കേരളം ഇന്ന് പതിവു പോലെ ഉണർന്നത് പോലീസിന്റെ നിലപാടുകൾ മൂലം- വീഡിയോ

കേരളം പതിവു പോലെ ഉറങ്ങി ഉണർന്നു, കാരണക്കാർ കേരളാ പോലീസ് മാത്രം, ബിഗ് സല്യൂട്ട്. ഒരുപാട് വിമർശനം കേട്ടപ്പോഴും കേരളാ പോലീസ് മാനസീക നില കൈവിട്ടില്ല. നിലക്കലും മറ്റും മുമ്പ് ഉണ്ടായ അനിഷ്ട സംഭവം ഉണ്ടാകരുതെന്ന് പോലീസിനു നിർബന്ധം ഉണ്ടായിരുന്നു. ശബരിമലയിൽ പോലീസ് പ്രഖ്യാപിച്ച് നിരോധനാഞ്ജക്ക് എന്ത് സംഭവിച്ചു, എന്തുകൊണ്ട് അത് നടപ്പാക്കാൻ ആകാതെ പോയി. നിരോധനാജ്ജ പമ്പയിൽ 2 ദിവസവും ലംഘിക്കുകയായിരുന്നു. പോലീസ് കാഴ്ച്ചക്ക്കാരായി മാറി.

പമ്പയിലും മറ്റും നാമ ജപം നടന്നു. ഭക്തരും , ഹിന്ദു ഐക്യ വേദിയും കൂട്ടം കൂടി. സംഘടിച്ചു..എല്ലാൻ നിരോധനാജ്ജ മറികടന്ന്. അതു പോലെ സന്നിധാനത്ത് എപ്പോഴും ആർ.എസ്.എസ്, ഹൈന്ദവ സംഘടനകളുടെ ഒരു സംഘടിത ശക്തി തെളിയിക്കുന്ന സംഘാടനം ഉണ്ടായിരുന്നു. ഭജനയും മറ്റുമായി ഭക്തർ സന്നിധാനത്ത് കൂട്ടമായി കൂടി. ഇരുന്ന് ഭജന നടത്തി. മീറ്റീങ്ങുകളും, ജനങ്ങൾ അക്രമാസക്തരായി കൂടുകയും ചെയ്തു. പോലീസ് സ്റ്റേഷനു മുന്നിൽ വരെ സംഘർഷം ഉണ്ടാക്കി. എന്നിട്ടും പോലീസ് സംയമനം പാലിച്ചു, നിരോധനാഞ്ജ നടപ്പാക്കിയില്ല.

ഇത് കേരളാ പോലീസിന്റെ ഒരു വീഴ്ച്ചയല്ല. പോലീസ് ചെയ്തത് എത്രയോ വലിയ മാനുഷിക പരിഗണനയാണ്‌. കാരണം എന്തും ചെയ്ത് ആളുകളേ പിരിച്ച് വിടാൻ എല്ലാ ശക്തിയും ഉള്ള പോലീസ് അത് ചെയ്യാതെ സംയമനം പാലിച്ചാൽ അതിനർഥം സമാധാനത്തിന്റെ പാതയിലാണ്‌ പോലീസ് എന്നാണ്‌.

Top