കര്‍ണാടക എം.എല്‍.എമാര്‍ക്ക് കേരളത്തിലെ റിസോര്‍ട്ടുകളിലേക്ക് സ്വാഗതം; കേരള ടൂറിസത്തിന്റെ ട്രോള്‍ വൈറലാകുന്നു

തിരുവനന്തപുരം: ഒരുപാട് ട്വിസ്റ്റുകളാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ അവശേഷിച്ചത്. എംഎല്‍എമാരെ തങ്ങളുടെ ഒപ്പം നിര്‍ത്തി ഭരണം സ്വന്തമാക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഈ സാഹചര്യത്തില്‍ ചാക്കിട്ട് പിടുത്തക്കാരെ ട്രോളിയുള്ള കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ തരംഗമാകുന്നു.

വാശിയേറിയ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എല്ലാ എം.എല്‍.എമാരെയും ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടുകളിലേക്ക് ക്ഷണിക്കുന്നുവെന്ന് കേരള ടൂറിസം ട്വീറ്റ് ചെയ്തു. കുറിപ്പിനൊപ്പം കേരളത്തിന്റെ മനോഹരമായൊരു കായൽ ചിത്രവും ടൂറിസം വകുപ്പ് ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തു.

എംഎൽഎമാരെ എതിർപക്ഷം ചാക്കിട്ടുപിടിക്കുന്നതു തടയാൻ കൂട്ടത്തോടെ മറ്റു സംസ്ഥാനങ്ങളിലെ റിസോർട്ടുകളിലേക്കു മാറ്റുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവാണ്. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാന്‍ അവരെ കര്‍ണാകടയിലെ റിസോര്‍ട്ടുകളിലേക്ക് കോണ്‍ഗ്രസ് മാറ്റിയിരുന്നു. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയില്‍ ശശികല-പനീര്‍സെല്‍വം വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത ആയപ്പോഴും എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു.

Top