വിവാഹത്തിന്‌ കാവ്യ അണിഞ്ഞ മാല ചോക്കർ പീസ്

വിവാഹത്തിന് പച്ചക്കരയുള്ള സെറ്റും മുണ്ടുമുടുത്ത്, മുല്ലപ്പൂ ചൂടി പരമ്പരാഗത ശൈലിയിലുള്ള വേഷത്തിൽ  സുന്ദരിയായാണ് കാവ്യ എത്തിയത്. സിംപിൾ ലുക്കിൽ ഇത്ര മനോഹരിയായതിൽ കാവ്യയുടെ ആഭരണങ്ങൾക്ക് പങ്കുണ്ട്. കഴുത്തിലെ ആ മാല തന്നെ വലിയ ആകര്‍ഷണമായിരുന്നു.അധികം ആഭരണങ്ങൾ ഇല്ലെങ്കിലും ഈ മാലക്കു മാത്രം 25 ലക്ഷത്തോളം വില വരും. കൂടാതെ കാവ്യ ധരിച്ച നെക്ളസ് അമൂല്യമായ വജ്രങ്ങൾ പതിച്ചതാണ്‌. ഇതിന്റെ വില പുറത്തുവിട്ടിട്ടില്ല. എന്നാലും മൂല്യം 25 ലക്ഷത്തിലേറെ വരുമെന്നാണ്‌ ചില ഡിസൈനർമാർ പറയുന്നത്.

ചോക്ക‍ർ പീസ് മാലയാണ് കാവ്യ വിവാഹത്തിനണിഞ്ഞത്. ഒറ്റ വലിയ മാലയാണെന്ന് തോന്നുമെങ്കിലും രണ്ട് മാലകള്‍ ചേരുന്ന ഡിസൈനാണത്. താമരമൊട്ടുമാലയുടെ രീതിയില്‍ ചെയ്ത മാലയ്‌ക്കൊപ്പം മുകളില്‍ കന്റംപ്രറി ഡിസൈനിലുള്ള മറ്റൊരു മാലയും ചേര്‍ന്ന് വരുന്നു. ആന്റിക്, കന്റംപ്രറി ഡിസൈനുകള്‍ രണ്ടും ബ്ലെന്റും ചെയ്യുന്ന വിധമാണ് ഇതൊരുക്കിയിരിയ്ക്കുന്നത്ഈ ഡിസൈനില്‍ സെമിപ്രഷ്യസ് സ്റ്റോണുകളും ഉപയോഗിച്ചിട്ടുണ്ട്.

Top