Literature

മൂന്നാമതൊരാള്‍ എന്നത് ഒരു വ്യക്തിയാകണമെന്നില്ല

സമീപകാലത്ത് ഏറെ ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന ഫെമിനിസം എന്താണെന്ന് വ്യക്തമാക്കി കൌണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്

എനിക്ക് വരാൻ പറ്റുന്നില്ല..അടുത്ത ആഴ്ച മതിയോ..?
ഫോണിലൂടെ ആണ്..ചോദ്യം..
എനിക്ക് ദേഷ്യം വന്നു…
”നിങ്ങളുടെ മകളുടെ കാര്യം പറയാൻ ആണ്..
സ്വന്തം മക്കൾക്ക് വേണ്ടി ഒരല്പം സമയം ബാക്കി വെയ്ക്കാൻ , അവരുടെ PTA മീറ്റിംഗ് ഒന്ന് കൂടാൻ സമയം ഇല്ല എന്ന് പറഞ്ഞാൽ കഷ്‌ടം ആണ്..”
ഇല്ല..വരാം ടീച്ചർ..
പിറ്റേന്ന് തന്നെ അവർ വന്നു..
മകളുടെ പഠനത്തിന്റെ പ്രശ്നങ്ങൾ ക്ലാസ് ടീച്ചറിൽ നിന്നും കേട്ട് , എല്ലാം തലകുലുക്കി നിൽക്കുക ആണ് അവർ..
പഠിപ്പിക്കുന്ന ഓരോ അധ്യാപകരെയും കണ്ടിട്ട് ,
കൗൺസിലിങ് അദ്ധ്യാപിക ആയ എന്റെ മുന്നിൽ എത്തി..
മനഃ സംഘർഷത്തിന്റെ അങ്ങേ അറ്റത്ത് നിൽക്കുന്ന ഒരു സ്ത്രീ..
അവരുടെ മുഖത്തു നിന്നും അത് വായിച്ചെടുക്കാം..
”മോളെ കുറ്റം പറയാൻ വയ്യ..
വീട്ടിൽ അവൾക്കു പഠിക്കാനുള്ള സാഹചര്യം ഇല്ല.”
നിസ്സഹായ ആയ ഒരു ‘അമ്മ ശബ്ദം..
അതെനിക്ക് ഒട്ടും അപരിചിതം അല്ല..
മക്കളുടെ പരാജയത്തിന് മുന്നിൽ എല്ലാ അമ്മമാരും അതേ അവസ്ഥയിൽ ആകാറുണ്ട്..
‘അമ്മ വളർത്തുന്നതിന്റെ ദോഷം..!
ഒരായിരം ചൂണ്ടു വിരൽ നീളും..
അവളെ, അവനെ , പ്രസവിച്ച
അമ്മയുടെ ആത്മാഭിമാനം അവിടെ മരിച്ചു വീഴണം!!

” എന്റെ അച്ഛൻ നേരത്തെ മരിച്ചു..
അമ്മയും അനിയനും ആയിരുന്നു ഉള്ളത്..
അനിയൻ മാനസിക വൈകല്യം ഉള്ള ഒരാളാണ്..
എന്റെ വിവാഹം കഴിഞ്ഞു അമ്മയും അവനും മാത്രമായിരുന്നു..
വര്ഷങ്ങളോളം..
രണ്ടു വര്ഷം മുൻപ് ‘അമ്മ മരിച്ചു..
അവനെ ഞാൻ കൂടെ കൂട്ടി..
ഭാര്തതാവിനു വലിയ പ്രശ്നം ആദ്യം ഇല്ലായിരുന്നു..
ഞങ്ങൾക്ക് ബിസിനസ് നടത്തി കുറെ നഷ്‌ടം വന്നു..
വീടൊക്കെ നഷ്‌ടമായി..
ഭാര്തതാവിന്റെ അച്ഛനും അമ്മയും കുറച്ചു സ്ഥലം തന്നിരുന്നു..
അത് വിറ്റാണ് കടം വീട്ടിയത്..
ഇനി ബാക്കി ഉള്ളത് കൊണ്ട് ഒരു ചെറിയ വീട് വാങ്ങി മാറാൻ നോക്കുക ആണ്..
പക്ഷെ , അന്നേരം കൂടെ അനിയൻ ഉണ്ടാകരുത് എന്നാണ്.., അമ്മായി അപ്പന്റെ വാശി..
അതിനു ഭാര്തതാവിന്റെ പിന്തുണ..!

കണിശതയുടെ ആ ക്രൂരമായ ഭീഷണി അവരെ എത്ര മാത്രം അലട്ടുന്നു എന്ന് വ്യക്‌തം..
അവനെ നോക്കുന്നതിനുള്ള കാശും ‘അമ്മ എന്റെ പേരിൽ ബാങ്കിൽ ഇട്ടിരുന്നു..
അതെടുത്ത് അവനെ ഏതെങ്കിലും ഒരു സ്ഥലത്ത് കൊണ്ട് ആകണം എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്..
പക്ഷെ ,
അതിൽ തന്നെ കുറെ കാശു ചെലവായി.
ഇനി ഒരല്പം ആണ് ബാക്കി..!

അങ്ങനെ സഹോദരനെ എവിടെ എങ്കിലും കൊണ്ട് ഉപേക്ഷിച്ചാൽ നിങ്ങള്ക്ക് സമാധാനം കിട്ടുമോ..?
അറിയാതെ ചോദിച്ചു പോയി..
വൃണത്തിൽ ആണ് ഞാൻ കുത്തുന്നത് ….
അമർത്തിയ തേങ്ങൽ പോലെ ഒരു സ്വരം തൊണ്ടയിൽ നിന്നും ഉതിർന്നു..

” ഇന്ന് അവൻ കൂടെ ഉണ്ട്..
അതിന്റെ പേരിൽ അനുഭവിക്കുന്ന സംഘര്ഷങ്ങള്..
നാളെ അവനെ ഉപേക്ഷിച്ചാൽ ,
ആ സഹോദരി ഭ്രാന്താവസ്ഥയിൽ എത്തുമെന്ന് ഉറപ്പാണ്..
അവരുടെ ഏങ്ങലടികൾ അത്ര മാത്രം ദയനീയമായിരുന്നു..
സാധുത്വം ആണ് മുഖത്തു,
അവർക്കു ഭാര്തതാവിന്റെ ആജ്ഞയെ മറികടക്കാൻ പറ്റില്ല..
ഉറപ്പ്..

”’നിങ്ങൾ പഠിച്ചിട്ടില്ലേ..?
ഉണ്ട്..ബിരുദാന്തര ബിരുദം , പിന്നെ കമ്പ്യൂട്ടർ ഒക്കെ പഠിച്ചു..
വിവാഹത്തിന് മുൻപ് ജോലിക്കു പോയിരുന്നു..
അത് കഴിഞ്ഞു പിന്നെ ജോലിക്കു പോകാൻ പറ്റിയില്ല..!
അതെന്താ..?
ആ ചോദ്യത്തിന് വ്യക്തമായ ഉത്തരം അവർക്കില്ല…

ഒരു നിമിഷം എന്നിലെ ഫെമിനിസ്റ്റ് തലപൊക്കി..
ഉൾകൊള്ളാൻ പറ്റാത്ത ഒരു അവസ്ഥ ആണിത്.,.
സ്ത്രീയ്ക്ക് വേണ്ടുന്നത് സഹതാപം അല്ല..
അംഗീകാരം ആണ്..അഭിമാനം ആണ്..
ജീവിതത്തിന്റെ കണക്കു കൂട്ടലുകൾ തെറ്റി എന്ന് ആരെയെങ്കിലും പഴിച്ചിട്ടു എന്ത് കാര്യം..?
വിഷാദം ആണ് നമ്മുടെ മികച്ച ഭാവം എന്ന് ചിന്തിക്കുന്ന സ്ത്രീകൾ ഒരുപാടുണ്ട്..
അത്തരക്കാരെ ഭയമാണ്.
സൂക്ഷിച്ചു നോക്കിയാൽ; കാണാം..
വെറും വിഷാദം അല്ല..
അസൂയ കലർന്ന വിഷാദം..!
തനിക്കു കിട്ടാത്തത് എന്തും മറ്റൊരുവളിൽ കാണുമ്പോൾ ഉണ്ടാകുന്ന വൈക്ലബ്യം..
മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് ചർച്ച ചെയ്തും ,
സ്വന്തം വിധിയെ പഴിച്ചും ജീവിക്കാൻ മാത്രം അറിയുന്നവർ..
കുറെ നാൾ കഴിയുമ്പോൾ സ്വന്തം ജീവിതത്തിന്റെ അനിശ്ചിത്വത്തിലേയ്ക്കും നിരർത്ഥകത്തിലേയ്ക്കും നോക്കി ,
സങ്കടപ്പെടും..
അത് ഒളിച്ചോട്ടമാണ്..
യഥാ സമയം വേണ്ടുന്ന ചുവടുകൾ എടുത്തില്ല എങ്കിൽ.,
ഭാവിയിൽ ഇനി എത്ര വലിയ തിരിച്ചറിവുകൾ ഉണ്ടായാലും, വളക്കൂറു ഇല്ലാത്ത മനസ്സിൽ
ബാക്കി ആകുന്ന മുരടൻ ചിന്താഗതികളെ നിയന്ത്രിക്കാൻ കഴിയാതെ ബുദ്ധിമുട്ടും..!

സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തി ആയ ശേഷം ,
വിവാഹ ശേഷവും ജോലി ചെയ്യണം എന്ന ഉറപ്പിൽ മാത്രം പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാൻ നോക്കുക..
അതാണ് അവർക്കു നയിക്കേണ്ട വിവാഹ സമ്മാനം…!

സ്വന്തം കുടുംബത്തോടും പെണ്ണിന് കടമ ഉണ്ട്..
വിവാഹം കഴിച്ചു എന്നത് കൊണ്ട് അവളുടെ മേൽ ഒരു അവകാശവും ഇല്ലാതെ ആകുന്നില്ല അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും..!
അതിനു എതിര് നിന്നാൽ ,
അവിടെ ആണ് feminism ഉയരേണ്ടത്.

അമ്മയെ , അച്ഛനെ വാർദ്ധക്യകാലത്ത് സംരക്ഷിക്കുക എന്നത് ,
മകന്റെ കടമ ആണ്..മകൾക്കു അതിൽ പങ്കില്ല..
അവൾ മറ്റൊരു കുടുംബത്തിലെ ആയി എന്നൊരു രീതി ഇന്നും സമൂഹത്തിൽ ഉണ്ട്..
അവിടെ ഒക്കെ ആണ് മാറ്റങ്ങൾ വരേണ്ടത്…!

സ്ത്രീത്വം എന്നത്പുറമെ ഉള്ള കാഴ്ചയുടെ മുഴുപ്പിലും അളവിലും അല്ല..
അവളുടെ ചിന്താഗതിയിലും കാഴ്ചപ്പാടിലും ആണ്..
പ്രതികരിക്കണം…!!!
അല്ലാതെ ,
വസ്ത്രധാരണത്തിൽ കൂടി ഉള്ള പ്രകടനത്തിൽ,അല്ലേൽ
വസ്ത്രം ഉരിഞ്ഞും അല്ല
അല്ല ഫെമിനിസം കാണിക്കേണ്ടത്..!

ദാമ്പത്യം എന്നത് എന്ത് മനോഹരമാണ്..
.അതിന്റെ ലഹരി
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ….!
പക്ഷെ അതിൽ വിഷം കലർത്താൻ മൂന്നാമതൊരാൾ വന്നാൽ ,
പിന്നെ ദാമ്പത്യത്തിൽ കല്ല് കടിക്കും..
പിന്നെ കടിച്ചു തൂങ്ങി കിടക്കുന്നത് വെറുതെ..!
മൂന്നാമതൊരാൾ എന്നത് ഒരു വ്യക്തി ആകണം എന്നില്ല..
ഏകപക്ഷീയമായ സഹനവും അടിമത്തവും വല്ലാത്ത രൂക്ഷമായ മാനസികാവസ്ഥ ആണ് ഉണ്ടാക്കിയെടുക്കുന്നത്..!

സ്ത്രീ എന്ന നിലയ്ക്ക് , വ്യക്തി എന്ന നിലയ്ക്ക്
കടമകൾ നിർവഹിക്കുന്നു എന്ന
സ്വന്തം മനഃസാക്ഷിയുടെ ഉറപ്പിൽ , ഭൂമിയിൽ ചവിട്ടി നിന്ന് കൊണ്ട് അഭിമാനത്തോടെ തലയുയർത്തി ജീവിക്കാനുള്ള തന്റേടം ആണ് ഫെമിനിസം..!

Related posts

മരണത്തിന്റെ വക്കില്‍പ്പോലും മകള്‍ക്ക് കൂട്ടിരുന്ന യുവാവിന്റെ നന്മ ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ടുള്ള അമ്മയുടെ കുറിപ്പ് വൈറല്‍

ഇക്കാക്ക

subeditor

ഭാര്യയുടെ മറുപടിയില്‍ കണ്ണ് നിറഞ്ഞ രാഹുലിന് വാക്കുകള്‍ ഉണ്ടായില്ല… വൈറലായി പെണ്‍കുട്ടിയുടെ കുറിപ്പ്

അമ്മയെ പറ്റിയുള്ള ഓര്‍മ്മകള്‍

subeditor

വള്ളി പൊട്ടി താഴെ എത്തിയാല്‍ മിക്കവാറും തനിക്ക് താനേ തുണ കാണൂ ,അരക്ഷിത ദിവസത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തടയിടരുതെ

subeditor

ചന്ദ്രന്‍ ചുവക്കുന്ന ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് കൂട്ടായി… സെക്കന്‍ഡ് ഒപ്പീനിയനില്‍ ഷിംന അസീസ്

ഹനാനെ അപമാനിച്ച ശീതള്‍ ശ്യാമിനേയും ആര്‍ജെ സൂരജിനേയും വെട്ടിലാക്കി ബിനീഷ് ബാസ്റ്റിന്‍

പട്ടിണി കിടന്നു ചാകുന്നതാണ് കേരളത്തിന് നല്ലത്; പാര്‍വ്വതി ഷോണ്‍

; ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ കൈയിലെടുത്ത കലാകാരന്‍

വിസ്മൃതിയിലേക്ക്

subeditor

എന്റെ തട്ടമോ അതിനകത്തെ തലച്ചോറോ ആര്‍ക്കുമെതിരല്ല ; ചര്‍ച്ചയായി വനിത ഡോക്ടറിന്റെ കുറിപ്പ്

ഗർഭപാത്രത്തിനു പുറത്തെ ഗർഭധാരണം; രോഗിയെ തലനാരിഴയ്ക്ക് രക്ഷപ്പെടുത്തിയ ഡോക്ടറുടെ അനുഭവക്കുറിപ്പ്!

ആലുവ സബ്‌ജയിലില്‍ ഉണ്ട തിന്നു കിടക്കുമ്പോഴും അമ്മയെ നിയന്ത്രിച്ചത് ജനപ്രിയന്‍’ ;ദിലീപിനെതിരെ രൂക്ഷവിമര്‍ശനവുമായിഅഡ്വക്കേറ്റ് ജയശങ്കര്‍

ഇനി താഴ്മണ്‍ കുടുംബമൊക്കെ മല അരയ കുടുംബമാണെന്നു പ്രഖ്യാപിച്ചാലോ ?, എല്ലാം സാമ്പത്തികം ശരണം

തമിഴ്നാട്ടിലേ ശർക്കര വാങ്ങിയാൽ അപകടം, മാരക വിഷവും കെമിക്കലും

ആൻലിയയെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച് നഴ്സിംഗ് സമൂഹം

അമ്മയായ യുവതി മരിക്കുമെന്ന് ഉറപ്പായപ്പോള്‍ ഡോക്ടര്‍മാര്‍ കാണിച്ച മനോധൈര്യം ;ഡോക്ടര്‍ സുമാ ബാലന്‍ എഴുതുന്നു