കടുത്ത വേദനയും നീറ്റലുമായി ഡോക്ടറെ സമീപിച്ച 63 കാരിയുടെ വായില്‍ കണ്ടെത്തിയത് ..

ഭക്ഷണകാര്യങ്ങള്‍ പാകം ചെയ്യുന്നതില്‍ അതിവ ശ്രദ്ധ വേണം ഇല്ലെങ്കില്‍ അപകടം ഉണ്ടായക്കോം. പ്രത്യേകിച്ച് കണവ പോലെയുള്ളവ വേവിച്ചു കഴിച്ചില്ലെങ്കില്‍ ഭാക്ഷ്യ വിഷബാധയ്ക്കു പോലും സാധ്യതയുണ്ട്. കണവ അഥവ കൂന്തല്‍ കഴിച്ച് ദക്ഷിണകൊറിയയിലെ 63 കാരിക്കു സംഭവിച്ചത് അല്‍പ്പം കടന്നകാര്യമായി പോയി. കണവ കഴിച്ച ശേഷം വായില്‍ വേദനയും നീറ്റലും വന്നപ്പോഴാണ് ഡോക്ടറെ സമീപിച്ചത്.

നാക്കിലും മോണയിലുമായി ഇവരുടെ വായില്‍ 12 ചെറിയ തടിപ്പുകളാണു കാണപ്പെട്ടത്. സൂഷ്മമായ പരിശോധനയില്‍ ഇവയെല്ലാം കണവയുടെ ജീവനുള്ള ബീജക്കൂട്ടങ്ങളാണെന്നു കണ്ടെത്തി. കൃത്യമായ രീതിയില്‍ വൃത്തിയാക്കാതെയും പാകം ചെയ്യാതെയും ഉപയോഗിച്ചതു മൂലമാണ് ഇവര്‍ക്ക് ഇങ്ങനെ സംഭവിച്ചത്. പാകം ചെയ്ത കാണവയില്‍ മരിക്കാതെ ശേഷിച്ച ബീജങ്ങള്‍ സ്ത്രീയുടെ വയിലെ ശ്ലേഷ്മ സ്തരത്തിനുള്ളില്‍ കടിച്ചു തൂങ്ങുകയായിരുന്നു.

Top