കിമ്മിനേ പിടിച്ചു കെട്ടി ട്രംപ്,ആണവായുധം ഇല്ലാതാക്കും

സിംഗപ്പൂർ: വീരവാദവും കൊലവിളിയും ലോകത്തോട് നടത്തിവന്ന ഉത്തര കൊറിയൻ ഭരണത്തവൻ കിം ജോങ്ങ് ഇപ്പോൾ എല്ലാം വിഴുങ്ങി. ട്രം പിനേ കണ്ടപ്പോൾ പഴയതൊന്നും ഓർമ്മയില്ലെന്നും എല്ലാം മറക്കാമെന്നും. മാത്രമല്ല ആണവ നിരായുധീകരണവും ഉറപ്പുനൽകി . അമേരിക്കയല്ല..ഉത്തര കൊറിയ ഉറപ്പു നല്കി. അമേരിക്കയുടെ ആണവ ആയുധങ്ങളേ കുറിച്ച് ചർച്ചാ പോലും ഉണ്ടായില്ല. ഇതോടെ ലോകം ഭയന്നു കഴിഞ്ഞിരുന്ന ആശങ്കയെല്ലാം നീങ്ങി.

കൂടിക്കാഴ്ചയോടെ തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വളരെ പ്രത്യേകതയുള്ള ബന്ധം തങ്ങൾക്കിടയിൽ ഉടലെടുത്തിട്ടുണ്ട്. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവർ‌ത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കും. കിമ്മുമായി തുടർന്നും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഉത്തര കൊറിയയിൽ അമേരിക്കൻ സൈനീക സംഘം വരും

ആണവ നിരായുധീകരണം ഉറപ്പ് വരുത്താൻ അമേരിക്കൻ സംഘം ഉത്തര കൊറിയയിൽ എത്തും. എന്തായാലും സമാധാനം ലഭിച്ചു എങ്കിലും വീമ്പ് പറഞ്ഞ് കിമ്മിൽ നിന്നും ഇത്ര മര്യാദയും അനുസരണയും പ്രതീക്ഷിച്ചില്ല., സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ളവർ ഈ നിമിഷം കാണുകയാണെന്ന് എനിക്കറിയാം. പലരും ചിന്തിക്കുന്നത് ഇതൊരു ഫാന്റസി, സയൻസ് ഫിക്‌ഷൻ ചലച്ചിത്രത്തിലെ രംഗമാണെന്നായിരിക്കും. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങൾ മറികടക്കും. മുൻകാലങ്ങളിലെ മുൻവിധികളും വ്യവഹാരങ്ങളുമാണ് ഇത്രയും കാലം തടസ്സമായിരുന്നത്. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോൾ ഇവിടെയെത്തിയിരിക്കുന്നതെന്നും കിം പറയുന്നു.

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. സിംഗപൂരിൽ വരാൻ സുരക്ഷാ വിമാനങ്ങൾ പോലും ഉത്തര കൊറിയക്ക് ഇല്ലായിരുന്നു. ചൈനയാണ്‌ കനത്ത സുരക്ഷാ സന്നാഹമുള്ള വിമാനത്തിൽ കിമ്മിനേ സിംഗപൂരിൽ എത്തിച്ചത്.

Top