ഉത്തരകൊറിയൻ നേതാവ്‌ കിം ജോങ് ഉന്നിനേ വധിക്കാനുള്ള രഹസ്യ നീക്കം പുറത്തായി

കിം ജോങ് ഉൻ ഇനി എത്രകാലം ജീവിച്ചിരിക്കും? കാരണം വധിക്കാനുള്ള വൻ പദ്ധതി തയ്യാറാക്കി ദക്ഷിണ കൊറിയയും, അമേരിക്കയും. രാസ പദാർഥങ്ങൾ സഞ്ചരിക്കുന്ന കാറിൽ ഇട്ടോ, വായുവിൽ വിഷ വാതകം കലർത്തിയോ വധിച്ചേക്കും എന്നായിരുന്നു റിപോർട്ട്. എന്നാൽ ഇത് ഉത്തരകൊറിയ രഹസ്യ അന്വേഷണ ഏജൻസി ചോർത്തി.ഉത്തര കൊറിയയുടെ ഹാക്കര്‍മാരാണ് ഇത് ചോര്‍ത്തിയത്.

എന്തായാലും കിം ജോങ്ങ് ഇപ്പോൾ ഭയത്തിലാണ്‌. ഹോളീഡേക്ക് പോലും പോകാൻ ഭയം. സ്ഥിരം ഉപയോഗിക്കുന്ന കാറുകൾ ഉപേക്ഷിച്ചു. സാറ്റ്ലൈറ്റ് കണ്ണുകൾ വെട്ടിക്കാൻ കൊട്ടാരം വിട്ട് പുറത്തുള്ള സഞ്ചാരം രാത്രിയിൽ മാത്രം.അടുത്തിടെ കിമ്മിന്റെ പെരുമാറ്റത്തിലും സ്വഭാവ രീതികളിലും ചില മാറ്റങ്ങള്‍ കണ്ടിരുന്നു. ഇതും ആക്രമണ ഭീഷണി ഭയന്നാണെന്നാണ് വിവരങ്ങള്‍.

സ്പാര്‍ട്ടന്‍ 300 എന്ന രഹസ്യനാമത്തിലാണ് കിമ്മിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. ഉത്തരവ് ലഭിച്ചാല്‍ കിം ഉള്‍പ്പെടെയുള്ള ഉത്തര കൊറിയന്‍ നേതാക്കളെ 24 മണിക്കൂറിനകം വധിക്കാനുള്ള പദ്ധതിയും ചോര്‍ന്ന രേഖകളില്‍ ഉള്‍പ്പെടുന്നു. ഈ രേഖകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കിം അടിയന്തരമായി ആണവായുധ വികസനവും ഹൈഡ്രജന്‍ ബോംബ് പരീക്ഷണങ്ങളും നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണ കൊറിയയുടെ ഡിഫന്‍സ് ഇന്റഗ്രേറ്റഡ് ഡാറ്റാ സെന്ററില്‍ നിന്ന് 235 ജിബി ഡാറ്റയാണ് ചോര്‍ന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഹാക്കര്‍മാര്‍ ഇത് ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ബ്യൂറോ 121 അഥവാ ലാസറസ് ഗ്രൂപ്പ് എന്ന പേരിലാണ് ഉത്തര കൊറിയയുടെ ഹാക്കര്‍മാര്‍ അറിയപ്പെടുന്നത്. ഉത്തര കൊറിയയുടെ ഔദ്യോഗിക ചാര ഏജന്‍സിയുടെ ഭാഗമായാണ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്.

 

Top