കത്തോലിക്കാ സഭയിൽ ഇനി യുവജനങ്ങൾ 15മുതൽ 30വയസുവരെ: പുതിയ ഉത്തരവിവിനെതിരേ ആഞ്ഞടിച്ച് യുവ നേതാക്കൾ

കൊച്ചി: ഇത്തിരി മൂത്തവർ ഇനി കത്തോലിക്കാ യുവജന സംഘടനയിൽ വേണ്ട. ഭാരവാഹിത്വത്തിൽ നിന്നും അവരേ ഒഴിവാക്കും. തിരഞ്ഞെടുക്കും മുമ്പേ പ്രായം 15നും 30നും ഇടയിൽ എന്ന് ഉറപ്പാക്കണം. യുവജന വിഭാഗത്തിന്റെ പ്രായം നിജപ്പെടുത്തി കെ.സി.ബി.സി കേരളാ കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയം ഇറക്കിയ സർക്കുലർ ആണ്‌ വിവാദം ആകുന്നത്.

ഇതിൽ 15വയസുള്ള കുട്ടികൾ എങ്ങിനെ യുവാവ്‌ ആകും എന്നും പ്രായ പൂർത്തിയാകാതെ യൂത്ത് ആകുമോ എന്നും ചോദ്യം ഉയരുന്നു. 18 വയസാകണം പ്രായപൂർത്തിയാകാൻ. അതുവരെ ബാല്യകാലവും, കൗമാരവുമാണ്‌. ഇന്ത്യൻ പീനൽ കോഡും, ബാലാവകാശ നിയമങ്ങളുടേയും പരിധിയിലാണ്‌ 18വയസുവരെ ഏതൊരു പൗരനും. ഇങ്ങിനെയിരിക്കെയാണ്‌ 15 വയസുള്ള ആൺകുട്ടിയേയും പെൺകുട്ടിയേയും യൂത്താക്കി പ്രഖ്യാപിച്ച് കൊണ്ട് കത്തോലിക്കാ സഭയുടെ വിജ്ഞാപനം. മാത്രമല്ല 35 വയസുവരെ യുവ കാലഘട്ടമാണ്‌. ഇത് സഭ 30 വയസാക്കി കുറച്ചു. എന്തിനാണ്‌ ഇത് ചെയ്തതെന്നും വ്യക്തമല്ല.

ഇതിനെതിരേ യുവജന നേതാക്കൾ പ്രതിഷേധവുമായി വന്നു കഴിഞ്ഞു. KCBC യുടെ സർക്കുലറിന് എതിരെ കത്തോലിക്കാ യുവജനങ്ങൾ പ്രവാസി ശബ്ദത്തോട് പ്രതികരിക്കുന്നു. കെ.സി.ബി.സി. പുറപ്പെടുവിച്ച സർക്കുലർ കാണുകയുണ്ടായി. ഈ സർക്കുലർ സംസ്ഥാന സിൻഡിക്കേറ്റിന്റെ വാട്ട്സപ്പ് ഗ്രൂപ്പിൽ വന്നപ്പോൾ മാത്രമാണ് സംസ്ഥാന നേതൃത്വം ഇതിനെ കുറിച്ച് അറിയുന്നത്. ഇത്തരം പ്രധാനപ്പെട്ട ഒരു തീരുമാനം കൈക്കൊള്ളുന്നതിനു മുൻപ് കേരളത്തിലെ കത്തോലിക്ക യുവജനങ്ങളുടെ പ്രതിനിധികളായ കെ.സി.വൈ.എം. സംസ്ഥാന ഭാരവാഹികളെ പോലും അറിയിക്കാതിരുന്നത് പ്രതിഷേധപരമാണ്. ഈ പ്രതിഷേധം കെ.സി.ബി.സി. യെ അറിയിക്കുകയും തുടർ നടപടികൾ ആലോചിക്കുകയും ചെയ്യുന്നതായിരിക്കും. സംസ്ഥാന പ്രസിഡന്റ്ഇ മ്മാനുവൽ മൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറി  എബിൻ കണിവയലിൽ  എന്നിവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുവ ജനങ്ങൾക്കായി ഒരു അറിയിപ്പും ഇവർ ഇറക്കിയിട്ടുണ്ട്.

പാലക്കാട് നിന്നും പ്രതികരണം

KCYM ൽ പ്രവർത്തിക്കാനുള്ള കത്തോലിക്ക യുവജനങ്ങളുടെ പ്രായം 35 വയസ്സിൽ നിന്നും 30 വയസ്സായി ചുരുക്കിക്കൊണ്ട് കെ.സി.ബി.സി. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സർക്കുലർ നിങ്ങൾ കണ്ടിരിക്കുമല്ലോ / ഏറെ ഖേദകരമായി മാറുകയാണ്. കെ.സി.ബി.സിയുടെ ഏകപക്ഷീയമായ ഈ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന് മാത്രമല്ല, അതിശക്തമായ ഭാഷയിലുള്ള പ്രതിഷേധവും ഈ സമയം അറിയിക്കുകയാണ്.

“കത്തോലിക്ക യുവജനങ്ങളെ വിശ്വാസത്തിലെടുക്കാതെ KCYM പ്രസ്ഥാനത്തിന്റെ ഒരു ഫോറത്തിലും ചർച്ച ചെയ്യതെയാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രസ്തുത വിഷയം ചർച്ച ചെയ്യുന്നതിനായി 15/06/2018, വെള്ളിയാഴ്ച കെ.സി.വൈ.എം സംസ്ഥാന സിൻഡിക്കേറ്റ് യോഗം അടിയന്തരമായി വിളിച്ചു കൂട്ടുകയാണ്. തിരുവനന്തപുരത്തു വെച്ച് യോഗം ചേരുകയും അതിനു ശേഷം സിൻഡിക്കേറ്റംഗങ്ങൾ ഒന്നു ചേർന്ന് കെ.സി.ബി.സി. പ്രസിഡന്റിനെ കാണുകയും ചെയ്യും” എന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുള്ളത്..

നൈജോ ആന്റോ മുൻ KCYM സംസ്ഥാന ട്രഷറർ

കഴിഞ്ഞ 40 വർഷമായി കേരള കത്തോലിക്കാസഭയിൽ യുവജനങ്ങൾ എന്നുപറയുമ്പോൾ 15നും 35നും ഇടയിൽ പ്രായമുള്ളവരായിരുന്നു ഇപ്പോൾ ആ യുവജനങ്ങളുടെ പ്രായപരിധി 15 നു30നു മിടയിലാക്കി എന്തിനുവേണ്ടി ആർക്കു വേണ്ടി സഭാപിതാക്കന്മാർ ഇതിന് മറുപടി പറയണം കാരണം കത്തോലിക്കാ സഭയിൽയ 30 വയസ്സിനു മുകളിലുള്ളവർ യുവാക്കളല്ല എന്ന് തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് അനീതിക്കെതിരെ പോരാടുന്ന ഒരു യുവജനസംഘടനയായിട്ടാണ് കെസിവൈഎം നെ കേരളത്തിലെ ജനങ്ങൾ കാണുന്നത്. പണ്ടുകാലം മുതലേ സഭയിൽ കാണുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് കൊണ്ട് ഈ പ്രസ്ഥാനത്തെ ഇല്ലായ്മചെയ്യാൻ ശ്രമങ്ങൾ ഉണ്ടായിരുന്നു അത് വിജയിക്കാതെ വന്നപ്പോൾ പുതിയ തന്ത്രങ്ങളുമായി എന്തിന് നിങ്ങൾ ഇറങ്ങിപ്പുറപ്പെടുന്നു. ഒന്നോർക്കുക യുവജനപ്രസ്ഥാനങ്ങളെ തകർക്കാൻ നോക്കുന്നവരോട് ഒരുകാലത്ത് നിങ്ങളതിന് മാപ്പു പറയേണ്ടിവരും.ഇതുമായി ബന്ധപ്പെട്ട് യുവ ജനങ്ങൾക്കായി ഒരു അറിയിപ്പും സംസ്ഥാന കമ്മിറ്റി ഇവർ ഇറക്കിയിട്ടുണ്ട്.

അറിയിപ്പ് ഇപ്രകാരമാണ്‌

പ്രിയമുള്ള, സിൻഡിക്കേറ്റംഗങളെ, കഴിഞ്ഞ ദിവസം കേരളത്തിലെ കത്തോലിക്ക യുവജനങ്ങളുടെ പ്രായം 30 വയസ്സായി ചുരുക്കിക്കൊണ്ട് കെ.സി.ബി.സി. സർക്കുലർ പുറപ്പെടുവിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. കത്തോലിക്ക യുവജനങ്ങളെ വിശ്വാസത്തിലെടുക്കാതെ കെ.സി.വൈ.എം. പ്രസ്ഥാനത്തിന്റെ ഒരു ഫോറത്തിലും ചർച്ച ചെയ്യതെയാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രസ്തുത വിഷയം ചർച്ച ചെയ്യുന്നതിനായി 15/06/2018, വെള്ളിയാഴ്ച കെ.സി.വൈ.എം. സംസ്ഥാന സിൻഡിക്കേറ്റ് യോഗം അടിയന്തിരമായി വിളിച്ചു കൂട്ടുകയാണ്. തിരുവനന്തപുരത്തു വെച്ച് യോഗം ചേരുകയും അതിനു ശേഷം സിൻഡിക്കേറ്റംഗങ്ങൾ ഒന്നു ചേർന്ന് കെ.സി.ബി.സി. പ്രസിഡന്റിനെ കാണുകയും ചെയ്യാം എന്നു വിചാരിക്കുന്നു. കൃത്യം സ്ഥലം വൈകാതെ അറിയിക്കുന്നതായിരിക്കും. ഇതൊരു അറിയിപ്പായി കണ്ട് ഏവരും സിൻഡിക്കേറ്റ് യോഗത്തിൽ സംബന്ധിക്കുമല്ലോ.

വിവാദങ്ങളും തർക്കങ്ങളും ഒഴിവാക്കാൻ ഇന്ത്യൻ യുവജന കമ്മീഷനും നിയമവും അനുശാസിക്കുന്ന പ്രായ പരിധി വേണം തീരുമാനിക്കാൻ. സമീപ നാളിൽ കർദിനാൾക്കെതിരേ നടന്ന സമരത്തിൽ അധികവും 30വയസിനു മുകളിൽ ഉള്ള യുവ നേതാക്കൾ ആയിരുന്നു. മാത്രമല്ല 15-20 വയസുള്ള ആൺകുട്ടികളേ എപ്പോഴും വരുതിക്ക് നിർത്താനും അനുസരിപ്പിക്കാനും സാധിക്കും. ഇതാണ്‌ സഭ ഇതിലൂടെ കാണുന്നതെന്നും വിമർശനം ഉയരുന്നു.
എബിൻ കണിവയലിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുവ ജനങ്ങൾക്കായി ഒരു അറിയിപ്പും ഇവർ ഇറക്കിയിട്ടുണ്ട്.ഈ യുവജന പ്രായ പരിധി യുവജന കൺ വൻഷൻ, ധ്യാനങ്ങൾ സെമിനാറുകൾ എന്നീ കാര്യത്തിലും സഭ കൃത്യമായി നറ്റപ്പാക്കുമോ എന്നും ചോദ്യം ഉയരുന്നു.

 

Top