കൊച്ചി കവര്‍ച്ച ആസൂത്രണം ചെയ്തതു പുതുവൈപ്പില്‍ ആക്രിക്കച്ചവടക്കാരന്‍: ഒറ്റയക്കു പാട്ടപെറുക്കി ജീവിച്ചയാള്‍ ഇപ്പോള്‍ ആക്രി രംഗത്തെ സുല്‍ത്താന്‍, ആവശ്യത്തിലേറെ വാഹനങ്ങളും 15 ഓളം ഭൃത്യന്മാരും

തൃപ്പൂണിത്തുറ: കേരളത്തെ ഞെട്ടിച്ച എറണാകുളത്തും തൃപ്പൂണിത്തുറയിലും വീട്ടുകാരെ കെട്ടിയിട്ട് നടത്തിയ കവര്‍ച്ചയുടെ ആസൂത്രണം പുതുവൈപ്പില്‍ ആക്രിക്കച്ചവടം നടത്തിയിരുന്ന നസീര്‍ഖാന്‍ ആണെന്ന് പ്രതികള്‍് ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലെ ഹൗസിംഗ് കോളനിയില്‍ നിന്നും പോലീസ് പിടികൂടിയ അര്‍ഷാദും റോണിയും ഷെഹ്സാദും മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് പോലീസ്. സംഭവത്തിന് പിന്നാലെ നസീര്‍ഖാന്‍ കേരളത്തിലെ താമസസ്ഥലത്തു നിന്നും മുങ്ങിയിരിക്കുകയാണ്. കവര്‍ച്ചാ സംഘത്തെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയത് ഇയാളാണെന്നാണ് കണ്ടെത്തല്‍. ഭാര്യയ്ക്കും രണ്ടു പെണ്‍ക്കള്‍ക്കും ഒപ്പം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. തുടക്കത്തില്‍ ഒറ്റയ്ക്ക് നടന്ന് കച്ചവടം നടത്തിയിരുന്ന ഇയാള്‍ക്ക് കീഴില്‍ ഇപ്പോള്‍ വാഹനങ്ങളും 16 പണിക്കാരുമുണ്ട്.

ആക്രികച്ചവടം നടത്തുന്നതിനിടയിലാണ് ഇവര്‍ വീട് കണ്ടെത്തി വെയ്ക്കുന്നത്. വൈപ്പിനിലെ ഒരു സ്‌കൂളില്‍ പഠിച്ചിരുന്ന ഇയാളുടെ പെണ്‍മക്കള്‍ പരീക്ഷയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മുങ്ങിയ വിവരം ആദ്യം പുറത്തായത്്. ഇയാള്‍ക്ക് പുറമേ വൈറ്റിലയിലും ചേര്‍ത്തലയിലും താമസിച്ചിരുന്ന അനുജന്മാരും മുങ്ങിയിരിക്കുകയാണ്. ഇവര്‍ ബംഗ്ളാദേശികളാണെന്നും ബംഗ്ളാദേശിലേക്ക് കടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പോലീസ് കരുതുന്നത്. കേസില്‍ പോലീസ് പിടികൂടിയ മൂന്നംഗ സംഘത്തിലെ റോണി ബംഗ്ളാദേശ് വഴി ഇന്ത്യയില്‍ എത്തിയ റോഹിംഗ്യന്‍ വംശജനാണെന്നാണ് പോലീസ് കരുതുന്നത്. കൊച്ചിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ അനധികൃതമായി ഇന്ത്യയിലേക്ക കടന്നവര്‍ ഏറെയുണ്ടെന്നും വ്യാജമേല്‍വിലാസത്തില്‍ കഴിയുന്ന ഇവര്‍ അതിര്‍ത്തിയില്‍ കൈക്കൂലി കൊടുത്താണ് ഇന്ത്യയിലേക്ക് കടന്നതെന്നും പോലീസ് സംശയിക്കുന്നു. കേസില്‍ രണ്ടു പ്രതികളെ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഉത്തരേന്ത്യന്‍ സംഘം കവര്‍ച്ച നടത്തിയത് ഡിസംബര്‍ 15,16 തീയതികളിലായിരുന്നു. തൃപ്പൂണിത്തുറ ഏരൂര്‍ എസ്എംപി റോഡില്‍ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലു തകര്‍ത്തശേഷം കമ്പികള്‍ ഇളക്കി മാറ്റിയാണു സംഘം അകത്തു കടന്നത്. തടയാന്‍ നോക്കിയ ആനന്ദകുമാറിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയും വായില്‍ തുണി തിരുകുകയും ചെയ്തു. ഭാര്യ ശാരിയെ ബാത്ത്റൂമിലും അമ്മയെയും രണ്ടു മക്കളെയും ഓരോ മൂറിയിലുമായി പൂട്ടിയിട്ടു അതിനുശേഷമായിരുന്നു കവര്‍ച്ച. ക്രിമിനല്‍ സംഘം കവര്‍ച്ച നടത്തുമ്പോള്‍ ആനന്ദ് കുമാറും അമ്മ സ്വര്‍ണമ്മയും ഭാര്യ ശാരിമോളും മക്കളായ ദീപക്, രൂപക് എന്നിവരുമാണ് വീട്ടിലുണ്ടായിരുന്നത്. ഗേറ്റിന്റെ കമ്പി പിഴുതെടുത്ത്, അതുപയോഗിച്ച് മുന്‍വശത്തെ ജനാലയുടെ ഗ്രില്‍ ഇളക്കി മാറ്റിയാണു മോഷ്ടാക്കള്‍ അകത്ത് കടന്നത്. താഴത്തെനിലയില്‍ ഇളയ മകന്‍ രൂപക്കും സ്വര്‍ണമ്മയുമാണുണ്ടായിരുന്നത്. ഉറങ്ങിക്കിടന്ന രൂപക്കിന്റെ െകെകള്‍ പിന്നിലാക്കി കെട്ടിയശേഷം കണ്ണും തുണികൊണ്ട് കെട്ടി. പിന്നീട് അടുത്തമുറിയില്‍ ഉറങ്ങുകയായിരുന്ന സ്വര്‍ണമ്മയുടെ െകെകള്‍ പിന്നിലേക്കുകെട്ടി. മുറിയിലിട്ടു പൂട്ടി ഒച്ചവയ്ക്കാതിരിക്കാന്‍ ഇവരുടെ വായില്‍ തുണിയും തിരുകി.

മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്ന ആനന്ദ്കുമാറിന്റെയും ഭാര്യ ശാരിമോളുടെയും മുറിയുടെ വാതിലില്‍ തട്ടി. മകനായിരിക്കുമെന്നു വിചാരിച്ച് ശാരിമോള്‍ വാതില്‍ തുറന്നപ്പോള്‍ വടിവാള്‍ പോലുള്ള ആയുധം കഴുത്തില്‍ വച്ച് മോഷ്ടാക്കള്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ഇരുവരെയും െകെകള്‍ പിന്നിലേക്കു കെട്ടി വായില്‍ തുണി തിരുകിയശേഷം സ്വര്‍ണം ഇരിക്കുന്ന അലമാരയുടെ താക്കോല്‍ ആവശ്യപ്പെട്ടു. കൊടുക്കാന്‍ വിസമ്മതിച്ച ആനന്ദ്കുമാറിന്റെ തലയില്‍ പട്ടിക കൊണ്ടടിച്ചപ്പോള്‍ താക്കോല്‍ ഇരിക്കുന്നിടം പറഞ്ഞു കൊടുത്തു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും ശാരിയുടെയും സ്വര്‍ണമ്മയുടെയും ആണ്‍മക്കളുടെയും ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും മോഷ്ടാക്കള്‍ ഊരിയെടുത്തു. മൊെബെല്‍ ഫോണുകളും എ.ടി.എം. കാര്‍ഡുകളും കവര്‍ച്ചാസംഘം കൊണ്ടുപോയി. രണ്ടു മണിക്കൂറോളം സംഘം വീടിനുള്ളിലുണ്ടായിരുന്നു. മോഷ്ടാക്കളുടെ ആക്രമണത്തില്‍ ശാരിമോളുടെ െകെയിലെ അസ്ഥി പൊട്ടി. വീട്ടിലുള്ളവരെ കെട്ടിയിട്ട് മര്‍ദിച്ചതിനുശേഷം 54 പവനും 20,000 രൂപയും നാലു മൊെബെല്‍ ഫോണുകളും വിലപിടിപ്പുള്ള രേഖകളുമാണ് കവര്‍ന്നത്.

Top