കേരളത്തിലേ മാധ്യമങ്ങൾ വിവാദ സംഭവങ്ങളിൽ എന്തേലും സത്യങ്ങൾ നമുക്ക് തന്നോ?

കേരളത്തിലേ വാർത്താ ശാലകളിൽ ഇപ്പോൾ 2 വിഭാഗത്തിൽ പെട്ട അത്യുഗ്ര ശേഷിയുള്ള ബോംബുകൾ ഉണ്ട്. ഒന്ന് ഫേക്ക് ഫേക്ക് ന്യൂസുകൾ. 2 സ്ത്രീകളുടെ ശരീരം. ഇതിൽ ആദ്യത്തേത് വാർത്തകൾക്കായി നന്നായി ഉപയോഗപ്പെടുത്തി ഹിറ്റുകൾ നേടുമ്പോൾ രണ്ടാമത്തേത് പരസ്യത്തിനും, പണത്തിനും, ബ്ലാക്ക്മെയിലിനുമായി ഉപയോഗപ്പെടുത്തുന്നു.

സ്ത്രീ ശരീരം വളമാക്കുന്നു

കേരളത്തിലെ മാധ്യമങ്ങളുടെ പുത്തൻ ശൈലിയാണിത്. വൻ ശക്തികളായ കോടീ​‍ശ്വരന്മാരെ വീഴ്ത്തി കീഴടക്കാൻ പരസ്യത്തിനായി സുന്ദരി കുട്ടികളേ അയക്കുക. ഒരു പ്രമുഖ ചാനലിൽ അത്യുന്നത പദവിൽ ജോലിക്കെടുത്ത വനിതാ മാധ്യമ പ്രവർത്തകയുടെ വേതനം പോലും 25000 രൂപ മാത്രം. ഇവർക്ക് ബാക്കി തുകയും ചിലവും ഒക്കെ കൊണ്ടുവരുന്ന ബിസിനസിൽനിന്നും വേണം കമ്മീഷനായി കണ്ടെത്താൻ. ഇപ്പോൾ മാധ്യമ ശാലകൾ സ്ത്രീ പീഢനത്തിൽ സ്വയം വാർത്തകൾ സൃഷ്ടിക്കുന്നു. പുരുഷ മാധ്യമ പ്രവർത്തകരായതിനാൽ ആ കുറ്റകൃത്യം അവർക്ക് മാത്രം പാടില്ലെന്ന് ഒരു നിയമവും ഇല്ല. ഐ.പിസി വകുപ്പും, അറസ്റ്റും, ജയിലും, വിചാരണയും എല്ലാം അവർക്കു കൂടി അവകാശപെട്ടതാണ്‌. എന്നാൽ…

അഡ്വ. വിൻസ് മാത്യു

അതിനപ്പുറത്ത് ചിലത് മാധ്യമ പുരകളിൽ നടക്കുന്നു. ഡീലുകൾ നടത്താൻ പെൺകുട്ടികളായ മാധ്യമ പ്രവർത്തകർ പോകാൻ തയ്യാറാണെങ്കിൽ ജോലി ഉറപ്പ്. സീനിയർ മാരുടെ തലക്കു മീതേ കയറിയിരിക്കുന്ന സ്ഥാനവും മുതലാളിയുടെ സമ്മാനം. കേരളത്തിൽ ആദ്യത്തേ ഹണി ട്രാപ്പ് നടത്തിയ മാധ്യമ പ്രവർത്തക ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവർ ഇപ്പോഴും മാധ്യമ രംഗത്ത് സജീവവുമാണ്‌. തിരുവനന്തപുരത്തേ പ്രാദേശിക പത്ര മുതലാളിയേ തന്നെ വർഷങ്ങൾ മുന്നം വീഡിയോ ട്രാപ്പിൽ കുരുക്കി അന്ന് വാങ്ങിയത് 10 ലക്ഷം രൂപയായിരുന്നു. തിരുവനന്തപുരത്തേ എല്ലാ മുതിർന്ന മാധ്യമ പ്രവർത്തകർക്കും നാട്ടിലേ പാട്ടായ അറിവാണിത്. ഇന്ന് ആ ഡീൽ മംഗളം ചാനലിൽ എത്തി… അവിടുന്നും പിന്നെയും സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്‌.

പെൺകുട്ടികളേ ഈ വൃത്തികെട്ട കാര്യങ്ങൾക്ക് പറഞ്ഞയച്ച് പരസ്യവും പണവും ഡീലും നടത്തുന്ന ഈ വൃത്തികെട്ടവനാരാണ്‌ ഈ നാട്ടിൽ വാർത്തകൾ പടച്ചു വിടുന്നത്. ഈ മുതലാളിമാരുടെ അന്തപുരങ്ങൾ ഇനിയും അടുത്ത മാധ്യമ വേശ്യാവൃത്തിക്കായി ഒരുങ്ങുമ്പോഴും ജനം മനസിലാക്കേണ്ടത്…നിങ്ങൾ ഇവരെ അനുവദിക്കുന്നതിലാണ്‌ ഇതൊക്കെ തുടരുന്നത്. എല്ലാം നന്നായി അറിയാവുന്ന ഫെമിനിസ്റ്റുകൾ പോലും കണ്ണു തുറന്ന് കണ്ടശേഷം കണ്ണടക്കുന്നു. കണ്ണടച്ചില്ലേൽ ആ ഫെമിസിറ്റിന്റെ എല്ലാ പേരും പദവിയും മീഡിയാ ജാമറിലിട്ട് കൊന്നു കളഞ്ഞിരിക്കും. ഫെമിനിസ്റ്റുകൾ എന്ന ഫേക്ക് മുഖത്തിൽ ജനത്തേ പറ്റിക്കുന്ന സ്ത്രീകൾ വരെ ഇത്തരത്തിൽ മാധ്യമ മുതലാളിമാർക്കു വേണ്ടി ഡീലും, ബിസിനസ് ക്വട്ടേഷനുകളും കേരളത്തിൽ ഏറ്റെടുക്കുന്നുണ്ട്.

ഒരു ഭാഗത്ത് ഫേക്ക് ന്യൂസുകൾ..മറു ഭാഗത്ത് പരസ്യത്തിനും, പണത്തിനും, ഡീലുകൾക്കും വേണ്ടി മാധ്യമ വേശ്യാവൃത്തി. ഇത് വ്യാപകമായി നടമാടുന്ന കേരളത്തിൽ നിന്നും അധികം ശുദ്ധമായ വാർത്തകൾ ആരും പ്രതീക്ഷിക്കേണ്ട. എല്ലാം ശുദ്ധ കച്ചവടവും തട്ടിപ്പുമാണ്‌.ഇവർ പുറത്തുവിടുന്നത് മുഴുവൻ തട്ടിപ്പ് വാർത്തകളാണ്‌. ഇവർക്ക് 2 മുഖം ഉണ്ട്. ക്രൂരതയുടെയും ചതിയുടേയും, എതിരാളികളേ കൊല്ലാനും തങ്ങളുടെ മീഡിയ വയ്ച്ച് കശാപ്പ് ചെയ്യാനും ഇവർക്ക് മടിയില്ല. ഇവരിൽ പലരും ചെയ്യുന്നത് ഒരു തരത്തിലുള്ള പെൺ വാണിഭം തന്നെയാണ്‌. അതിനു മാധ്യമത്തിന്റെ മുഖം മൂടി ഉണ്ടെന്നേയുള്ളു. ഇവർക്ക് മീതേ ജനം നീതി നടപ്പിലാക്കണം.

ഫേക്ക് ന്യൂസ് ശാലകൾ

നമ്മുടെ മാധ്യമ ലോകം ഫേക്ക് വാർത്തകൾ ജനങ്ങൾക്കിടയിൽ ഇറക്കി അവരുടെ എല്ലാ ചിന്താ ശേഷിയും, പ്രതികരണ ശേഷിയും, വസ്തുതകളേ നിരീക്ഷിക്കാനുള്ള കഴിവും നശിപ്പിച്ചിരിക്കുന്നു. അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ ഇറക്കുന്ന മിക്കതും വെറും ഉണ്ടയില്ലാ വെടികൾ മാത്രമാണ്‌. ചാനലുകളും, പത്രങ്ങളും ഇറക്കുന്ന വൻ വാർത്താ വിസ്ഫോടനങ്ങൾ അടുത്ത മണിക്കൂറിൽ തന്നെ നനഞ്ഞ പടക്കമായി ചീറ്റി പോകുന്നു. ആ സമയത്തും, മണിക്കൂറിലും ഒന്നു പിടിച്ചു നില്ക്കാൻ മാത്രം സ്വന്തം പിതാവിനേകുറിച്ചും ഭാര്യയേകുറിച്ചും വേണ്ടിവന്നാൽ ചില ജേണലിസ്റ്റുകൾ വാർത്തകൾ സൃഷ്ടിക്കും.അവരെ കുറ്റപെടുത്തിയിട്ട് കാര്യമില്ല, പിടിച്ചു നില്ക്കാനാണ്‌. ഫേക്ക് വാർത്തകൾ ഇട്ട് റേറ്റിങ്ങ് ഉയർത്തിയില്ലേൽ പണി പോകും.

കേരളത്തിൽ ഒരുഇൻ വസ്റ്റിഗേഷനും മാധ്യമങ്ങൾ നടത്തുന്നില്ല. എല്ലാ കേസുകൾക്കും സമാന്തിര അന്വേഷണം നടത്താൻ കെല്പ്പുള്ള അത്യുഗ്രൻ മാധ്യമ പ്രവർത്തകർ നാട്ടിൽ ഉണ്ട്. എന്നാൽ സർക്കാരിനേ പിണക്കിയാൽ പരസ്യം..സർക്കാർ വഴിയിലൂടെ വരുന്ന ബിസിനസുകാരുടെ കോടികളുടെ മാർകറ്റിങ്ങ് ഒന്നും കിട്ടില്ല. അതിനാൽ അതെല്ലാം അവിടെ തീർന്നു.

ഇപ്പോൾ നടക്കുന്ന ദിലീപിന്റെ കേസിൽ എന്തെല്ലാം കള്ളത്തരങ്ങൾ നാട്ടിൽ പ്രചരിച്ചു കഴിഞ്ഞു. എന്നിട്ടും ഈ കേസിലെ സത്യം എന്തെന്ന് ഏതേലും മാധ്യമങ്ങൾക്ക് പറഞ്ഞു തരാനായോ? ഓരോ മണിക്കൂറിലും ഓരോ സത്യങ്ങൾ…ഇന്ത്യയിൽ ഏതൊരു ആൾക്കും ഏത് കേസിലും അന്വേഷണം നടത്താൻ അധികാരമുണ്ട്. മാധ്യമ പ്രവർത്തകർ ഈ കേസിൽ ഒരു സമാന്തിര അന്വേഷണം നടത്താൽ തുനിഞ്ഞിട്ടില്ല. അല്ലെങ്കിൽ പരാജയപ്പെട്ടു. മാധ്യമപ്രവർത്തകർക്ക് സത്യം പുറത്തു കൊണ്ടുവരാൻ ആയിട്ടില്ല. കേരളത്തിൽ സമീപ വർഷങ്ങളിൽ നടന്ന ഏതേലും രാഷ്ട്രീയ കൊലപാതകങ്ങളുടെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ മാധ്യമങ്ങൾക്ക് ആയിട്ടില്ല. കേരളത്തേ പിടിച്ചു കുലുക്കിയ സോളാർ കേസിന്റേയും, മംഗളം ചാനൽ ഹണി ട്രാപ്പിന്റേയും, സ്വാമിയുടെ ലിംഗം മുറിച്ചതിന്റെയും സത്യം പുറത്തു വന്നിട്ടില്ല.നിരവധി കേസുകളിൽ വിവരാവകാശ രേഖ പോലും അപേക്ഷ നല്കി വാങ്ങാൻ മാധ്യമ പ്രവർത്തകർക്ക് കഴിയാതെ പോകുന്നു.

മാധ്യമ പ്രവർത്തകർ പോലീസ് പറയുന്നതും, രാഷ്ട്രീയ ഭരണ നേതൃത്വം പറയുന്ന കിംവ ദന്തികളും മാത്രം വാർത്തയാക്കി ജോലി അവസാനിപ്പിക്കുന്നു. ഇനി ഏതേലും നല്ല വെളിപ്പെടുത്തൽ വന്നാൽ അത് മിക്കപ്പോഴും സത്യാന്വേഷിയായ പൗരൻ കാശും സമയവും ചിലവിട്ട് എടുത്ത വിവരാവാകാശ രേഖ ആയിരിക്കും ആ എക്സ്ക്ളൂസീവ്. മേനി പറയുന്ന ചാനലുകൾ പോലും റിപോർട്ടർമാർക്ക് കൊടുക്കുന്നത് 10000ത്തിനും 15000 ത്തിനും ഇടയിൽ വേതനമാണ്‌. മനോരമ, മാതൃഭൂമി എന്ന സഹസ്ര കോടികളുടെ അധിപന്മാർ അവരുടെ താഴെയുള്ള ലേഖകർക്ക് കൊടുക്കുന്ന വേതനം കേട്ടാൽ നമ്മൾ ബോധം കെട്ട് നിലത്തു വീഴും. മാതൃഭൂമി കൊടുക്കുന്നത് മാസം 1500 രൂപ, ഒരു മാസം മുഴുവൻ ടൈപ്പ് ചെയ്ത മാറ്റർ ആണ്‌ കൊടുക്കുന്നത് എങ്കിൽ 200 രൂപകൂടി അധികം നല്കും. മനോരമ നല്കുന്നതും ഇതേ പോലെ തന്നെ. ഇവർ  ചുരുങ്ങിയത് വാർത്ത ശേഖരിക്കാനും മറ്റും ആയി 5മണിക്കൂർ എങ്കിലും ചിലവിടുന്നു. മാധ്യമ രംഗത്തേ മുതലാളിമാരുടെ ജോലിക്ക് കാശ് കൊടുക്കാത്ത നയം ഈ രംഗത്തേ മൂല്യ ചുതിക്കും നിലവാര തകർച്ചക്കും വലിയ കാരണമായി.

സത്യം പറയാനും പ്രചരിപ്പിക്കാനും ആകെയുള്ള പോം വഴി സോഷ്യൽ മീഡിയ മാത്രം. അതിനേ എല്ലാവരും ആത്മാർഥമായി സ്നേഹിക്കുക, മുറുകെ പിടിക്കുക. മാധ്യമ കാട്ടുകള്ളന്മാരുടെയും, വ്യഭിചാരികളുടേയും ഇടയിൽ നിന്നും നമ്മളേ അല്പ്പമെങ്കിലും രക്ഷിക്കുന്നതും ശുദ്ധമായു തരുന്നതുമായ ഒരു പ്രദേശമാണ്‌ സോഷ്യൽ മീഡിയ. ഇവിടെ വന്നിരുന്ന സംസാരിക്കുന്നത് ഈ ആയുസിൽ ലഭിച്ച മഹാഭാഗ്യമായും വരമായും എല്ലാവരും അഭിമാനിച്ചോളുക. കുറിപ്പ്: കേരളത്തിലേ മാധ്യമ നല്ല മാധ്യമ പ്രവർത്തകരേയും, അത് ജീവിത വഴിയാക്കിയവരേയും ഒന്നുമല്ല ഇവിടെ പ്രദിപാദിക്കുന്നത്. അവർക്ക് മീതേ നയം നടപ്പാക്കുന്ന വൃത്തികെട്ട ചില മുതലാളിമാരേയാണ്‌. വിൻസ് മാത്യു ഫേസ്ബുക്ക്  VINCE MATHEW

 

Top