ലൈംഗിക ആരോപണ വിധേയനായ കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് ഹയർ സെക്കന്‍ററി സ്കൂളിലെ വൈദികനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

പത്തനംതിട്ട: ലൈംഗിക ആരോപണ വിധേയനായ കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് ഹയർ സെക്കന്‍ററി സ്കൂളിലെ വൈദികനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. മെത്രാൻ തിരഞ്ഞെടുപ്പിനൊരുങ്ങിയിരുന്ന വൈദികൻ ഫാ. ഗീവർഗീസിനെതിരെയാണ് സ്കൂളിലെ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയത്. വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിനു വിധേയനാക്കുന്ന വൈദികന്‍റെ കാമകേളികൾ തന്നെയായിരുന്നു പരാതിയിലെ പ്രധാന ആരോപണം.

കൊട്ടാരക്കര ഭദ്രാസനത്തിലെ വൈദികനും, ചെങ്ങമനാട് ബേത്‌ലഹേം ആശ്രമവാസിയുമായ കക്ഷിക്ക് പണ്ടേ ഞരമ്പു രോഗമുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. പഠനകാലം മുതൽ വൈദികന്‍റെ കാമകേളികൾ വീട്ടുകാർക്ക് തലവേദനയായിരുന്നുവത്രേ. പിന്നീട് പള്ളിയിൽ പോയെങ്കിലും നന്നാവട്ടെയെന്നോർത്താണ് വീട്ടുകാർ സെമിനാരിയിൽ ചേർത്തത്. എന്നാൽ അവിടെയും വൈദികൻ സ്വഭാവം മാറ്റിയില്ല.

സഹമുറിയൻമാരോട് ലൈംഗിക കഥകൾ പറയുന്നതിലും വേണ്ടിവന്നാൽ ഒരു മുംബൈ പൊലീസ് കളിക്കും വരെ ഗീവർഗീസ് തയാറായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കൾ ഓർക്കുന്നു. വൈദികപട്ടം ലഭിച്ചതോടെ പെൺകുട്ടികളുള്ള സ്ഥാപനങ്ങളിൽ എത്തിപെടാനുള്ള ശ്രമമായിരുന്നു. മെത്രാൻമാരുടെ ലൈംഗിക കേളികൾക്ക് കൂട്ടു നിന്നതുകൊണ്ടു തന്നെ ഇക്കാര്യം വേഗത്തിൽ നടന്നു.

കന്യാസ്ത്രീകളുമായും സഭയിലെ മുന്തിയ കുടുംബത്തിലെ കെട്ടിലമ്മമാരുമായും ഒരു മെത്രാനുള്ള ബലഹീനത മുതലെടുത്താണ് വൈദികൻ മെത്രാൻമാരുടെ കണ്ണിലുണ്ണിയായത്. മെത്രാന്‍റെ രാത്രി സഞ്ചാരത്തിനു കൂട്ടു നിന്ന വൈദികനു കിട്ടില സമ്മാനമായിരുന്നു സെന്‍റ് ഗ്രിഗോറിയോസ് സ്കൂളിന്‍റെ ചുമതല. ഇതോടെ വൈദികനു ഞരമ്പു രോഗം തീർക്കാൻ എളുപ്പമായി.

സ്കൂളിലെ പെൺകുട്ടികളെ മുറിയിലേക്ക് വിളിച്ചുവരുത്തുക, രഹസ്യ ഭാഗങ്ങളിൽ തലോടുക തുടങ്ങി വൈദികന്‍റെ വിക്രിയകൾ പലതായിരുന്നു. സുന്ദരികളായ പെൺകുട്ടികളുടെ രഹസ്യ ചിത്രങ്ങൾ മെത്രാൻമാർക്ക് അയച്ചു കൊടുക്കാറുമുണ്ടത്രേ. എന്തായാലും അഛനെതിരെ സഭ നടപടിയെടുത്തില്ലെങ്കിൽ പരസ്യമായി പഞ്ഞിക്കിടാനുള്ള തയാറെടുപ്പിലാണ് സ്കൂളിലെ വിദ്യാർഥിനികൾ

Top