Kerala News

കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷം; ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കണമെന്ന് ഒരു വിഭാഗം; അതൃപ്തി അറിയിച്ച് സിഎഫ് തോമസ്

കോട്ടയം: കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. പിജെ ജോസഫ് വിഭാഗത്തിനെതിരെ പടയൊരുക്കവുമായി ജോസ് കെ മാണി വിഭാഗം. മാണിയുടെ മരണത്തെ തുടര്‍ന്ന ഒഴിവുവന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഒന്‍പത് ജില്ലാ പ്രസിഡന്റുമാര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ സിഎഫ് തോമസുമായി കൂടിക്കാഴ്ച നടത്തി. ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കാനാവില്ലെന്നും അറിയിച്ചതായാണ് സൂചന.

സിഎഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഒന്‍പത് ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തില്‍ സിഎഫ് തോമസ് അതൃപ്തി അറിയിച്ചതായാണ് സൂചന. സിഎഫ് തോമസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജില്ലാ പ്രസിഡന്റുമാര്‍ ജോസ് കെ മാണിയുമായി കുടിക്കാഴ്ച നടത്തി.

പാര്‍ട്ടിയിലെ അധികാരസ്ഥാനങ്ങളെ ചൊല്ലി ഇരുവിഭാഗങ്ങളും സമവായ നീക്കങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. സിഎഫ് തോമസിനെ ചെയര്‍മാനാക്കണമെന്നും പിജെ ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കണമെന്നുതായിരുന്നു ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ജോസഫിന്റെ ആവശ്യത്തിന് മാണി വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതനീക്കവുമായി ജോസ് കെ മാണി രംഗത്തെത്തിയത്.

സംസ്ഥാന സമിതി യോഗം വിളിച്ചാല്‍ ജോസ് കെ മാണിയ്ക്കാണ് കൂടുതല്‍ പേരുടെ പിന്തുണ. നാല് ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണയാണ് ജോസഫിനുള്ളത്. ഇതിനോട് അനുകൂലമായ നിലപാടാണ് സിഎഫ് തോമസിനുമുള്ളത്. സമവായത്തിലെത്തിയില്ലെങ്കില്‍ പാലയിലെ ഉപതെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു

Related posts

എടിഎം തട്ടിപ്പിന് പിന്നില്‍ വിദേശികള്‍

subeditor

ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങൾ ലൈവിൽ;പണത്തിനായി രംഗങ്ങൾ അശ്ശീല വെബ്‌സെറ്റിനും വിറ്റ യുവാവ് അറസ്റ്റിൽ

pravasishabdam news

തകര്‍ത്താടി ഇന്ത്യന്‍ ബൗളര്‍മാര്‍; 286 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്ത്‌

subeditor12

കമുകനെ കൊന്ന് ബിരിയാണിയാക്കിയ യുവതി രണ്ടു കുട്ടികളുടെ അമ്മ: കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതിയുടെ അഭിഭാഷകന്‍

subeditor5

ഫീസടക്കാത്തതിന്റെപേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ കൊടുംചൂടില്‍ നിറുത്തി അധികൃതര്‍, പ്രതിഷേധവുമായി നാട്ടുകാര്‍

main desk

പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപനം ആരംഭിച്ചു.

subeditor

പന്തളം കൊട്ടാരവും താഴമൺ കുടുംബവും പറയുന്ന കെട്ടുകഥകളല്ല യാഥാർത്ഥ്യം

pravasishabdam online sub editor

നാലു വയസുകാരിക്കു നേരെ കഴുകന്‍ കണ്ണുമായി ബസ്സ് കണ്ടക്ടര്‍

subeditor

ജയരാജന്‍ ഡ്രാക്കുളയാണ് , സമാധാന യോഗം നയിക്കേണ്ടത് ഡ്രാക്കുളയല്ല വിടി ബല്‍റാം

ഭാര്യ ഉപേക്ഷിച്ചുപോയി; ഐടിഐ അധ്യാപകന്‍ മക്കളെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തു

main desk

പോലീസിന് സുനിയെ കോടതിയിൽ കയറി പിടിച്ചത് നാണക്കേടെന്ന് രമേശ് ചെന്നിത്തല

എയര്‍ ന്യൂസീലാന്‍ഡും എയര്‍ ഇന്ത്യയും കോഡ്ഷെയറിങ് ഉടമ്പടി ഒപ്പുവച്ചു

subeditor