കണ്ണൂരിൽ നിന്ന് ഉത്‌ഘാടന ദിനം തന്നെ പറന്നുതുടങ്ങാം…

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഉദ്ഘാടന ദിവസം തന്നെ സര്‍വീസ് ആരംഭിക്കും. ബംഗളുരുവിലേക്കും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും നേരിട്ടുള്ള സര്‍വീസ് തുടങ്ങുമെന്ന് ഗോ എയര്‍ അറിയിച്ചു. ഉദ്ഘാടന ദിവസമായ ഡിസംബര്‍ 9ന് തന്നെ സര്‍വീസ് തുടങ്ങുമെന്ന് വിമാനക്കമ്പനി അറിയിച്ചു.

വ്യോമയാന മന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ എന്നിവര്‍ ചേര്‍ന്നാവും വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഉദ്ഘാടന ദിവസം തന്നെ ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്ന് ഗോ എയര്‍ അറിയിച്ചു.

ഉദ്ഘാനടത്തോടെ ഗോ എയര്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന 24-ാമത്തെ വിമാനത്താവളമാകും കണ്ണൂര്‍. ആവശ്യമായ അനുമതികള്‍ ലഭിച്ച ശേഷം രാജ്യാന്തര സര്‍വീസുകളും തുടങ്ങും. 2330 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് 3050 മീറ്ററാണ് വീതി.

Top