍ രണ്ട്-മൂന്ന് സംഘങ്ങളായാണ് പോയത്. ഇതില്‍ ചില കുട്ടികള്‍ സമീപത്തുള്ള മോട്ടോര്‍ സൈക്കിളെടുത്താണ് പോയത്.

മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഓരോ കുട്ടിക്കുമെതിരെ നിലവില്‍ മോഷണവും കൊലപാതകവുമടക്കം അഞ്ചോളം കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Top