കേരളം മാന്ദ്യത്തിലേക്ക്,ഭീകരമാകുന്ന ഭാവി ദുരന്തങ്ങളുടെ മുന്നറിയിപ്പുമായി തോമസ് ഐസക്കിന്റെ പുസ്തകം

തിരുവനന്തപുരം: കേരളം കടുത്ത മാന്ദ്യത്തിലേക്കും ഭീകരമായ സാമ്പത്തിക തകർച്ചയിലേക്കും. വ്യക്തമായ മുന്നറിയിപ്പുമായി ധനമന്ത്രി ഡോ തോമസ് ഐസക്കിന്റെ പുസ്തകം. ഇന്നത്തേത് സാധാരണഗതിയിലുള്ള മാന്ദ്യമല്ല. കറന്‍സിയില്ലാത്തതിന്റെ ഫലമായുള്ള മാന്ദ്യമാണ്. ഇത് പൊതുസമ്പദ്ഘടനയില്‍ എന്നപോലെതന്നെ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നുള്ള ചെലവിനേയും പ്രതികൂലമായി ബാധിച്ചു. എങ്ങനെ ഇത്രമാത്രം ചെലവു കുറഞ്ഞു എന്നു സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 500-600 കോടി രൂപ ശമ്പള-പെന്‍ഷന്‍ ഇനങ്ങളില്‍ ഇനിയും പിന്‍വലിക്കാന്‍ ഉണ്ടെന്നതാണ്. മാന്ദ്യത്തിന്റെ അന്തരീക്ഷത്തില്‍ പണച്ചെലവു ചുരുക്കുന്നതിനുള്ള പ്രവണത സര്‍ക്കാരുദ്യോഗസ്ഥരെപ്പോലും ബാധിച്ചിരിക്കുന്നു എന്നുവേണം വിലയിരുത്താന്‍. ഇത് അതീവഗൌരവമുള്ള സ്ഥിതിവിശേഷമാണ്.

ചില നിർദ്ദേശങ്ങൾ പുസ്തകത്തിൽ ഉണ്ട്. അത് അദ്ദേഹം മന്ത്രിയെന്ന നിലയിൽ വിമർശനം കേൾക്കാതിരിക്കാനുള്ള നീക്കമായി കാണുന്നു. എന്നിരുന്നാലും പുസ്തകത്തിൽ നോട്ട് നിരോധനം മൂലം കേരളത്തിൽ വരുന്ന ദുരന്തങ്ങൾ വ്യക്തമായി അദ്ദേഹം വിലയിരുത്തുന്നുണ്ട്. ജനങ്ങൾക്ക് ഇത് ഒരു മുന്നറിയിപ്പുതന്നെയാണ്‌.

ഇന്നത്തെ സാഹചര്യത്തില്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധപാക്കേജ് ദ്രുതഗതിയില്‍ നടപ്പാക്കാനും വിപുലപ്പെടുത്താനും കഴിയണം. വായ്പ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ധന ഉത്തവാദിത്വ നിയമനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബജറ്റിനു പുറത്തു വായ്പയെടുത്തു ചെലവു വര്‍ദ്ധിപ്പിക്കുകയേ നിര്‍വാഹമുള്ളൂ. പുസ്തകത്തിൽ മന്തി പറയുന്നു

നോട്ട് പിൻ വലിച്ചതിന്റെ പേരിൽ കേരളത്തിന്റെ സംബദ് വ്യവസ്ഥയിൽ ഉണ്ടായ കനത്ത ആഘാതം വ്യക്തമാക്കുന്നതാണ്‌ മന്ത്രിയുടെ പുസ്തകം. അങ്ങിനെ ഇതിനേ മറികടക്കാമെന്നും, ഒരു പുതിയ ബാങ്കിങ്ങ് സീസ്റ്റം കേരളത്ത്ന്‌ വേണമെന്നും പുസ്തകത്തിൽ ഉണ്ട്. ധനകാര്യ മന്ത്രിയുടെ വിലയിരുത്തൽ ആയതിനാൽ വെളിപ്പെടുത്തലിന്റെ ഗൗരവം കൂട്ടുകയാണ്‌. കേരളത്തിൽ വരാനിരിക്കുന്നത് നല്ല നാളുകൾ അല്ല എന്നതിന്റെ വ്യക്തമായ മുന്നറിയിപ്പായി ധന ശാസ്ത്രജ്ഞൻ കൂടിയായ മന്ത്രിയുടെ വെളിപ്പെടുത്തലിനേ കാണാം.മോഡി സൃഷ്ടിച്ച മാന്ദ്യത്തെ ചെറുത്തുനില്‍ക്കാന്‍ കേരളത്തിനു കഴിയുമെന്നും ഐസക് പുസ്തകത്തില്‍ പറയുന്നു

സാമ്പത്തികമാന്ദ്യത്തില്‍നിന്നു കരകയറാന്‍ കിഫ്ബി വഴി വിപുലമായ തോതില്‍ വായ്പയെടുത്ത് പശ്ചാത്തലസൗകര്യമേഖലയില്‍ നിക്ഷേപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ തുടര്‍ സാധ്യതകള്‍ വിലയിരുത്തി അദ്ദേഹം രചിച്ച കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്. ഡിസംബര്‍ 27ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍ പുസ്തകം പ്രകാശനം ചെയ്യും

Top