കണ്മഷിയിൽ മാരക വിഷം, ഉപയോഗം നിർത്താൻ അടിയന്തിര നിർദ്ദേശം

ഇന്ത്യക്കാർ ഉപയോഗിക്കുന്ന കൺ മഷിയിൽ വിഷാംശം കണ്ടെത്തിയിരിക്കുന്നു. ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസിലെ പ്രവാസി കുടുംബത്തിലേ 3 കുട്ടികൾക്ക് കണ്ണിനു അസ്വസ്തതയും ശാരീരിക ക്ഷീണവും മൂലം അസുഖ ബാധിതരായതോടെ ആണ്‌ ഇതുമായി ബന്ധപ്പെട്ട് വിശദ പരിശോധന നടത്തിയത്. കുട്ടികളുടെ രക്ത സാമ്പിളിൽ ഉയർന്ന അളവിൽ ഈയത്തിന്റെ (ലെഡ്) അംശം ക്രമാതീതമായി ഉയർന്നതായി ഡോക്ടർമാർ കണ്ടത്തുകയായിരുന്നു. മറ്റ് രാസ വസ്തുക്കളും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കൺ മഷിയാണ്‌ വില്ലൻ എന്ന് കണ്ടെത്തുകയായിരുന്നു. കൺ മഷിയിൽ അമിത അളവിൽ ഈയവും മറ്റു രാസവസ്തുക്കളും ഉണ്ടെന്ന് കണ്ടെത്തി. അമിതമായ അളവിൽ ഈയം അടങ്ങിയ ഈ കണ്മഷികൾ ഉപയോഗിച്ച മൂന്നു കുട്ടികൾ ചികിത്സയിലായതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

ഇന്ത്യൻ കടകളിൽ വിൽക്കുന്ന കണ്മഷി ആരും വാങ്ങരുതെന്നും ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് ഉണ്ട്.ഹാഷ്മി സുർമി, ഹാഷ്മി ഖോൽ ആസാദ് ഐ ലൈനർ എന്നിവയിലും മറ്റ് മിക്ക ബ്രാന്റുകളിലും 70 മുതൽ 84 ശതമാനം ഈയം അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തി.ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മാരകമായ വിഷ വസ്തുക്കൾ അടങ്ങിയ കണ്മഷിയുടെ ഉപയോഗം നാളുകളായി തുടർന്ന ഇതോടെ മലയാളികൾ അടക്കം ഇന്ത്യക്കാരിൽ വലിയ ആശങ്ക ഇതോടെ ഉണ്ടാക്കി.കണ്മഷികൾ ഉപയോഗിക്കുന്നവർ അത് അടിയന്തിരമായി നിർത്തണമെന്നും, എത്രയും പെട്ടന്ന് ഡോക്ടർമാരെ സമീപിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.ഈ ഉത്പന്നങ്ങളിൽ പലതിലും ഈയം അടങ്ങിയിട്ടില്ല എന്ന് വ്യാജ സന്ദേശം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ബെറ്റർ റെഗുലേഷൻ മന്ത്രി മാറ്റ് കീൻ പറഞ്ഞു

Top