300 സിഐഎസ്എഫ് ഭടന്മാർ കണ്ണൂരിലേക്ക്, പുതിയ വിമാനത്താവളം ഇവർ ഏറ്റെടുക്കും

കണ്ണൂർ :കണ്ണൂരിലേക്ക് രാജ്യ സുരക്ഷയുടെ ചുക്കാൻ പിടിക്കുന്ന പട്ടാളക്കാർ. പുതിയ വിമാനത്താവളം ഇനി ഇവർ ഏറ്റെടുക്കും. ആദ്യ ഘട്ടം എന്ന നിലയിൽ 300 സിഐഎസ്എഫ് ജവാന്മാരാണ്‌ കണ്ണൂരിലേക്ക് വരുന്നത്.ഓഗസ്റ്റ് അവസാനം ഇവർ കണ്ണൂർ മട്ടന്നൂരിൽ എത്തി അവരുടെ ബാരക്കുകളിൽ പ്രവേശിക്കും. സപ്റ്റംബർ 1മുതൽ വിമാനത്താവളം ഇവരുടെ കർക്കശ നിയന്ത്രണത്തിലാകും. പിന്നെ ഇപ്പോൾ ഉള്ള കണ്ണൂർ വിമാനത്താവളം ആയിരിക്കില്ല. മുക്കിലും മൂലയിലും ഇവരുടെ ചെക്കിങ്ങും ഉണ്ടാകും.

വിമാനത്താവളം കാണാൻ ചുറ്റും കറങ്ങി നടക്കുന്ന വിസിറ്റർമാരേ വരെ ഇവർ വിരട്ടും, ചോദ്യം ചെയ്യും, തടയും. 30, 31 തീയതികളിലായി മുന്നൂറ് സിഐഎസ്എഫ് ഭടന്മാർ കണ്ണൂരിലെത്തുന്നത്.സെപ്റ്റംബർ 15നു മുൻപ് വിമാനത്താവളത്തിന് ലൈസൻസ് അനുവദിക്കുമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ ഉറപ്പു ലഭിച്ച സാഹചര്യത്തിലാണ് സിഐഎസ്എഫ് സുരക്ഷാ ചുമതല ഏറ്റെടുക്കുന്നത്.

 

Top