പള്ളിപണിയാൻ പിരിച്ച പണം മുഴുവൻ എവിടെ? വരവു കാ. ചിലവു ക..കണക്കും.അന്യമതക്കാരും, പ്രവാസികളും കൊടുത്ത വൻ തുകയും മുക്കി

കൈയ്യൂന്നി (നീലഗിരി) : മാനന്തവാടി രൂപതയിൽ കൈയ്യൂന്നി ഫാത്തിമാ മാതാ പള്ളിക്ക് പണിക്ക് പിരിച്ച പണത്തിനു കണക്കില്ല. കണക്കിൽ വരാതെ മുങ്ങിയത് 2 കോടി രൂപ. മാത്രമല്ല നീലഗിരിയിലേ കോടീശ്വരന്മാരായ തോട്ടം ഉടമകളായ ഇടവകയ്ക്ക് പുറത്തുള്ളവരും, അന്യ മതസ്ഥരും, ഇടവകയിലേ മറ്റ് മതക്കാരും, പ്രവാസികളും കൊടുത്ത് വൻ തുകയുടെ യാതൊരു കണക്കും ഇല്ല. ഇങ്ങിനെ വരുമ്പോൾ പള്ളി പണിത് വൈദീകർ അടിച്ചുമാറ്റിയ പണത്തിന്റെ കോടികളുടെ എണ്ണം പിന്നെയും കൂടും. കൊരട്ടി പള്ളിയിൽ നിന്നും 4കോടിയും കൊരട്ടി മുത്തിയുടെ 3 കിലോ സ്വർണ്ണവും കാണാതായതിനു പിന്നാലെ വീണ്ടും മറ്റൊരു തട്ടിപ്പ്.


കഴിഞ്ഞ മാർച്ച 10നാണ്‌ കൈയൂന്നി ഇടവകയിലേ വിശ്വാസികൾ പ്രവാസി ശബ്ദത്തിനേ സമീപിക്കുന്നത്. ആദ്യം ഒരു പള്ളി പണിയിൽ കണക്കിൽ ചെറിയ വ്യതാസം കാണും അതിൽ കാര്യമില്ല എന്ന വിധത്തിൽ പരാതി അവഗണിച്ചു. എന്നാൽ പിന്നീട് ഇടവകക്കാരുടെ തെളിവും വസ്തുതകളും നിരത്തിയുള്ള വെളിപ്പെടുത്തലിനേ തുടർന്ന് പ്രവാസി ശബ്ദം ടീം അവിടെ എത്തിയത്.

മാനന്തവാടി രൂപതയിലേ തമിഴ് നാട് നീലഗിരിയിൽ കുടിയേറിയ മലയാളികൾക്കാണ്‌ ഈ ദേവാലയം. 420 ഇടവകക്കാർ. നീലഗിരി മലമേടുകളിൽ കേരളത്തിൽ നിന്നും കുടിയേറി ചോര നീരാക്കിയ കർഷകർ. സാധാരണക്കാരും, തോട്ടം ഉടമകളും സാമ്പത്തികമായി ഉള്ളവരും എല്ലാം ഇവിടെ ഉണ്ട്. കുടിയേറ്റക്കാർക്ക് ഇരിക്കട്ടേ ഒരു നല്ല പള്ളി എന്ന ആശയം രൂപതയും, വൈദീകരും ചേർന്ന് തീരുമാനിച്ച് ഇടവകയിൽ നടപ്പാക്കി. ജനം സന്തോഷത്തോടെ പണം വാരി കോരി നല്കി.   15 ലക്ഷം രൂപവരെ നല്കിയ വീട്ടുകാർ ഉണ്ട്. കൃത്യമായി പറഞ്ഞാൽ 1520227 രൂപ. പള്ളി ഒരു വിഹിതം വെറുതേ ഓരോരുത്തർക്കും ഇട്ടുവയ്ച്ചു. ആയത് കൂടാതെ മക്കളുടെ വിദ്യാഭ്യാസം നിർത്തിയും,നിർത്തിയും ചികിൽസ മുടക്കിയും, ഭക്ഷണം ചുരുക്കി നോമ്പ് എടുത്ത് ഇറച്ചിയും മീനും കഴിക്കാതിരുന്ന് ആ പണംവും പള്ളി വീട്ടിൽ വയ്ച്ച കുടുക്കയിൽ ഇടണം. അത് വേറെ കണക്ക്. വിഹിതത്തിനു പുറമേ..

മുമ്പ് പറഞ്ഞ 15 ലക്ഷത്തിന്റെ ആളുടെ വിഹിതം 15 ലക്ഷം. ബാക്കി പള്ളി പണിക്ക് വീട്ടിലേ കുടുക്കയിൽ ഇട്ടതാണ്‌ 20,227 രൂപ. ഇടവകക്കാരുടെ വിഹിതം തീരുമാനിച്ചു കഴിഞ്ഞാൽ ആയത് കൊടുത്തിരിക്കണം. അല്ലെങ്കിൽ അത് ഉത്തരിപ്പ് കടമായും കുടിശികയായും എഴുതി വയ്ക്കുകയാണ്‌. ഉത്തരിപ്പ് കടവും കുടിശികയും ഉണ്ടേൽ ആരും സ്വർഗരാജ്യത്ത് പോകില്ലെന്നും, അന്ത്യവിധിക്ക് നരകത്തിൽ പോകും എന്നും വിരട്ടലും വേറെ.

എന്തായാലും ഇടവകക്കാരിൽ നിന്നും പിരിച്ച പണത്തിന്റെ കണക്ക് പ്രവാസി ശബ്ദത്തിനു വിശ്വാസികൾ കൈമാറി. ഈ കണക്ക് മാത്രമാണ്‌ പള്ളി പുറത്തുവിട്ടത്. അത് 4 കോടി 28 ലക്ഷം രൂപ. ഈ കണക്ക് മാത്രം പോരെന്ന് ഇടവകക്കാർ. കൈയ്യൂന്നി ഇടവകയിലേ അന്യ മതക്കാർ കൊടുത്ത പണം എവിടെ?..പ്രവാസികൾ, നീലഗിരിയിലേ കോടീശ്വരന്മാരായ തോട്ടക്കാർ കൊടുത്ത പണം എവിടെ? ഇതാണ്‌ ചോദ്യം. ഈ ചോദ്യം ചോദിച്ച് വികാരിയുടെ അടുത്ത് ചെന്നപ്പോൾ കൈമലർത്തി. എനിക്കൊന്നും അറിയില്ല..എല്ലാം മുൻ വികാരിയും അന്നത്തേ കൊച്ചച്ചനും ആണ്‌ ചെയ്തത് എന്ന് വിലവിലേ വികാരി. അതായത് ആ പിരിച്ചതെല്ലാം പൂർണ്ണമായി വൈദീകർ അടിച്ചുമാറ്റി.

വിശ്വാസികൾ പിന്നെ പിടിച്ചത് ഇടവകയിൽ നിന്നും പിരിച്ച 4.28 കോടിയുടെ കണക്കിലാണ്‌. പിരിച്ച കണക്കുണ്ട്. കൃത്യമായി ഓരോ ആളുടേയും പേരിൽ കണക്ക് ഉണ്ട്. എന്നാൽ ചിലവാക്കിയ കണക്കില്ല. ചിലവ് കാ എന്നു തന്നെ കണക്ക്. എവിടെ പള്ളി പണി തുടങ്ങിയാലും എല്ലാം തീരുമാനിക്കുന്നത് വികാരി എന്നത് പരസ്യമായ സത്യം. കേടില്ലാത്ത പള്ളിവരെ പൊളിച്ച് പണിയും. വികാരിക്കൊപ്പം നില്ക്കുന്ന ശിങ്കിടികൾ വികാരിയുടെ തീരുമാനം നടപ്പിലാക്കും. അവർ തീരുമാനിക്കും ഇടവകയിൽ ഓരോ കുടുംബവും കൊടുക്കേണ്ട പണം. കൊടുത്തില്ലേൽ സമുദായത്തിൽ അപമാനിക്കും, പള്ളിയിൽ വിളിച്ചു പറയും. ഇത് നാട്ട് നടപ്പായി മാറി. വികാരി പണം ആയി അടിച്ചുമാറ്റുമ്പോൾ ശികിടികൾക്ക് ലഭിക്കുന്നത് സാധനം വാങ്ങുമ്പോൾ ഉള്ള നക്കാപ്പിച്ച കമ്മീഷൻ. സാധനങ്ങൾ വാങ്ങുന്നതും എം.ആർ.പി വിലയിലും കൂട്ടിയിട്ടും.

രസകരമായ കണക്ക് അവതരണം, മൊത്തം വരവ്‌ 42886692, ചിലവ് കൃത്യം 42886692

എത്ര കൃത്യമായ കണക്കാണ്‌ ഇത്. വരവ്‌ 42886692. ചിലവ് 42886692. ഒരു രൂപ പോലും..50 പൈസ പോലും അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ കൃത്യം കണക്ക് തല്ലിക്കൂട്ടിയ ഈ വികാരിക്ക് കൊടുക്കണം അവാർഡ്. ചിലവുകൾ വിഭാഗത്തിൽ വിശ്വാസികൾ സമാന്തിര അന്വേഷണം നടത്തി. തുടർന്ന് 2 കോടി രൂപയുടെ അഴിമതിയും ധനാപഹരണവും നടന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ആദ്യം വികാരി ഫാ. തോമസ് മണക്കുന്നേലിനു പരാതി നല്കി. അദ്ദേഹം പരാതിക്കാരോട് ക്ഷുഭിതനായി സംസാരിച്ചു. തോമസ് മണക്കുന്നേൽ ചെയ്തത് പിന്നീട് ക്രൂരമായി. പരാതിയുമായി ചെന്ന വിശ്വാസികളേ സമുദായത്തിൽ ഒറ്റപ്പെടുത്തി. അപഖ്യാതികൾ ഈ വൈദീകൻ പറഞ്ഞു പരത്തിയതായി വിശ്വാസികൾ പറയുന്നു. സമൂഹത്തിൽ പോലും ജീവിക്കാൻ ആകാത്ത വിധം അപവാദം വൈദീകൻ പ്രചരിപ്പിച്ചു. തുടർന്ന് വിശ്വാസികൾ മാനന്തവാടി മെത്രാൻ ജോസ് പൊരുന്നേടത്തേ സമീപിച്ചു.

അധിക്ഷേപിച്ചു, രൂപതയിൽ നിന്നും ഭീഷണി

പള്ളി പണിത കണക്ക് ചോദിച്ച് ചെന്ന വിശ്വാസികളേ മെത്രാൻ അധിക്ഷേപിച്ചതായും രൂപതയിലേ പൂജ്യരായവർ ഭീഷണിപ്പെടുത്തിയതായും വിശ്വാസികൾ ഞങ്ങളുടെ ടീമിനോട് പറഞ്ഞു. പള്ളി പണിയാൻ ലക്ഷങ്ങൾ പിരിവു നല്കിയവരും പട്ടിണി കിടന്നവരും ഒക്കെ കണക്ക് ചോദിച്ചപ്പോൾ യാതൊരു മുടക്കും ഇല്ലാത്ത രൂപതാ അധികാരികൾ പരുഷമായി സംസാരിക്കുകയായിരുന്നു. പള്ളിയും, ഇടവക സ്വത്തുക്കളും മെത്രാന്റെ കീഴിലാണെന്നും അവകാശി മെത്രാൻ ആയിരിക്കും എന്നും മറ്റുള്ളവർക്ക് അവിടെ അധികാരമില്ലെന്നും കണ്ണിൽ ചോരയില്ലാതെ പരാതിക്കാരോട് പറഞ്ഞുവിട്ടു.

മെത്രാനെതിരേ കർദിനാൾക്ക് പരാതി നല്കി

പള്ളി പണി നടത്തിയത് അന്വേഷിക്കാൻ ആവശ്യപ്പെട്ടും വികാരിയും മെത്രാനും രൂപതാ അധികൃതരും ഭീഷണിപ്പെടുത്തിയതും ചൂണ്ടിക്കാട്ടി വിശ്വാസികൾ കർദിനാളിനേ സമീപിച്ചു. എന്നാൽ പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്ന രീതിയിലായിരുന്നു കർദിനാൾ പറഞ്ഞത്. ഞാൻ എന്തു ചെയ്യാനാ മക്കളേ എന്നു പറഞ്ഞുവത്രേ. മാത്രമല്ല കർദിനാൾ ഭൂമി കേസിൽ പുകഞ്ഞു നില്ക്കുമ്പോൾ ഒരും രൂപതയേയും മെത്രാനേയും പിണക്കത്തുമില്ല. ഒടുവിൽ കർദിനാൾ മാനന്തവാടി മെത്രാനു ഒരു കത്ത് എഴുതി..സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ടു. കൂടെ എനിക്ക് വേണ്ടി പ്രാർഥിക്കാനും പരാതിക്കാർക്ക് കൊടുത്ത മറുപടി കത്തിൽ കർദ്ദിനാൾ അപേക്ഷിച്ചു. അതായത് സഹായം തേടി ചെന്ന വിശ്വാസികളുടെ സഹായം കർദിനാൾ തേടി എന്നും ചുരുക്കം.

മെത്രാനെതിരേ കർദിനാളിനു നല്കിയ പരാതി

കൈയ്യൂന്നി പള്ളിയിൽ വിശ്വാസികൾ എന്തായാലും ഒട്ടും വിട്ട് കൊടുക്കാൻ തയ്യാറല്ല. അവർ അഴിമതി ചൂണ്ടിക്കാട്ടി ഹൈക്കോടതിയേ സമീപിക്കാൻ ഒരുങ്ങുകയാണ്‌. നിലവിലേ വികാരിയും, മാറി പോയ വികാരിയും, സ്ഥലത്ത് അന്നുണ്ടായിരുന്നു കൊച്ചച്ചനും എതിരേ വിശ്വാസികൾ തെളിവുകൾ നിരത്തി നിയമ നടപടിക്ക് ഒരുങ്ങുകയാണ്‌. കൈയ്യൂന്നി പള്ളിയിൽ പണം അടിച്ചുമാറ്റിയത് രൂപതയിലേ അത്യുന്നത സ്ഥാനത്തുള്ള യുവ വൈദീകനും മറ്റ് 2 വൈദീകരും. ഇതിൽ ഒരു വികാരി കുമ്പസാര രഹസ്യം പുറത്താക്കി വിശ്വാസിയേ ബ്ളാക്ക്മെയിൽ ചെയ്ത് പണം വാങ്ങിയ പരാതിയിൽ പ്രതി സ്ഥാനത്തുള്ളയാൾ..കുറ്റക്കാരേ വിശ്വാസികൾ തുറന്നു കാട്ടുന്ന വാർത്ത അടുത്ത ദിവസം

Top