5ക്ളാസുകാരിയേ പീഡിപ്പിച്ച സ്റ്റാഫിന്‌ കൊടിപിടിച്ച് കായംകുളം എസ്.എൻ സ്കൂൾ

കായംകുളം എസ് എൻ സെൻട്രൽ സ്‌കൂളിൽ അഞ്ചാം ക്ളാസുകാരിക്ക് നേരെ നടന്ന പീഡന ശ്രമം പ്രതിയേ ഒളിപ്പിക്കാൻ ശ്രമം. കാക്കി പാന്റിട്ട, കണ്ണാടി വയ്ച്ച ആ ചെന്നായയേ ഒളിപ്പിക്കാൻ കരുക്കൾ നീക്കി   എസ് എൻ ട്രസ്റ്റ് മാനേജ്‌മെന്റ് ” കായംകുളം പോലീസ് പോക്സോ രെജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരെ സ്വാധീനിക്കാൻ സ്‌കൂൾ അധികൃതരുടെ ശ്രമം : വിഡിയോ ദൃശ്യങ്ങൾ പ്രവാസി ശബ്ദത്തിനു ലഭിച്ചു .കായംകുളം എസ്എൻ സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസുകാരിക്കു നേരെ നടന്ന പീഡനശ്രമം പുറത്തു പറഞ്ഞതിനും പരാതി നൽകിയതിനും വീട്ടുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. . പീഡന ശ്രമമറിഞ്ഞ അന്നു തന്നെ മാതാപിതാക്കൾ സ്കൂളധികൃതരോട് പരാതിഅറിയിച്ചിരുന്നു. report by ഫിജോ ജോസഫ്


അന്നു വൈകിട്ടു തന്നെ പ്രിൻസിപ്പലും മാനേജ്മെന്റ് പ്രതിനിധികളും കുട്ടിയുടെ വീട്ടിലെത്തുകയും സംഭവം പുറത്തറിയുന്നത് നാണക്കേടായതിനാൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സ്‌കൂൾ അധികൃതർ പോലീസിൽ പരാതിപ്പെടുകയോ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആളിനെ കണ്ടെത്താൻ ഉള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല .തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. പോലീസ് പോക്സോ കേസ് രെജിസ്റ്റർ ചെയ്തു . പക്ഷെ കേസ്സ് രെജിസ്റ്റർ ചെയ്തു ഇന്നേക്ക് പതിനാറു ദിവസം പിന്നിട്ടിട്ടും യാതൊരു പുരോഗതിയും അന്വേഷണത്തിൽ ഉണ്ടായിട്ടില്ല . സ്‌കൂളിന്റെ പിടിഎ മീറ്റിംഗിൽ കാര്യം പറഞ്ഞ് മണിക്കൂറുകൾക്കകം പരാതിക്കാർക്കു നേരെ വീട്ടിൽ ഗുണ്ടാ ആക്രമണം ഉണ്ടായിട്ടും പോലീസ് നടപടിയെടുത്തിട്ടില്ല . പോക്സോ കേസ് രെജിസ്റ്റർ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും കുട്ടിയുടെ മൊഴി നേരിട്ട് കോടതിയിൽ രേഖപ്പെടുത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പോലീസ് ചെയ്തിട്ടില്ല . കുട്ടികളിൽ നിന്ന് മൊഴി രേഖപ്പെടുത്തുമ്പോൾ യൂണിഫോമിലായിരിക്കരുതെന്നുള്ള നിയമം പോലീസ് പാലിച്ചിട്ടില്ല .പെൺകുട്ടിയോട് പീഡനശ്രമങ്ങൾ ചോദിച്ചറിഞ്ഞു മൊഴി രേഖപ്പെടുത്തിയത് പുരുഷപോലീസാണെന്ന ഗുരുതര പിഴവും ഈ കെസിൽ സംഭവിച്ചിട്ടുണ്ട് കഴിഞ്ഞ മാസം 25നാണ് പീഡനശ്രമം നടന്നത്.


വൈകിട്ട് സ്കൂളിൽ നിന്നിറങ്ങി സ്കൂൾ ബസിൽ കയറുന്നതിനിടെയാണ് താൻ ലഞ്ച് ബാഗ് മറന്നു വെച്ചു എന്ന് കുട്ടി മനസ്സിലാക്കിയത്. ഇതെടുക്കാൻ ക്ലാസിലേക്കു തിരികെ ചെന്നപ്പോഴായിരുന്നു പീഡനശ്രമം. ലഞ്ച് ബാഗ് എടുക്കുന്നതിനിടെ പിന്നിൽ നിന്നൊരാൾ കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. മുഖം പൊത്തിപ്പിടിച്ച ആക്രമണകാരി നെഞ്ചിലും അമർത്തിപ്പിടിച്ചു. തന്റെ പോക്കറ്റിൽ നിന്ന് താഴെ വീണ എന്തോ ഒന്ന് എടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി കുതറിയോടുകയായിരുന്നു. കുതറിയോടുന്നതിനിടയിൽ കുട്ടി കണ്ട പുരുഷ രൂപം കണ്ണാടി വെച്ചിട്ടുണ്ടായിരുന്നു കാക്കിനിറമുള്ള പാന്റ് ആണ് ധരിച്ചിരുന്നതെന്നും കുട്ടി അമ്മയോട്പറഞ്ഞു സ്കൂൾ ബസിൽ കയറിയപ്പോൾ ഭയന്നിരുന്ന കുട്ടിക്ക് ആ സമയത്ത് ആരോടും ഒന്നും പറയാനായിരുന്നില്ല. പിന്നീട് വീട്ടിലെത്തി അമ്മയുടെ നെഞ്ചിൽ കിടന്ന് പൊട്ടിക്കരഞ്ഞാണ് അഞ്ചാം ക്ലാസുകാരിയായ കുട്ടി കാര്യം പറയുന്നത്. സംഭവമറിഞ്ഞ വീട്ടുകാർ ക്ലാസ് ടീച്ചറെയും പ്രിൻസിപ്പലിനെയും വിവരമറിയിച്ചു.എന്നാൽ വിഷയത്തിൽ സ്കൂൾ അന്വേഷണം നടത്താമെന്നും നാണക്കേടായതിനാൽ പൊലീസിൽ പരാതിപ്പെടരുതെന്നും ആവശ്യപ്പെട്ടു. അന്നു രാത്രി തന്നെ സ്കൂളധികൃതർ കുട്ടിയുടെ വീട്ടിലെത്തി. പ്ലസ്ടു വരെയുള്ള കുട്ടിയുടെ പഠനം മാനേജ്മെന്റ് ഏറ്റെടുക്കാമെന്നതടക്കം വാഗ്ദാനങ്ങളും ഇവർ നൽകി.എന്നാൽ മൂന്നു ദിവസം കഴിഞ്ഞിട്ടും സ്കൂളിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാവാതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ കായംകുളം ഡിവൈഎസ്പിക്ക് പരാതി നൽകി .

സംഭവമറിഞ്ഞ ശേഷം ജില്ലയിലെ ചൈൽഡ് പ്രൊട്ടക്ട് ടീമും വിഷയത്തിൽ ഇടപെട്ടു. സംഭവം നടന്ന ദിവസം തന്നെ സ്‌കൂൾ അധികൃതർ പരാതി നൽകിയിരുന്നെങ്കിൽ പ്രതിയെ എളുപ്പത്തിൽ പിടികൂടാനാവുമായിരുന്നു എന്ന് ആണ് അന്ന് പൊലീസ് പറഞ്ഞത് .സ്‌കൂളിനുള്ളിൽ വച്ച് നടന്ന പീഡനശ്രമം പുറത്തറിയുമെന്നും സ്‌കൂളിന്റെ സൽപ്പേരിനു കോട്ടം തട്ടുമെന്നും മനസിലാക്കിയ സ്കൂളധികൃതർ സംഭവം വിശദീകരിക്കാൻ പിടിഎ ജനറൽ ബോഡി വിളിച്ചു ചേർത്തു. യോഗത്തിൽ അധികൃതർ സ്കൂളിനെ ന്യായീകരിച്ചു കൊണ്ടിരിക്കെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ സദസിലിരിക്കുന്നത് കണ്ടു ഉടനെ പ്രസംഗം അവസാനിപ്പിച്ചു. പിന്നീട് ചിലരുടെ ഇടപെടലിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾക്ക് ജനറൽ ബോഡിയോട് സംഭവം വിശദീകരിക്കാൻ അവസരം ലഭിച്ചു. സംഭവം അവർ വിശദീകരിച്ചപ്പോൾ മറ്റു മാതാപിതാക്കളും ഇവരുടെ പക്ഷം ചേർന്നതോടെ സ്കൂളധികൃതർ പ്രതിരോധത്തിലായി.മീറ്റിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ മാതാപിതാക്കൾക്കു നേരെ അന്നു വൈകിട്ട് അഞ്ചു മണിയോടെ ഗുണ്ടാ ആക്രമണം ഉണ്ടായി . ഒരു കൂട്ടം അപരിചിതർ ആയ ആളുകൾ പരാതിക്കാരിയായ കുട്ടിയുടെ വീട്ടിലേക്കു ഇരച്ചു കയറുകയും മാതാപിതാക്കളടക്കം വീട്ടിലുണ്ടായിരുന്ന നാലു പേരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പരാതി പിൻ വലിച്ചില്ലെങ്കിൽ കുട്ടിയെയും മാതാപിതാക്കളെയും കൊന്നുകളയുമെന്ന് വന്നവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആക്രമണം നേരിട്ടവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി . അക്രമകാരികളെ കണ്ടു ഭയന്ന കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയോടി, അയല്പക്കത്തുള്ള വീട്ടിൽ അഭയം തേടി.പത്തുവയസു മാത്രമുള്ള കുട്ടിയെ ലൈംഗികച്ചുവയുള്ള ഭാഷയിൽ അക്രമികൾ അസഭ്യം പറഞ്ഞു . ധീവര സമുദായാംഗങ്ങളായ ഇവരെ ജാതിപ്പേരു വിളിച്ചു അപമാനിച്ചു . ‘അരയന്മാർ’ തങ്ങളുടെ സ്കൂളിനെ നശിപ്പിക്കാൻജിഹാദികളുമായി ചേർന്ന് ശ്രമിക്കുന്നു എന്നാണ് അക്രമികൾ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത് .കുട്ടികൾക്ക് നേരെ പീഡനശ്രമവും മറ്റും നടന്നാൽ 24 മണിക്കൂറിനുള്ളിൽ സ്കൂളിന്റെ അനാസ്ഥയാണ് വിഷയത്തെ വഷളാക്കിയത്. പരാതി നൽകുന്നതിൽ നിന്ന് മാതാപിതാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും സ്കൂളിൽ അന്വേഷണം നടത്താമെന്നു പറയുകയും ചെയ്ത മാനേജ്മെന്റും പ്രിൻസിപ്പലും സംഭവവുമായി ബന്ധപ്പെട്ട് കുട്ടിക്കു നീതി ലഭിക്കാനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചില്ല.

ഇത്തരം സംഭവങ്ങളുണ്ടായാൽ ശിശുക്ഷേമ സമിതിയുടെ ഹെൽപ് ലൈനിൽ അറിയിക്കണമെന്ന കർശനനിയമം സ്കൂളധികൃതർ പാലിച്ചിരുന്നില്ല എന്ന് ശിശുക്ഷേമസമിതിയംഗമായ സമീര്‍ പറഞ്ഞു. ഇതുമൂലം കുട്ടിക്കു ലഭിക്കേണ്ട കൗൺസിലിംഗ് പോലുള്ള സഹായങ്ങൾ നഷ്ടപ്പെടാനും സംഭവം ഇടയാക്കി. സംഭവത്തെ തുടർന്ന് മാനസിക സമ്മർദ്ദത്തിനടിപ്പെട്ട പെൺകുട്ടിക്ക് പുരുഷന്മാർ അടുത്തേക്ക് ചെല്ലുന്നതു തന്നെ ഭയമാണ് . സ്വന്തം അച്ഛനെയും അപ്പൂപ്പനെയും പോലും കുട്ടി ഭയത്തോടെ ആണ് കാണുന്നത് . കുട്ടിയുടെ പഠനം മുടങ്ങിയതിനൊപ്പം മാനസികമായി തകർന്നതും കുട്ടിയുടെ മാതാപിതാക്കളെ കടുത്ത നിരാശയിലാക്കിയിരിക്കുക ആണ് .പോലീസിന്റ ഭാഗത്തു നിന്ന് യാതൊരു വിധ നീതിയും ലഭിക്കുന്നില്ലെന്നാണ് കുടുംബം പറയുന്നത്

Top