കരുണാകരനെ പിന്നിൽ നിന്നും കുത്തിയ ആളേ പിടികിട്ടി- നരസിംഹ റാവു

അച്ചനേ ചതിച്ചത് പി.വി നരസിംഹ റാവു ആയിരുന്നു എന്ന് കെ.മുരളീധരൻ. അന്ന് കരുണാകരൻ രാജിവയ്ച്ചത് ചാര കേസിൽ ആയിരുന്നു. ചാര കേസ് വെറും ചാരമായപ്പോൾ എല്ലാവർക്കും നീതി ലഭിച്ചു. നമ്പി നാരായണന്‌ അനുകൂലമായി കോടതി വിധിയും വന്നു. ഈ സാഹചര്യത്തിൽ കെ.മുരളീധരൻ സംസാരിക്കുകയായിരുന്നു.

നമ്പി നാരായണന് ലഭിക്കുന്ന നീതി പിതാവിന് കൂടി ലഭിക്കുന്ന നീതിയാണെന്നും മകൾ പത്മജ പറഞ്ഞു.എന്നാൽ അത് എനിക്ക് അറിയില്ലെന്നും ഈ കേസിൽ നീതി കിട്ടാതെ പോയ ഒരാൾ കരുണാകരൻ മാത്രമാണെന്ന് കെ.മുരളീധരൻ. കരുണാകരൻ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചയാളായിരുന്നു. പി.വി നരസിംഹ റാവുവിനേ ആ പദവിയിലെത്തിക്കാൻ ചരടുവലിച്ചതും കിങ്ങ് മേക്കറായതും കരുണാകരൻ ആയിരുന്നു. എന്നാൽ പി.വി നരസിംഹ റാവു തന്റെ രണ്ടാ മൂഴം ഉറപ്പിക്കാൻ കരുണാകരനേ രാഷ്ട്രീയമായി ഇല്ലാതാക്കുകയായിരുന്നു.ചതിയായിരുന്നു..ചതി. കെ.മുരളീധരൻ പറഞ്ഞു. എല്ലാം നരസിംഹ റാവു അറിഞ്ഞുകൊണ്ടാണ്‌.

Top