ബംഗാളികൾ കേരളത്തിന് ഗുണമോ ശാപമോ? 3.5 കോടി ജനങ്ങൾ, 30ലക്ഷം ബംഗാളികൾ, കേരളം പ്രവാസ ഭൂമി

കുതിച്ചുയരുന്ന കേരളത്തിലെ ബംഗാളികള്‍ എന്ന് പൊതുവെ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം നമ്മുടെ സാമ്പത്തിക , സാമൂഹ്യ , സാംസ്‌കാരിക, ആരോഗ്യ , മത, സുരക്ഷ, തൊഴില്‍ , ജനസംഖ്യ എന്നിവയില്‍ വരുത്തുന്ന ആഘാതങ്ങള്‍ ഗുണമോ അതോ ശാപമോ ? ഈ അടുത്തകാലത്തു കേരളത്തില്‍ ബംഗാളികളെ കൊല ചെയ്യുന്നു എന്ന പേരില്‍ ഏതോ വ്യാജ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ ആരോ പ്രചരിപ്പിച്ചു. അതേത്തുടര്‍ന്ന് നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളാണ് കേരളം വിട്ടത്. കോഴിക്കോട്ട് നിരവധി ഹോട്ടലുകളും കടകളും ബംഗാളികള്‍ നാടുവിട്ടതിനെത്തുടര്‍ന്നു അടച്ചിടേണ്ടി വന്നു. കേരളം സുരക്ഷിതമാണെന്ന് പറയാന്‍ മുഖ്യ മന്ത്രിയും, ഡി .ജി .പിയും വരെ രംഗത്തിറങ്ങി.
ബംഗാളികളുടെ വരവില്‍ കേരളത്തിനുള്ള നേട്ടം

ദിവസം 600 മുതല്‍ 800 വരെ നേടുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലെ വ്യാപാര മേഖലക്ക് ഉണ്ടാക്കുന്ന ഉണര്‍വ് അവഗണിക്കാനിവില്ല. ടെക്സ്റ്റ്യയില്‍, ഹോട്ടല്‍, പലചരക്ക് , മല്‍സ്യം , കോഴി , പച്ചക്കറി , മൊബൈല്‍ ഫോണ്‍ , ബാങ്കുകള്‍ , വഴിയോര കച്ചവടം ഇവ ബംഗാളികള്‍ വന്‍ തോതില്‍ സാധങ്ങള്‍ വാങ്ങുന്നത് മൂലം പിടിച്ചു നില്കുകയാണ്.
പ്രൈവറ്റ് ബസ്, ഓട്ടോ റിക്ഷ തുടങ്ങിയ ട്രാന്‍സ്പോര്‍ട് മേഖലയില്‍ നല്ല വരുമാനം ബംഗാളികളെ കൊണ്ടു ലഭിക്കുന്നു.

വീട് വാടക എണ്ണത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് കേരളീയര്‍ നേടുന്നത് .

കേരളത്തിലെ കെട്ടിട നിര്‍മാണ മേഖല ബംഗാളികളെ ആശ്രയിച്ചി രിക്കുന്നു. കൃത്യ സമയത്തു പണിക്ക് വന്ന് , വിശ്രമമില്ലാതെ, അവധി ദിനങ്ങളില്‍ പോലും കഠിനധ്വാനം ചെയ്യുന്ന അന്യ സംസ്ഥാന ഭായിമാര്‍ മലയാളിക്ക് കൈമോശം വന്ന നല്ല തൊഴില്‍ സംസ്‌കാരം കാട്ടിത്തരുന്നു.മലയാളിയുടെ മിഥ്യാഭിമാനം മൂലം കായിക അധ്വാനം ഉള്ള, ഷര്‍ട്ടില്‍ ചെളി പുരളുന്ന ജോലികള്‍ സ്വന്തം നാട്ടില്‍ ചെയ്യാന്‍ തയ്യാറാവുന്നില്ല . എന്നാല്‍ കേരളത്തിനു വെളിയിലും ഗള്‍ഫിലും ഏതു കൂലിപ്പണിക്കും റെഡിയാണ് .

കേരളത്തില്‍ ബംഗാളികള്‍ ഇല്ലെങ്കില്‍ ഹോട്ടലുകള്‍ , കടകള്‍ , ചന്തകള്‍ കണ്‍സ്ട്രക്ഷന്‍ മേഖല ഇവ പൂര്‍ണമായും സ്തംഭിക്കും. ഫാക്ടറികളും, തട്ടുകടകളും , കോഴിക്കടകളും , മീന്‍ വ്യപാരവും, മൊബൈല്‍ കടകളും, ബേക്കറികളും, പച്ചക്കറി കടകളും ഒക്കെ തൊഴിലാളികള്‍ ഇല്ലാത്തതു മൂലം അല്ലെങ്കില്‍ സാധനം വാങ്ങാന്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ വരാത്തതു മൂലം അടച്ചിടേണ്ടി വരും.

കേരളത്തിലെ പെരുമ്പാവൂര്‍, പായിപ്പാട് ,തുടങ്ങിയ നിരവധി പട്ടണങ്ങള്‍ ഇന്ന് ബംഗാളികളുടെ വരവോടെ വലിയ വ്യാപാര കേന്ദ്രങ്ങള്‍ ആയി മാറി. ബംഗാളികള്‍ ഇല്ലെങ്കില്‍ വീട് നിര്‍മ്മാണം പൂര്‍ണമായും സ്തംഭിക്കും.
ബംഗാളികള്‍ വരുത്തുന്ന കെടുതികള്‍
അതേ സമയം ബംഗാളികള്‍ ഉള്‍പ്പെട്ട കൊലപാതകങ്ങള്‍, മോഷണം, ബലാത്സംഗം, സ്ത്രീ പീഡനം, ഭവന ഭേദനം, പിടിച്ചുപറി, പെണ്‍ കുട്ടികളെ ശല്യം ചെയ്യല്‍ എന്നിവയുടെ നൂറു കണക്കിന് കേസുകളാണ് കേരളത്തിലെ പോലീസ് സ്റ്റേഷകളില്‍ ഉള്ളത്. പെരുമ്പാവൂരിലെ ജിഷയുടെ ക്രൂരമായ കൊലപാതകം, പായിപ്പാട്ടെ ബംഗാള്‍ യുവതിയുടെ കൊലപാതകം, മൊബൈല്‍ ഷോപ് ഉടമയെ ആക്രമിച്ചു പണം തട്ടാനുള്ള ശ്രമം , പത്തനംതിട്ടയിലെ വീട്ടമ്മയെ ബലാത്കാരം ചെയ്തു മോഷണ ശ്രമം , മല്ലപ്പള്ളിയിലെ ജ്വല്ലറി കൊള്ള, പെരുമ്പാവൂരിലെ കഞ്ചാവ് കച്ചവടം, നൂറുകണക്കിന് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട് . ഈയടുത്ത കാലത്താണ് കോട്ടയത്ത് നാടിനെ നടുക്കിയ കൊലപാതകം ബംഗാളി നടത്തിയത്. വീട് പണിയിക്കായി വന്ന ബംഗാളി വീട്ടമ്മയുമായി അടുക്കുകയും, രോഗിയായ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു. ബംഗാളിയുടെ കാമുകിയായ വീട്ടമ്മ ഹാര്‍ട്ട് അറ്റാക്ക് മൂലമാണ് ഭര്‍ത്താവു മരിച്ചത് എന്നാണ് നാട്ടുകാരോട് പറഞ്ഞത്. മൃതദേഹത്തില്‍ ചില പാടുകള്‍ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചപ്പോഴാണ് ക്രൂര ഹത്യയുടെ ചരുളഴിഞ്ഞത്. ഇതിനോടകം വിവാഹ വാഗ്ദാനം നല്കി വീട്ടമ്മയെ പല തവണ പീഡിപ്പിച്ച പ്രതി, കൊലയെത്തുടര്‍ന്ന് രക്ഷപെടാന്‍ ശ്രേമിച്ചപ്പോള്‍ പോലീസുകാര്‍ തന്ത്രപൂര്‍വം വീട്ടമ്മയെ കൊണ്ടു പ്രതിയെ വിളിച്ചു വരുത്തി വലയിലക്കുകയായിരുന്നു ഇന്ന് പെരുമ്പാവൂര്‍ , പായിപ്പാട് തുടങ്ങിയ വന്‍ ബംഗാളി സാന്നിദ്ധ്യമുള്ള പല സ്ഥലങ്ങളിലും സ്ത്രീകള്‍ക്കും , പെണ്‍കുട്ടികള്‍ക്കും പകല്‍ പോലും റോഡിലൂടെ പോകാന്‍ , വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. റോഡിരികില്‍ നിരന്നു നില്ക്കുന്ന ബംഗാളികള്‍ പെണ്‍കുട്ടികള്‍ക്ക് വലിയ ശല്യ മാണ് . നോട്ടവും, കംമെന്റ്‌റടിയും, വഴിയില്‍ മാര്‍ഗ തടസം സൃഷ്ടിക്കലും ഒക്കെ പതിവ് കാഴ്ചയാണ്. നാട്ടുകാര്‍ ആരെങ്കിലും ചോദ്യം ചെയ്താല്‍ വളരെ വേഗം അവിടെനിന്ന് മുങ്ങും. ബംഗാളികള്‍ കാരണം റോഡിലൂടെ അമ്മ, പെങ്ങന്മാര്‍ക്ക് വഴിനടക്കാന്‍ ആവാത്ത സ്ഥിതിയാണ് .ബംഗാള്‍, ബീഹാര്‍, ആസാം തുടങ്ങിയ സംസ്ഥാങ്ങളില്‍നിന്നും കൊടും ക്രിമിനലുകള്‍ രക്ഷപെടാനായി അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ നുഴഞ്ഞു കേറിയതായി പല പത്ര വാര്‍ത്തകള്‍ വന്നു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ താവളവും കേരളമാണ്.

തീവ്രവാദികള്‍, ദേശ വിരുദ്ധ ശക്തികള്‍ എന്നിവര്‍ തൊഴിലാളികളായി നുഴഞ്ഞു കയറാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. ഞെട്ടിപ്പിക്കുന്ന വസ്തുത കേരളത്തിലുള്ള അന്യ സംസ്ഥാന തൊഴിലാളികളെ പറ്റിയുള്ള യാതോരു സ്ഥിതി വിവരകണക്കും പഞ്ചായത്ത് , മുനിസിപ്പല്‍ അധികാരികള്‍ക്കോ , പോലീസിനോ ഇല്ല എന്നതാണ്. ബംഗാളികള്‍ സ്ഥിരമായി ഒരു സ്ഥലത്തു നില്‍ക്കാറില്ല നില് ക്കാറില്ല . പല സ്ഥലത്തും മാറി മാറി ജോലി ചെയ്യും. ഒരു സ്ഥലത്തു കുറ്റകൃത്യം നടത്തി മറ്റൊരു സ്ഥലത്തേക്കോ സ്ഥലത്തേക്കോ, സ്വന്തം നാടുകളിലേക്കോ മുങ്ങും. കേരളത്തിലേക്ക് വരുന്ന മിക്ക അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ശരിയായ തിരിച്ചറിയല്‍ രേഖപോലും ഇല്ല. പല ബംഗ്ലാദേശികളും ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കുടിയേറി, ഇന്ത്യന്‍ ബംഗാളിയുടെ ലേബലില്‍ കേരളത്തില്‍ പണിയെടുക്കുണ്ട്. പലപ്പോഴും കുറ്റകൃത്യങ്ങള്‍ നടത്തി കേരത്തില്‍ നിന്നും രക്ഷപെടുന്ന അന്യ സംസ്ഥന തൊഴിലാളികളെ പിടിക്കാന്‍ ബിഹാറിലെയും, ബംഗാളിലെയും , ആസ്സാമിലെയും കുഗ്രാമങ്ങളില്‍ പോയി കണ്ടെത്തുക കേരള പോലീസിന് ഭഗീരഥ പ്രയ്തനം ആണ് . കഞ്ചാവ് മറ്റു മയക്കുമരുന്നുകള്‍ ഇവയുടെ കച്ചവടക്കാരും, ഉപഭോക്താക്കളും ബംഗാളികളാണ്. . വൈകുന്നേരം ആറു മണി കഴിഞ്ഞാല്‍ മദ്യവും കഞ്ചാവും അടിച്ചു കിറുങ്ങി, പരസ്പരം ചീത്തവിളിയും ഉച്ചത്തില്‍ സംസാരിച്ചും റോഡിരികിലും, ബംഗാളികളുടെ താമസ സ്ഥലത്തും നാട്ടുകാര്‍ക്ക് ശല്യം ആകാറുണ്ട് മിക്കവാറും ബംഗാളികളും മദ്യം,മയക്കുമരുന്നു എന്നിവക്ക് അടിമകളാണ്. കേരളത്തിലെ സാമൂഹ്യ സുരക്ഷ ഒരു ചോദ്യ ചിഹ്നമാണ്.

വൃത്തി ഹീനമായ ചുറ്റുപാടുകളില്‍ കഴിയുന്ന ബംഗാളികള്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ത്തുന്നതില്‍ പങ്കു വഹിക്കുന്നു. ഇത്തരം പകര്‍ച്ചവ്യാധികള്‍ ബാധിച്ച ബംഗാളികള്‍ പാചകകാരായി കേരളത്തിലെ മിക്കവാറും ഹോട്ടലുകളില്‍ വൃത്തി ഹീനമായ രീതിയില്‍ തയ്യാറാകുന്ന ഭക്ഷണം വെട്ടി വിഴുങ്ങുന്ന മലയാളി അറിയുന്നില്ല മാരക രോഗങ്ങളാണ് വിഴുങ്ങുന്നത് എന്ന് . വൃത്തി ഹീനമായ ചുറ്റുവട്ടങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന ബംഗാളികള്‍, വീട് മാലിന്യങ്ങള്‍ പൊതുവഴിയോരങ്ങളിലും, ജലാശയങ്ങളിലും തള്ളുന്നതായി പരാതിയുണ്ട്. അതു പോലെ കക്കൂസ് പൈപ്പുകള്‍ പൊട്ടി ഒലിക്കുന്ന കാഴ്ച മിക്ക ബംഗാളി താമസ സ്ഥലത്തും കാണാവുന്നതാണ് . മാലിന്യ പ്രശ്‌നത്തില്‍ കേരളത്തിലെ ആദ്യത്തെ നാട്ടുകാരുടെ സംഘടിത പ്രതിഷേധം പായിപ്പാട്ടാണ് ബംഗാളികള്‍ക്കെതിരെ അരങ്ങേറിയത്. ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ പായിപ്പാട്ടുകാര്‍ കാണുന്നത് രണ്ടു കിലോമീറ്ററോളം റോഡ് അരികില്‍ ബംഗാളികളുടെ താമസസ്ഥലത്ത്‌നിന്നുമുള്ള വേസ്റ്റ് തള്ളിയിരിക്കുന്നതാണ് . അതില്‍ കോഴി, മീന്‍ മറ്റു അടുക്കള വേസ്റ്റുകളായിരുന്നു. പിന്നെ ശിപായി ലഹള എന്നൊക്കെ പറയുന്നതുപോലെ ഒരു പായിപ്പാടന്‍ കലാപം നടമാടി. നാട്ടുകാര്‍ ശരിക്ക് അടിച്ചു നിരത്തി .ബംഗാളികളെ നാട്ടുകാര്‍ ശരിക്കു പെരുമാറി. ക്വിറ്റ് ഇന്ത്യ സമരം പോലെ ഒരു ക്വിറ്റ് പായിപ്പാട് കലാപം ആയിരുന്നു . ആയിരക്കണക്കിന് ബംഗാളികള്‍ പ്രാണരക്ഷാര്‍ധം കിട്ടിയ ട്രെയിനില്‍ നാട് പിടിച്ചു. പിന്നീട് എല്ലാം ഒന്നു ആറിതണുത്തപ്പോള്‍ പതുക്കെ മടങ്ങി വന്നു

കേരളത്തിലെ പല സ്ഥലങ്ങളിലും വെള്ള ക്ഷാമത്തിനു ഇടയാക്കുന്നത് ബംഗാളികളുടെ താമസസ്ഥലത്തെ അമിത വെള്ള ചൂഷണം ആണ്. ബംഗാളികളെ കൂട്ടമായി പാര്‍പ്പിച്ചിരുന്ന പല വീടുകളുടെയും ചുറ്റുവട്ടത്തുള്ള വീടുകളിലെ കിണര്‍ വറ്റിയതിനെത്തുടര്‍ന്നു നാട്ടുകാര്‍ പ്രശ്നം ഉണ്ടാക്കിയതിനെത്തുടര്‍ന്നു കെട്ടിട ഉടമ അയല്‍പക്കത്തെ വീട്ടുകാര്‍ക്കായി കുഴല്‍ കിണര്‍ കുഴിച്ചു കൊടുത്ത സംഭവം പോലും പായിപ്പാട്ടു ഉണ്ടായി. നമ്മുടെ ആറ്റിലും , തോട്ടിലും , നദികളിലും മറ്റു ജല സ്രോതസുകളിലും ബംഗാളികളുടെ താമസ സ്ഥലത്തെ വേസ്റ്റ് തള്ളുന്ന നിരവധി പരാതികള്‍ ഉണ്ട്.

25000 കോടി രൂപ കേരളത്തിന് വെളിയിലേക്കു ഒരു വര്‍ഷം അന്യ സംസ്ഥാന തൊഴിലാളികള്‍ അയക്കുന്നത്. ഇതിന് കേരളത്തിന് കഴിയുന്നത് 75000 കോടി രൂപ പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്നത് കൊണ്ടാണ്. മലയാളിയുടെ മിഥ്യാഭിമാനം മൂലം കായിക അധ്വാനം ഉള്ള, ഷര്‍ട്ടില്‍ ചെളി പുരളുന്ന ജോലികള്‍ സ്വന്തം നാട്ടില്‍ ചെയ്യാന്‍ തയ്യാറാവുന്നില്ല . എന്നാല്‍ കേരളത്തിനു വെളിയിലും ഗള്‍ഫിലും ഏതു കൂലിപ്പണിക്കും റെഡിയാണ് . ബംഗാളികളുടെ സര്‍വ തൊഴില്‍ മേഖലകളിലേക്കുമുള്ള തള്ളിക്കയറ്റം നാട്ടില്‍ കായിക അധ്വാനമുള്ള ജോലി ചെയ്യാന്‍ മടിയുള്ള മലയാളിയെ പിന്നെയും മടിയന്മാരാക്കി. വീട് മുറ്റം കാട് പിടിച്ചു കിടക്കുന്നതു വെട്ടിത്തെളിക്കാന്‍ ബംഗാളിയെ ഏല്പിച്ചിട്ടു , എക്‌സര്‍സൈസിനായി ജിമ്മില്‍ പോകുന്ന ചെറുപ്പക്കാര്‍ ഉള്ള നാടാണ് കേരളം. മേനി അനങ്ങാതെ ഇരുന്നു മലയാളികള്‍ മുഴുവന്‍ ബിപി, ഷുഗര്‍, കൊളെസ്‌ട്രോള്‍, ഹാര്‍ട്ട് രോഗികള്‍ ആയി മാറി. കോടിക്കണക്കിനു രൂപയാണ് ഹോസ്പിറ്റലുകളും, മരുന്നു കമ്പനികളും കേരളത്തില്‍ നിന്നും കൊയ്യുന്നത് . ദൈവത്തിന്റെ സ്വന്തം നാട് രോഗികളുടെ സ്വന്തം നാടായി മാറി.

ഗള്‍ഫില്‍ നിന്നും ഇപ്പോള്‍ തന്നെ വന്‍ തോതില്‍ തൊഴില്‍ നഷ്ടപ്പെട്ടു മലയാളികള്‍ മടങ്ങുന്നുണ്ട്. ഗള്‍ഫ് ക്രൈസിസ് അനുദിനം വഷളാവുന്നതിനാല്‍, ഇനിയുള്ള നാളുകള്‍ ഗള്‍ഫുകാരുടെ മടക്കം കൂടി കൂടി വരും. ഗള്‍ഫ് വരുമാനം ഇടിഞ്ഞാല്‍ കേരളം പട്ടിണിയിലാകും പിന്നെങ്ങനെ ബംഗാളികളെ വച്ചു ജോലി ചെയ്യിപ്പിക്കാന്‍ ആവും

അല്പം ചില കണക്കുകള്‍
മൂന്നരക്കോടി വരുന്ന കേരളത്തില്‍ 30 ലക്ഷത്തോളം ബംഗാളികള്‍ ഉണ്ടെന്നാണ് കണക്ക് . അതായതു കേരള ജനസംഖ്യയുടെ പത്തു ശതമാനത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ വരും. ഓരോ വര്‍ഷവും 2 .35 ലക്ഷം വീതം അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നു . ബംഗാളി എന്ന് പൊതുവായി വിളിക്കുമെങ്കിലും നിരവധി ഉത്തരേന്ത്യന്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍ . ബംഗ്ലാദേശ് , നേപ്പാള്‍ തുടങ്ങിയ രാജ്യക്കാരും ഉണ്ട് . 2023 ല്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം 48 ലക്ഷം ആകുമെന്നാണ് കണക്ക് . വിദേശങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരുടെ എണ്ണം 16 ലക്ഷമാണ്. പ്രവാസികളായ മലയാളിയേക്കാള്‍ കൂടുതല്‍ നാട്ടില്‍ ബംഗാളികള്‍ ഉണ്ടെന്നു സാരം. സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ് . ബംഗാള്‍ 20 %, ബീഹാര്‍ 18.1 , ആസാം 17 %, യു .പി 14 .83, ഒഡീഷ 6 .67 മറ്റുള്ളവര്‍ 23 .13. വര്‍ഷം 25,000 കോടി രൂപയാണ് ഈ ബംഗാളികള്‍ കേരളത്തിന് വെളിയിലേക്ക് അയക്കുന്നത് . ശരാശരി 15000 മുതല്‍ 20000 വരെ ഓരോ അന്യ സംസ്ഥാന തൊഴിലാളിയും സ്വന്തം നാടുകളിലേക്ക് അയക്കുന്നു എന്നതാണ് കണക്ക് . കേരളത്തില്‍ ഒരു ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ വസിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് . കോട്ടയം ജില്ലയിലെ ഈ ലേഖകന്റെ നാടു കൂടിയായ പായിപ്പാട് രണ്ടാം സ്ഥാനത്തുണ്ട്. ജില്ല തിരിച്ചുള്ള കണക്കില്‍ എറണാകുളം , തിരുവനന്തപുരം, കോഴിക്കോട് ആദ്യ മൂന്ന് സ്ഥാനത്തുള്ളത് . കേരളത്തിലെ സ്വകാര്യ മേഖലയിലെ ജോലികളില്‍ 65 ശതമാനവും ബംഗാളികളാണ് ചെയ്യുന്നത് . കണ്‍സ്ട്രക്ഷന്‍ മേഖലയിലെ 80 ശതമാനവും ബംഗാളികളാണ് . ഹോട്ടല്‍ , മീന്‍ കച്ചവടം , പച്ചക്കറി കടകള്‍ , മീന്‍ പിടുത്തം , കൂലി പണി , കശുവണ്ടി , പ്ലൈവുഡ് , ഇഷ്ടിക ഫാക്ടറികള്‍ ഇവയില്‍ ബംഗാളികളുടെ കുത്തകയാണ് . ബംഗാള്‍ , ബീഹാര്‍ , യൂ .പി സംസ്ഥാനങ്ങളില്‍ 150 – 200 രൂപ ദിവസക്കൂലി കിട്ടുമ്പോള്‍ കേരളത്തില്‍ 600 – 800 വരെയാണ് ലഭിക്കുന്നത് .

പെരുമ്പാവൂര്‍ കേരളത്തിലെ ഒരു കൊച്ചു ഹിന്ദി നാട്
എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ഒരു ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ട് . കേരളത്തില്‍ ഏറ്റവുമധികം ബംഗാളികള്‍ ഉള്ള സ്ഥലമാണിത് . 1990 കളില്‍ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിലേക്കാണ് ആദ്യമായി അന്യ സംസ്ഥാന തൊഴിലാളികള്‍ എത്തിത്തുടങ്ങിയത്. ആസ്സാമിലെ പ്ലൈവുഡ് ഫാക്ടറികളില്‍ പ്രവര്‍ത്തിച്ചു പരിചയം ഉള്ള അസ്സമികളാണ് ആദ്യ കുടിയേറ്റക്കാര്‍ . പെരുമ്പാവൂരില്‍ നൂറുകണക്കിന് പ്ലൈവുഡ് ഫാക്ടറികള്‍ ഉണ്ട്. പിന്നീട് ഇവര്‍ കെട്ടിടനിര്‍മാണം, ബാര്‍ബര്‍ഷോപ്, ഹോട്ടല്‍ മേഖല, വര്‍ക് ഷോപ് , ഇഷ്ടികക്കളം, ഇലക്ട്രിക്ക് , പ്ലംബിംഗ് , പെയിന്റിംഗ് , തട്ടു കട , ബേക്കറികള്‍ , കൂലിപ്പണി തുടങ്ങി മിക്കവാറും ശാരീരിക അധ്വാനം വേണ്ട ജോലികളെല്ലാം കുത്തകയാക്കി. ബംഗാളികളുടെ വരവോടെ പെരുമ്പാവൂര്‍ ഒരു വല്യ വ്യാപാര കേന്ദ്ര മായി വളര്‍ന്നു . ബംഗാളികളെ ലാക്കാക്കി നൂറുകണക്കിന് ഹോട്ടല്‍, തട്ടുകട , മൊബൈല്‍ ഷോപ് , ചെറുകിട ടെക്സ്റ്റ്യില്‍സ് , ബാര്‍ബര്‍ ഷോപ്സ്, കോഴി കടകള്‍ , മീന്‍ വ്യപാര കേന്ദ്രങ്ങള്‍ , പച്ചക്കറി കടകള്‍, വഴിയോര കച്ചവടങ്ങള്‍ , ബേക്കറികള്‍ തുടങ്ങിയവ മുളച്ചു പൊന്തി. എന്തിനകം പറയുന്നു പെരുമ്പാവൂര്‍ പുത്തന്‍ കുരിശു റോഡില്‍ പ്രവര്‍ത്തിക്കുന്ന ഭായി ബസാറില്‍ ഞായറാഴ്ച അന്യ സംസ്ഥാന തൊഴിലാളികള്‍ ലക്ഷകണക്കിന് രൂപയുടെ സാധങ്ങള്‍ ആണ് വാങ്ങി കൂട്ടുന്നത് . പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മൊബൈല്‍ ഷോപ്പുകളില്‍ ദിവസേന ലക്ഷക്കണക്കിന് രൂപയുടെ റീചാര്‍ജ് , മൊബൈല്‍ സെയില്‍ ആണ് നടക്കുന്നത് . പെരുബാവൂരിലെ ജ്യോതി ,ലക്കി തുടങ്ങിയ തീയേറ്ററുകളില്‍ ബംഗാള്‍ , ഒറിയ , ആസ്സാമി ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ട് . പെരുമ്പാവൂര്‍ , ആലുവ , അങ്കമാലി റൂട്ടുകളില്‍ പ്രൈവറ്റ് ബസുകളില്‍ ഹിന്ദി ബോര്‍ഡ് കാണാം . വൈകുന്നേരങ്ങളില്‍ ഒറിയ , ഹിന്ദി , ബംഗാളി ഭാഷകളില്‍ സുവിശേഷ പ്രസംഗങ്ങളും നടക്കുന്നു. ബംഗാള്‍ , ഒഡിഷ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഇസ്ലാം മത പ്രഭാഷകരും എത്തുന്നു .

പായിപ്പാട് ഒരു ഭായിപ്പാട്

കോട്ടയം ജില്ലയിലെ പായിപ്പാട് ആണ് പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്ള സ്ഥലം. ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പായിപ്പാടിനെ ഇപ്പോള്‍ ഭായിപ്പാട് എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത് . ഭായി എന്നത് അന്യ സംസ്ഥാന തൊഴിലാളികളെ പൊതുവായി വിളിക്കുന്ന പേരാണ് . ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ നാട്ടുകാര്‍ക്ക് പായിപ്പാട് കവലയിലേക്കിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് . മൊബൈല്‍ ഷോപ്പുകള്‍ , ഹോട്ടലുകള്‍ , ബേക്കറികള്‍ , മീന്‍ ,കോഴി കടകള്‍ , പലചരക്കു , സൂപ്പര്‍ മാര്‍ക്കറ്റുകള്‍ , ഫര്‍മസികള്‍ , ബാര്‍ബര്‍ ഷോപ്പുകള്‍ എല്ലാം ബംഗാളികളെ കൊണ്ടു നിറയും. ഒരു പത്തു പതിനഞ്ചു വര്ഷം മുന്‍പ് ആളും ആരവവും ഇല്ലാതെ , ഉറങ്ങി കിടന്നിരുന്ന പായിപ്പാട് ഇപ്പോള്‍ ഒരു വന്‍ വ്യാപാര കേന്ദ്രമാണ് . പായിപ്പാട്ടുകാരനായ ഈ ലേഖകന് നേരിട്ടറിയാവുന്ന കാര്യമാണിതെല്ലാം. ബംഗാളികള്‍ക്കു വീട് വാടകക്ക് കൊടുക്കുന്നത് ഇപ്പോള്‍ എവിടെ വന്‍ ആദായം ആണ് നാട്ടുകാര്‍ക്ക്. വീട് എന്നൊന്നും വിളിക്കാന്‍ പറ്റില്ല . സിമന്റു ഇഷ്ടികക്കു കെട്ടിയ ഷീറ്റിട്ട ഷെഡ് എന്ന് പറയുന്നതാവും ഭേദം . പണ്ട് വീടുകളില്‍ കാലി തൊഴുത്തായി ഉപയോഗിച്ചിരുന്നത് കെട്ടിയടച്ചു ബംഗാളിക്ക് വാടകക്ക് കൊടുത്തു കാശ് വസൂലാക്കുന്ന നാട്ടുകാരുമുണ്ട്. കുടുസു ഷെഡുകളില്‍ ചാള അടുക്കിയതുപോലെ പാത്തും പതിനഞ്ചും പേരാണ് കഴിയുന്നത് . ഒരാളില്‍ നിന്നും 500 രൂപ വാടക വാങ്ങും. നൂറുകണക്കിന് കോഴികളാണ് വിറ്റുപോകുന്നത് . മല്‍സ്യ പ്രിയരായ ബംഗാളികള്‍ പണ്ടേ ഒരു മീന്‍ ചന്തയും , മീന്‍ വ്യാപാരവും ഉണ്ടായിരുന്ന പായിപ്പാടിന്റെ മീന്‍ കച്ചവടം മൂന്ന് നാലു മടങ്ങാക്കി. കടകളില്‍ മിക്കവാറും ബംഗാളി സ്റ്റാഫിനെ കാണാം. നാട്ടുകാരും ഹിന്ദി പഠിച്ചു . അ രേ ഭായി ഇഥര്‍ ആവോ , ബഹുത് സസ്തായേ എന്ന് വിളിച്ചുകൂവുന്ന നാട്ടുകാരായ കച്ചവടക്കാരെയും കാണാം.

ചുരുക്കത്തില്‍ ബംഗാളികളുടെ കുടിയേറ്റം ഗുണ ദോഷ സമ്മിശ്രമാണ്. ഇപ്പോള്‍ കേരള ഗവണ്മെന്റ് അന്യ സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ സാക്ഷരത മിഷന്‍ നേതൃത്വത്തില്‍ പദ്ധതി തുടങ്ങി കഴിഞ്ഞു.ഇപ്പോള്‍ പന്ത്രണ്ട് ലക്ഷം ഗള്‍ഫ് റീട്ടേണീസ് കേരളത്തിലുണ്ട്. മടങ്ങി വരുന്ന ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ പ്രവാസികള്‍ മിഥ്യാഭിമാനം മാറ്റിവച്ചു ജോലി ചെയ്യാന്‍ തയ്യാറായാല്‍ ഗള്‍ഫിലെ പോലെ കേരളത്തിലും ഒരു സ്വദേശിവല്‍ക്കരണം ഉടനെ പ്രതിക്ഷിക്കാം.
[email protected]

 

Top