National Top Stories

കത്വയില്‍ നിന്ന് മുസ്ലീം ബക്കര്‍വാള്‍ സമുദായത്തെ ഒഴിവാക്കാന്‍ ശ്രമം: അപൂര്‍വാനന്ദ്

ഉന്നാവോ,കത്വ ബലാത്സംഗക്കേസുകളുടെ ഭീകരതയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന വസ്തുതകളെക്കുറിച്ച് ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ അപൂര്‍വാനന്ദിന്റെ വിശകലനം ശ്രദ്ധയാകർഷിക്കുന്നു. ഇതാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

“ഉന്നാവോ കത്വ എന്നിവിടങ്ങളില്‍ നടന്ന ബലാത്സംഗങ്ങള്‍ നമ്മുടെ എല്ലാം മനസിനെ വല്ലാതെ ഇളക്കിമറിച്ചു. എന്നിട്ടും കത്വ ബലാത്സംഗം തികച്ചും വ്യത്യസ്തമായ വിഭാഗത്തിലാണ് വരുന്നതെന്ന് പറയേണ്ടി വരുന്നു. എട്ടുവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഹീനമായി ഒന്നില്‍ കൂടുതല്‍ തവണ ബലാത്സംഗം ചെയ്യുകയും ഒടുവില്‍ കൊലപ്പെടുത്തുകയും ചെയ്തത് വര്‍ഗീയവും വംശീയവുമായ ശുദ്ധീകരണമാണ്. കത്വയില്‍ നിന്ന് മുസ്ലീം ബക്കര്‍വാള്‍ സമുദായത്തെ ഒഴിവാക്കാനുള്ള ലക്ഷ്യത്തോടെയാണ് അവര്‍ ഇത് ചെയ്തത്. കോടതിയുടെ ഉദ്യോഗസ്ഥര്‍ എന്ന് അറിയപ്പെടുന്നവര്‍ ഈ കുറ്റകൃത്യത്തെ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നതായി കണ്ടപ്പോള്‍, അത് രാജ്യത്തിന്റെ പേരില്‍ ചെയ്തു എന്ന് വ്യക്തമായി കഴിഞ്ഞു.

കുട്ടികള്‍ക്കെതിരായ പീഡനം ഈ രാജ്യത്ത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ല. എട്ട് മാസം പ്രായമുള്ള കുഞ്ഞുങ്ങളെ വരെ ക്രൂരമായി പീഡിപ്പിച്ച വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഇരയുടെ പ്രായമോ ബലാത്സംഗത്തിന്റെ രീതിയോ അല്ല ഇപ്പോള്‍ ഇത്തരം വാര്‍ത്തകളില്‍ ഞെട്ടലുളവാക്കുന്നത്. നികൃഷ്ടമായ രീതിയില്‍ ചിന്തിക്കാനുള്ള ശേഷി മനുഷ്യനുണ്ടെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്. ഭീതിയുടെ പുതിയ രൂപങ്ങള്‍ ഇനിയും സൃഷ്ടിക്കുകയും നടപ്പിലാകുകയും ചെയ്യും.

നിയമം കൂടാതെ ദേശീയ പതാകയുടെ പരിരക്ഷയില്‍ ജമ്മുവിലെ തെരുവുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കുറ്റവാളികള്‍ക്കുള്ള താത്പര്യവും കൗശലപൂര്‍വമായ പിന്തുണയും നമുക്കെതിരെ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. നാം എങ്ങനെയാണ് ഇത്തരമൊരു സമൂഹത്തിലെത്തിയതെന്ന്. ഈ കൊച്ചു മുസ്ലീം ബാലികയുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും അക്രമികള്‍ ഒറ്റയ്ക്കായിരുന്നില്ലെന്ന് അഭിഭാഷകര്‍ തെളിയിച്ചു കഴിഞ്ഞു. മുസ്ലീം എന്ന് ആ പെണ്‍കുട്ടിയെ വിശേഷിപ്പിച്ചതില്‍ ചിലര്‍ എനിക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചേക്കാം. നമുക്ക് അവളെ ഒരു കുഞ്ഞെന്നും അക്രമിയെ അക്രമിയെന്നും വിളിക്കാം. എന്നാല്‍ അവള്‍ ഒരു മുസ്ലീം ആയിരുന്നതിനാലല്ലേ അവളെ ബലാത്സംഗത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്? കത്വയില്‍ നിന്ന് ബക്കര്‍വാള്‍ സമുദായത്തില്‍പ്പെട്ട കുടുംബാംഗങ്ങളെ ഒഴിവാക്കാന്‍ വേണ്ടി ആയിരുന്നില്ലേ ആ ക്രൂരകൃത്യം ചെയ്തത്?

ജമ്മുവിന്റെ തെരുവിലെ ഏറ്റവും വെറുപ്പുളവാക്കുന്ന കാഴ്ചയായിരുന്നു ത്രിവര്‍ണ നൃത്തം. എന്നാല്‍ അത് നമ്മെ അത്ഭുതപ്പെടുത്തിയതേയില്ല. ജമ്മു കശ്മീര്‍ പൊലീസില്‍ നിന്നും കേസ് സിബിഐക്ക് കൈമാറ്റം ചെയ്യണമെന്നും റോഹിങ്ക്യകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാനുമാണ് അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടത്. ആദിവാസി ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് പോളിസി പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഈ മൂന്ന് ആവശ്യങ്ങള്‍ക്കും പൊതുവായ ഒരു ഘടകം ഉണ്ട്. മുസ്ലീം മതഭീകരത. സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നിലെ ബുദ്ധി മറക്കാനാകാത്ത കാര്യമാണ്. സംസ്ഥാന പൊലീസിന്റെ ക്രൈം ബ്രാഞ്ച് ഈ നിയമത്തില്‍ ഒരു ഉചിതമായ കണക്കെടുക്കുകയും കുറ്റപത്രം ഫയല്‍ ചെയ്യാന്‍ പോവുകയുമായിരുന്നു. ഈ നീക്കത്തെ തടയാനും കുറ്റവാളികള്‍ക്ക് വിശ്രമം അനുവദിക്കലുമായിരുന്നു ആശയം. ഇപ്പോള്‍ സിബിഐ അന്വേഷണത്തിന്റെ വേഗത കുറയ്ക്കാന്‍ സാധ്യതയുണ്ട്. കൂടാതെ സര്‍ക്കാരിന് വേണ്ടി ചില ന്യായങ്ങള്‍ നിരത്താനും സാധ്യതയുണ്ട്. കേന്ദ്രത്തിലേക്ക് കേസ് കൈമാറാന്‍ സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ സമയം ആവശ്യപ്പെടുന്നതിനാലാണ് ഇത്. ആ സമയം ചിലപ്പോള്‍ ജമ്മുവിലെ ഹിന്ദുക്കളില്‍ കുറ്റവാളികളായവരെ പിന്തുണയ്ക്കാന്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.

ദേശീയ രാഷ്ട്രീയത്തിലുള്ള ഈ അമിതവിശ്വാസം ജമ്മുവില്‍ എവിടെയാണ്. ബന്ദ് പ്രഖ്യാപിക്കുന്നതില്‍ നിന്നും, പ്രതിഷേധപരിപാടികള്‍ നടത്തുന്നതില്‍ നിന്നും കുറ്റപത്രം ഫയല്‍ ചെയ്യാനും അഭിഭാഷകരും രാഷ്ട്രീയക്കാരും മറ്റും എന്തിനാണ് പൊലീസിനെ വിലക്കുന്നത്. ജനപിന്തുണയില്‍ അവര്‍ ഉറപ്പുനല്‍കിയത് എന്തുകൊണ്ടാണ്. അക്രമികളുടെ പിന്തുണക്കാരും മുസ്ലീം വിരുദ്ധ ക്യാമ്പെയിന്‍ നടത്താനല്ലേ ശ്രമിക്കുന്നത്.

ജോധ്പൂരിലെ രാമനവമി ഘോഷയാത്രയില്‍ ശംഭുലാല്‍ റെഗര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഫ്രാസുലിനെ പ്രകീര്‍ത്തിച്ച് ഒരു നിശ്ചലദൃശ്യം നടത്തിയത് നാം മറന്നിരിക്കും. ഘോഷയാത്രയുടെ സംഘാടകര്‍ അജ്ഞതയെ അഭിവാദ്യം ചെയ്തു. എങ്ങനെയാണ് ഒരു നിശ്ചലദൃശ്യം ഘോഷയാത്രയിലൂടെ കടത്താമെന്ന് ഞങ്ങള്‍ ചോദിച്ചില്ല. രാജ്‌സമന്ദിലെ ശംഭുലാല്‍ എന്ന കൊലപാതകിയുടെ പിന്തുണ നാം ഓര്‍ക്കേണ്ടതുണ്ട്. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും ശംഭുലാല്‍ ചെയ്തതില്‍ ന്യായമുണ്ടായിരുന്നെന്നും തന്റെ ലക്ഷ്യം ശരിയാണെന്നും ആളുകള്‍ വാദിക്കുന്നു.

കത്വ, ശംഭുലാല്‍ കേസുകളിലെ കൊലപാതകികളെ പ്രതിരോധിക്കുന്നതിന് മുന്‍പ് മുസ്ലീംങ്ങള്‍ക്കെതിരായ വംശഹത്യയും കൂട്ടക്കുരുതിയും ബലാത്സംഗങ്ങളുമെല്ലാം സാക്ഷ്യം വഹിച്ച ഗുജറാത്ത് ഇതിനെതിരെ 2002ല്‍ ഒരു പ്രതിഷേധ യാത്ര നടത്തിയിട്ടുണ്ട്. ഗുജറാത്തിലെ അന്നത്തെ മുഖ്യമന്ത്രി, നരേന്ദ്ര മോദിയാണ് ഈ യാത്ര നടത്തിയത്. വീടുകളില്‍ കവര്‍ച്ച നടത്തുകയും കത്തിക്കുകയും ചെയ്ത സംഭവങ്ങള്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് അദ്ദേഹം അന്ന് പ്രവര്‍ത്തിച്ചത്. ഗുജറാത്ത് കൊള്ളക്കാര്‍, കൊലപാതകം, ബലാത്സംഗം എന്നീ ക്രൂരതകള്‍ നിറഞ്ഞ സംസ്ഥാനമാണെന്നും മോദി അന്നത്തെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ഗുജറാത്തിലെ ഹിന്ദുക്കള്‍ ഇപ്പോഴും ബലാത്സംഗങ്ങളും കൊലപാതകങ്ങളും നിഷേധിക്കുകയാണ്; അവര്‍ സത്യസന്ധരാണെങ്കില്‍, ഇത്തരം ഭീകര പ്രവര്‍ത്തികളില്‍ അവര്‍ക്കൊരു വിശദീകരണമോ ന്യായീകരണമോ ഉണ്ടാകും.

കൗസര്‍ ബിയയെ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കാര്യം നമുക്കറിയാം. ഗുജറാത്തിലെ അന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഭരണത്തിന് കീഴിലാണ് ഇത് നടന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നുണ്ട്. പിന്നീട് സിബിഐ തള്ളിയ അപ്പീല്‍ വിചാരണ കോടതിയില്‍ നിന്ന് ലഭിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടമെന്ന പേരില്‍
കൗസര്‍ ബിയുടെയും ഭര്‍ത്താവ് സൊഹ്‌റാബുദ്ദീന്റേയും കൊലപാതകത്തെ അന്നത്തെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു.

മുസ്ലീങ്ങളുടെ സ്വത്ത്, കൊള്ള, ബലാത്സംഗം എന്നിവയെല്ലാം മുസഫര്‍നഗറിലും കാണാം. ഇവിടെ കത്വ ബലാംത്സംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് കത്വയിലെ സ്ത്രീകള്‍ പൊലീസിനെതിരെ ധര്‍ണ നടത്തുന്നതും കാണാനാകും. പൊലീസിനെ അവരുടെ ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയാന്‍ ശ്രമിക്കുന്ന സ്ത്രീകളെയും ഇവിടെ കാണാം. പൊലീസ് ഇവിടെ എത്തിയാല്‍ ഇവരുടെ മക്കളേയും സഹോദരന്‍മാരേയും ഭര്‍ത്താക്കന്മാരേയുമെല്ലാ അറസ്റ്റ് ചെയ്യും.

കനയ്യ കുമാര്‍ കേസില്‍ ഡല്‍ഹിയിലെ അഭിഭാഷകരുടെ കൊലപാതക ആക്രമണം നമുക്ക് എങ്ങനെ മറക്കാന്‍ കഴിയും? ജമ്മുവിലെ അഭിഭാഷകരുടെ നിയമം അറിയുന്നതിന് മുമ്പ് കനയ്യക്കെതിരായ കേസ് പിന്‍വലിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി സ്വയം ചോദിക്കണം.

പീഡനങ്ങള്‍ നമ്മെ വിഷമിപ്പിക്കണം. ഒരു നിസ്സഹായയായ കുട്ടിക്കെതിരായ ബലാത്സംഗമാണ് ഏറ്റവും നീചമായ പ്രവൃത്തി. ഹിറ്റ്‌ലര്‍ ചെയ്ത കുറ്റകൃത്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ നാം തള്ളിക്കളയുകയാണ്. ഈ കേസില്‍ ബക്കര്‍വാള്‍ സമുദായത്തില്‍പ്പെട്ടവരാണ് പുതിയ ഇരകളായി മാധ്യമശ്രദ്ധ നേടന്നത്. അവരുടെ ജീവിതരീതിയെയും അവര്‍ ചിന്തിക്കുന്ന വിധത്തെയും കുറിച്ച് നാം വായിക്കുന്നു. പീഡനങ്ങളും കൊലപാതകികളുമായി കുട്ടികള്‍ക്കുവേണ്ടിയുള്ള കവിതകള്‍ ഇപ്പോള്‍ എഴുതപ്പെടുന്നു. ഇതെല്ലാം നല്ലതാണ്, അതിനു പിന്നിലെ വികാരം ബഹുമാനിക്കണം. എന്നാല്‍ നമ്മള്‍ സ്വയം നോക്കേണ്ടതുണ്ട്. നാം നമ്മുടെ ശ്രദ്ധ മാറ്റണം. ഈ രാജ്യത്തിലെ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ ബലാത്സംഗത്തിലും കൊലപാതകത്തിലും രാഷ്ട്രീയം പരിശോധിക്കണം. രാഷ്ട്രീയക്കാരെ അവരുടെ നിരന്തരമായ പ്രചരണത്തിലൂടെ നിയമപരമായി അംഗീകരിച്ചിട്ടുണ്ട്. മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ വെറുപ്പിന്റെ രാഷ്ട്രീയം ഒരു കലയായി പരിപൂര്‍ണ്ണമാക്കിയിട്ടുള്ള ഒരു വ്യക്തിയില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്ന നമ്മുടെ പണ്ഡിറ്റുകളോട് ചോദിക്കണം.

കത്വയിലെ എട്ട് വയസുകാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിനും പീഡനത്തിനും ഇരയായ നിരവധി പേരില്‍ ഒരാളാണ്. ഈ വസ്തുത മറക്കരുത്. അവള്‍ കുഞ്ഞായതുകൊണ്ടല്ല ബലാത്സംഗത്തിന് ഇരയായത്. ഈ ബലാത്സംഗത്തിന് പിന്നിലുള്ള രാഷ്ട്രീയമാണ് ഈ കേസില്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. അതുകൊണ്ട്, ഒരു ദുര്‍ബ്ബല ജീവന്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന രീതി മാത്രമല്ല ചര്‍ച്ച ചെയ്യേണ്ടത്.

ഇരയെ നീതിയുടെ ആവശ്യകതയ്ക്കായി പരിമിതപ്പെടുത്തരുത്. അവള്‍ അതിനപ്പുറമാണ്. വ്യാജ ദേശീയവാദികളുടെ കീഴില്‍ എത്ര കാലം നിലനില്‍ക്കുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് തന്നെ തീരുമാനിക്കാന്‍ സമയമായി.”

Related posts

സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ സൗജന്യം പ്രതീക്ഷിക്കുന്നുവെന്നത് തെറ്റിദ്ധാരണ; ബജറ്റ് ജനപ്രിയമാകില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി

subeditor12

ഒരു പര്‍വതത്തെ ചലിപ്പിക്കുവാന്‍ കഴിയുന്ന അണുപരീക്ഷണം; ഉത്തരകൊറിയ അവസാനം നടത്തിയ അണുബോംബ് പരീക്ഷണത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത്‌

subeditor12

ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലെത്താന്‍ അമ്പതുവര്‍ഷം വൈകി-പീയുഷ് ഗോയല്‍

subeditor12

പട്ടേല്‍ സമരസമിതി കണ്‍വീനര്‍ ഡല്‍ഹിയില്‍; സമരം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ്‌

subeditor

ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ രക്ഷപ്പെടുത്തി

subeditor

ഗോസംരക്ഷണ സേനകളുടെ അക്രമം അനുവദിക്കാനാവില്ല: സുപ്രീം കോടതി

subeditor12

പനാമ അഴിമതി പുറത്തുകൊണ്ടുവന്ന വനിതാ ജേണലിസ്റ്റിനെ മാൾട്ടയിൽ കാറോടെ കത്തിച്ചു

കൊലപാതകത്തിന് മുമ്പ് 15കാരിയെ അജീഷ് ക്രൂരമായി ബലാത്സംഗം ചെയ്തു; ഞെട്ടിക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

subeditor10

സ്വവർഗ്ഗ രതി കുഴപ്പമില്ല- താല്പര്യമുള്ളവർക്ക് അകകാശമുണ്ട്- ഡി.ഐ.എഫ്.ഐ

subeditor

വിനോദയാത്രക്കിടെ കുളിക്കാനിറങ്ങിയ 5കുട്ടികളുടെ മൃതദേഹം കിട്ടി.

subeditor

കള്ള ദിവ്യന്മാര്‍ കേരളത്തില്‍ പെരുകുന്നു, മുഖത്ത് ഊതി രോഗം ഭേദമാക്കുന്ന വൈദ്യനും ഇവിടുണ്ട്‌

pravasishabdam online sub editor

എല്ലാം നാളെ തുറന്നു പറയും, നാളെ കാണാം..മാധ്യമങ്ങളോട് നടി

subeditor

സ്വകാര്യ ബാങ്കുകള്‍ പോലും നടപ്പിലാക്കാന്‍ അറച്ചുനില്‍ക്കുന്ന തീരുമാനമാണ് എസ്ബിഐ നടപ്പിലാക്കിയത് ;ഈ ഭ്രാന്തന്‍ നയം ബാങ്കുകളില്‍ നിന്ന് ജനങ്ങളെ അകറ്റാന്‍ മാത്രമേ ഉപകരിക്കൂ ;-തോമസ് ഐസക്

pravasishabdam online sub editor

രാഹുല്‍ഗാന്ധിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് പര്യടനത്തിന് ഇന്നു തുടക്കം

പേടിഎം ഉള്‍പ്പെടെയുള്ള മൊബൈല്‍ വാലറ്റ കമ്പനികള്‍ അടച്ചു പൂട്ടുന്നു.. കാരണം….

subeditor10

ഇന്ത്യൻ വംശജനായ ബോബി ജിൻഡാൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കും

subeditor

വാര്‍ത്തയറിഞ്ഞ് മാമൂല്‍ പ്രിയന്മാര്‍ ഞെട്ടി; ആര്‍ത്തവ പ്രേമികള്‍ ആര്‍പ്പു വിളിച്ചു, സൈബര്‍ സഖാക്കള്‍ ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തി; 51 യുവതികളുടെ ലിസ്റ്റിനെതിരെ അഡ്വ. ജയശങ്കര്‍

subeditor10

കോണ്‍ഗ്രസ് തോറ്റതിന് ഇത്ര വേവലാതിയോ.? ; ഇന്ദിരാ ഭവനില്‍ നിന്നും ഉയര്‍ന്നതിനെക്കാള്‍ വലിയ മുറവിളിയാണ് ഞങ്ങളുടെ സഹജീവികളില്‍ നിന്നും ഉണ്ടായത്. ; സിപിഐക്കെതിരെ ദേശാഭിമാനി