പ്രവാസി ശബ്ദം ഓൺലൈൻ ചാനലിലേക്ക്, കർമ്മ ന്യൂസ്

പ്രിയ വായനക്കാരേ, മലയാളി സുഹൃത്തുക്കളേ.പ്രവാസി ശബ്ദം കുടുംബത്തിൽ നിന്നും മലയാള ഇന്റർനെറ്റ് വാർത്ത ചാനൽ പുറത്തിറങ്ങുന്നു.ഇതിനായി കഴിഞ്ഞ 6 മാസമായുള്ള പ്രവർത്തങ്ങളുടേയും ഒരുക്കത്തിന്റെയും സുപ്രധാന ദിനമാണിന്ന്.. മലയാളത്തിലേ ആദ്യത്തേ സമ്പൂർണ്ണ വെബ് ചാനൽ….വിഷു ദിവസം തന്നെ മലയാളത്തിലേ ആദ്യ സമ്പൂർണ്ണ വെബ് ചാനലിന്റെ പേരും ലോഗോയും പുറത്ത് വിടുകയാണ്‌.

ദി കർമ്മ ന്യൂസ്…മലയാളിയുടെ വാർത്താ ലോകത്ത് ടി.വിയേക്കാൾ ഒരു പാട് മുന്നിലാണ്‌ ഇന്ന് മൊബൈൽ ഫോൺ. എന്നാൽ മലയാളിക്ക് ഒരു സമ്പൂർണ്ണമായ വെബ് ചാനൽ ഇല്ലതാനും.അവിടേക്കാണ്‌ ഞങ്ങൾ വരുന്നത്. പ്രത്യേകമായ അവകാശ വാദങ്ങൾ ഒന്നും മുന്നോട്ട് വയ്ക്കുന്നില്ല.വർഷങ്ങളായി നിങ്ങൾക്കറിയാം പ്രവാസി ശബ്ദം പത്രത്തേ.തെറ്റുകാർക്കും കുറ്റക്കാർക്കുമെതിരേ പ്രവാസി ശബ്ദത്തെത്തേക്കാൾ ക്രൂര നിലപാടായിരിക്കും കർമ്മ ന്യൂസിന്റേത്..എല്ലാ വായനക്കാർക്കും അറിയാവുന്നതുപോലെ പ്രവാസി ശബ്ദം ഒരു ചേരിയിലും ഇല്ല. ഒരു മതത്തിന്റേയും കോർപറേറ്റിന്റേയും, പാർട്ടിയുടെയും തിണ്ണ നിരങ്ങിയിട്ടില്ല. തെറ്റുകാർ, കള്ളന്മാർ, അഴിമതിക്കാർ, ക്രിമിനലുകൾ എന്നിവരേ വിമർശിക്കുകയല്ല ചെയ്തിട്ടുള്ളത്, അവരേ തകർക്കാൻ ഏതറ്റം വരെയും പോയി പൊരുതി.നിർദാക്ഷിണ്യം അവരേ കൈകാര്യം ചെയ്ത് പിന്നെയും കൈകാര്യം ചെയ്യാൻ സോഷ്യൽ മീഡിയക്ക് എറിഞ്ഞു കൊടുത്തു. ഭൂരിപക്ഷത്തിനായോ, ന്യൂനപക്ഷത്തിനായോ വാർത്തയിൽ മധുരം പുരട്ടിയിട്ടില്ല. അതിനാൽ തന്നെ വിമർശങ്ങളും, അക്രമണങ്ങളും പ്രവാസി ശബ്ദത്തിനെതിരേ കുന്നു കൂടി കിടക്കുന്നു.അതൊന്നും തളർത്തിയിട്ടില്ല. ആരും പ്രസിദ്ധീകരിക്കാൻ മടിക്കുന്ന വാർത്തകളുമായി ഞങ്ങൾ വന്നു. നിർഭയമായി സത്യങ്ങൾ വിളിച്ചു പറഞ്ഞു. മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും കൊള്ളക്കെതിരേ ജ്വലിക്കുന്ന ജിഹ്വയായി..

ഇനി പ്രവാസി ശബ്ദം നടത്തിയ നീക്കത്തേക്കാൾ വൻ നീക്കം ആയിരിക്കും കർമ്മ ന്യൂസ് ചെയ്യുക. വലിയ ഒരു അവകാശവാദവും ഇല്ലാതെ സമീപ ദിവസം തന്നെ ചാനൽ ലോഞ്ച് ചെയ്യും. അവകാശ വാദമല്ല, ചെയ്യുന്ന പ്രവർത്തിയിലായിരിക്കും കർമ്മ ന്യൂസ് എന്ന സ്ഥാപനത്തേ നിങ്ങൾ വരവേല്ക്കാൻ പോകുന്നത്. മലയാള വാർത്താ ലോകം ഇന്നുവരെ കാണാത്ത ഒട്ടേറേ പുതുമകൾ പ്രതീക്ഷിക്കാം. ഇന്റർ നാഷ്ണൽ തലത്തിലുള്ള വാർത്ത ശൈലിയും ഉണ്ടാകും.. നീതിയുടെ ശത്രുവായിരിക്കും ഞങ്ങളുടെ എതിരാളി.അവിടെയായിരിക്കും യുദ്ധം. ഞങ്ങളുടെ ഇതുവരെയുള്ള നീക്കത്തിൽ ഒപ്പം നിന്നവർക്കും സഹായിച്ചവർക്കും ആയിരം നന്ദി. വീണ്ടും ഉറപ്പു തരുന്നു..എതിരാളികൾക്കും ശത്രുക്കൾക്കും എതിരേ ഭയമില്ലാതെ വെല്ലുവിളിക്കാൻ എന്നും ശീലമുള്ള പ്രവാസി ശബ്ദം ഓൺലൈനേക്കാൾ സമൂഹ ദ്രോഹികൾക്ക് കടുത്ത പ്രഹരം ആയിരിക്കും കർമ്മ ന്യൂസ് വെബ് ചാനൽ. മറ്റൊരു പ്രത്യേകത കർമ്മ ന്യൂസ് പൂർണ്ണമായി എഡിറ്റേഴ്സ് മാധ്യമ സ്ഥാപനമായിരിക്കും. മാനേജ്മെന്റീരിയൽ ആയിരിക്കില്ല. വാർത്തയും അതിന്റെ നടത്തിപ്പും എഡിറ്റേഴ്സ് മാത്രം തീരുമാനിക്കും. അവരേ ആശ്രയിച്ച് കഴിയുന്ന രണ്ടാം സ്ഥാനം മാത്രമായിരിക്കും ഇതിന്റെ മാനേജ്മെന്റിന്‌. നിഭയമായ മാനേജ്മെന്റും, കെട്ടഴിച്ച് വിടുന്ന ഒരു എഡിറ്റോറിയലും..ഇനി നമുക്ക് എന്ത് സഭവിക്കും?… കാത്തിരുന്ന് കാണാം. മലയാള വാർത്ത ലോകത്ത് ഗഭീരമായ ഒരു പരീക്ഷണം ..ജയിക്കാൻ മാത്രമുള്ള ചുവടുവയ്പ്പുകൾ..എല്ലാവർക്കും വീണ്ടും നന്ദി

ദി കർമ്മ ന്യൂസ്
മാനേജിങ്ങ് ഡയറക്ടർ
വിൻസ് മാത്യു

Top