Kerala News

കേരളത്തില്‍ നിന്ന് ബിജെപിയ്ക്ക് എംപിമാരുണ്ടാകും, ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല: പ്രവചനവുമായി കെ.സുരേന്ദ്രന്‍

വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ മുന്നണികള്‍ കൂട്ടിയും കുറച്ചും തങ്ങളുടെ സാധ്യത വിലയിരുത്തുകയാണ്. ബിജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ തന്റെ തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും ഇടതുപക്ഷം രണ്ടക്കം കടക്കില്ലെന്നുമാണ് സുരേന്ദ്രന്റെ വിലയിരുത്തല്‍.

ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ തന്റെ കണക്കു കൂട്ടലുകള്‍ എണ്ണി പറയുന്നത്. ഏഴ് പോയിന്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷവും ബിജെപി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്നും സുരേന്ദ്രന്‍ പറയുന്നു.

വീണ്ടും അധികാരത്തിലേറാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതുപോലെ തന്നെ കേരളത്തില്‍ ബിജെപിക്ക് എംപിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ച് കെ. സുരേന്ദ്രന്‍, തിരുവനന്തപുരത്തുനിന്നുള്ള സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ പ്രതീക്ഷ.

കെ. സുരേന്ദ്രന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

1)മോദി സര്‍ക്കാര്‍ നിലവിലുള്ള എന്‍. ഡി. എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടും.
2)നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി.
3)പുതിയ പാര്‍ട്ടികള്‍ ചിലത് എന്‍. ഡി. എയില്‍ ചേരുകയും ചെയ്യും.
4)പ്രതിപക്ഷവും ബി. ജെ. പി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടും.

5)കോണ്‍ഗ്രസ്സിന് മൂന്നക്കം തികയില്ല
6)ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല.
7) കേരളത്തില്‍ നിന്നും ബി. ജെ. പിക്ക് എം. പിമാരുണ്ടാവും.

Related posts

സീറോ മലബാര്‍ സഭ സ്വതന്ത്ര പദവിയിലേക്ക്, ഇനി പേട്രിയാര്‍ക്കല്‍ സഭ,റോമാ നിയന്ത്രണം കുറയും

pravasishabdam online sub editor

കടല്‍ വഴി ആക്രമണത്തിനു സാധ്യത , മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദേശം

കുതിരപ്പുറത്ത് കയറി വിവാഹഘോഷയാത്ര നടത്തിയ ദലിത് വരന് സവര്‍ണ്ണരുടെ കല്ലേറ്

subeditor

അവസാനഘട്ട ചര്‍ച്ച പരാജയം; ദേശീയ അവാര്‍ഡ്ദാന ചടങ്ങില്‍ എഴുപത് അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കില്ല; യേശുദാസും ജയരാജും പങ്കെടുക്കും

കൊച്ചി റിഫൈനറി വികസന പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച് മോദി

ഭര്‍ത്താക്കന്മാരെ ഭീഷണിപ്പെടുത്തി ആദിവാസി യുവതികളെ ബലാത്സംഗം ചെയ്തു

subeditor

ഭർത്താവ് സുന്ദരനല്ലെന്നു; യുവതി അമ്മിക്കല്ലു കൊണ്ടു ഇടിച്ചു കൊന്നു

പ്രണയിനിയെ സ്വന്തമാക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രണയിനി വഞ്ചിച്ചു

subeditor10

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

ജിഷ വധം: നിരപരാധികൾ വേട്ടയാടപ്പെടുന്നു; ശരീരം തളർന്ന സിജുവിനേയും വെറുതേ വിട്ടില്ല

subeditor

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ മുന്നൂറോളം മങ്കമാരെ പങ്കെടുപ്പിച്ച് ധനുമാസതിരുവാതിര നടത്തി

അങ്ങനെ സുരേന്ദ്രന്‍ വിക്കിയില്‍ ‘ഉള്ളി സുര'( ‘ഒനിയന്‍ സുരു’ )യായി..