സർക്കാർ ചിലവുകൾക്ക് കുറവില്ല, വാങ്ങിയത് 6.78 കോടിക്ക് 35 കാറുകൾ, പ്രത്യേക നിയമ സഭക്ക് ചിലവ്‌ 25 ലക്ഷം

തിരുവനന്തപുരം: സർക്കാർ ചിലവുകൾക്ക് യാതൊരു കുറവും പിശുക്കും ഇല്ല. അതെല്ലാം മുറപോലെ. ഇടത് സർക്കാർ വന്ന ശേഷം വാങ്ങിച്ചത് 35 കാറുകൾ. ഇതിനായി പൊടിച്ചത് 6.78കോടി രൂപ.മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ തുടങ്ങിയവർ ഈ 2017 മോഡൽ കാറുകൾ ഉപയോഗിക്കുന്നു. 25 ഇന്നൊവ ക്രിസ്റ്റയും 10 ടൊയോട്ട ആൾട്ടിസുമാണു വാങ്ങിയത്.

മൂന്നുവർഷം പഴക്കമോ ഒരുലക്ഷം കിലോമീറ്ററോ ആകുമ്പോൾ കാർ മാറ്റിവാങ്ങാമെന്നാണു പൊതുഭരണവകുപ്പിന്റെ 1988 സെപ്റ്റംബർ അഞ്ചിലെ ഉത്തരവ്.‌ എന്നാലതെല്ലാം മറികടന്നാണ്‌ പുതിയ കാറുകൾ വാങ്ങിയത്.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഉപദേഷ്ടാക്കളും അടങ്ങുന്ന പഴ്സനൽ സ്റ്റാഫ് ഉപയോഗിക്കുന്നത് 10 കാറുകളാണ്‌.

പണപ്പിരിവിനായി മന്ത്രിമാരെ വിദേശത്തേക്കു വരെ അയയ്ക്കുന്നതിനായി സർക്കാർ ഒരുങ്ങുമ്പോഴാണു മറുവശത്ത് ഇത്തരം പാഴ്ചെലവുകൾ. ദുരന്തം ചർച്ച ചെയ്യാനും നിർദ്ദേശങ്ങൾക്കും വിളിച്ചു ചേർത്ത കഴിഞ്ഞ ദിവസത്തേ നിയമ സഭാ സമ്മേളനത്തിനു ചിലവായത് 25 ലക്ഷം രൂപയും.

Top