സനുഷ ന്യൂ ലുക്കിൽ, കൊടിവീരനിലേ ഗാനം പുറത്തിറങ്ങി

ബാലതാരമായി മലയാളികളുടെ മനം കവര്‍ന്ന അഭിനേത്രി സനുഷ ഇനി പുതിയ ലുക്കില്‍. ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങി. പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് എത്തിയിരിക്കുന്നത്.മലയാളത്തിലും തമിഴിലും സനുഷയുടെ മികവുറ്റ പ്രകടനം നടത്തിയ താരം ഇപ്പോള്‍ കൊടിവീരന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ്.

പട്ടുസാരിയുടുത്ത് സനുഷ് പുതിയ ലുക്കിലാണ് എത്തിയിരിക്കുന്നത്. കേള്‍ക്കാന്‍ മനോഹരമായ ഗാനമാണിത്.
മോഹന്‍രാജന്‍റെ വരികള്‍ക്ക് എന്‍ ആര്‍ രഘുനന്ദനാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഗുരുവാണ് പാടിയിരിക്കുന്നത്. എം മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശശികുമാറും മഹിമ നമ്പ്യാറും പ്രധാന വേഷത്തിലെത്തുന്നു. എം ശശികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്

Top