Don't Miss Exclusive

കൊരട്ടി പള്ളിവികാരി തിരിച്ചെത്തി, കാണാതയതിൽ 3ചാക്ക് നേർച്ച പണവും,മുങ്ങിയത് അടി കിട്ടുമെന്ന് ഭയന്നെന്ന്

കൊരട്ടി: കൊരട്ടി പള്ളിയിൽ നിന്നും മാതാവിന്റെ മാലയും വളയും, അടക്കം 3 കിലോ സ്വർണ്ണം കാണാതായതും 6 കോടി രൂപ കണക്കിൽ കാണാതായതുമായ വിവാദം അണയുന്നില്ല. ഇടവകക്കാരുടെ പ്രതിഷേധം ഭയന്ന് ഒളിവിൽ പോയ വികാരി മാത്യു മണവളാൻ തിരിച്ചെത്തി. ഇതിനിടെ കൊരട്ടി മുത്തിയുടെ പണവും സ്വർണ്ണവും മോഷ്ടിച്ചത് ആരെന്ന് പറയനമെന്ന് ആവശ്യപ്പെട്ടുള്ള ഇടവകക്കാരുടെ പ്രതിഷേധം തുടരുന്നു.

ഇതിനിടെ കൊരട്ടി പള്ളിയിൽ നേർച്ചയായി ലഭിച്ച പണം 3 ചാക്കിലായി സൂക്ഷിച്ചതും കാണാതെ പോയി. ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചെന്ന് വികാരി പറയുന്നു. ഇതുസംബന്ധിച്ച ആരോപണങ്ങൾ പള്ളിക്കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷൻ പരിശോധിച്ചിരുന്നു. കള്ളക്കളികൾ ബോധ്യപ്പെടുകയും ചെയ്തു. 6.5 കിലോ സ്വർണ്ണം ഉള്ളതിൽ 3 കിലോ സ്വർണ്ണമാണ്‌ കാണാതായത്. ഇതിനു പുറമേയാണ്‌ നേർച്ച ലഭിച്ച സ്വർണ്ണം പരിശോധിച്ചപ്പോൾ ഒറിജിനൽ മാറ്റി മുക്കുപണ്ടം വയ്ച്ചിരിക്കുന്നത് കണ്ടത്. കഴിഞ്ഞ പെരുന്നാളിന്‌ ലഭിച്ച 12 വളകളും മാലകളും ആയിരുന്നു. മാതാവിനു ഭക്തർ അണിയാനായി നല്കിയതായിരുന്നു ഇത്.

പള്ളിയിൽ ഏറെ നാളായി തട്ടിപ്പുകൾ നടക്കുകയായിരുന്നു. ഇത് എഞ്ചിനിയറും അഭിഭാഷകനുമുൾപ്പെടുന്ന കമ്മറ്റിയാണ് കണ്ടെത്തിയത്. ഇതോടെയാണ് വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്ത് വന്നത്. രൂപതയുടെ നീക്കം വികാരിയെ വെള്ളപൂശാനെന്നും ഇത് അംഗീകരിക്കില്ലന്നുമാണ് ഇടവകാംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെയും നിലപാട്. സംഭാവനയായി ലഭിച്ച പണവും പള്ളി കണക്കിൽ എത്തിയിട്ടില്ലന്നും ആരോപണം ഉണ്ട് . ഇതിനിടെയാണ് വികാരി അച്ചനെ ഞായറാഴ്‌ച്ച വൈകിട്ട് മുതൽ കാണാതായത്. ഇത് കാട്ടി പള്ളിയിലും പള്ളി മുറിയിലും ഇടവകക്കാർ ബോഡുകളും നോട്ടീസും പതിപ്പിച്ചു. പ്രതിഷേധം ശക്തമായപ്പോൾ വികാരി സ്വന്തം കാറിൽ ഞായറാഴ്ച്ച മുറി പൂട്ടി മുങ്ങുകയായിരുന്നു. സിംഗപൂരിലേക്ക് കടന്നു എന്നായിരുന്നു ഇടവകയിൽ പ്രചരണം ഉണ്ടായത്. എന്നാൽ വൈദീകൻ രഹസ്യമായി കഴിഞ്ഞിരുന്നത് അരമനയിൽ ആയിരുന്നു എന്നു അണിയറ രഹസ്യം.

Related posts

ടേക്ക് ഓഫും ലാന്റിങ്ങും ഒകെ, ലൈസൻസിനായുള്ള കാലിബ്രേഷൻ സൂപ്പറായി ജയിച്ചു

subeditor

ഡ്രോൺ ഉപയോഗിച്ച് വീഡിയോയിൽ പകർത്തി സർജിക്കൽ സ്‌ട്രൈക് ഇന്ത്യപോരാട്ടം ആരംഭിച്ചത് അർധരാത്രിയിൽ

subeditor

ഇത്തവണ ക്രിസ്മസിന് ഉടുപ്പു വാങ്ങാനുള്ള പണം പോലും സഭ തന്നില്ല, തുറന്നു പറഞ്ഞ് കന്യാസ്ത്രീകള്‍

ഏഴുവയസുകാരന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല, തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു

main desk

പൂജയ്ക്ക് ചെല്ലുന്ന വീടുകളില്‍ കൃഷ്ണന്‍ നടത്തിയിരുന്നത് വന്‍ തട്ടിപ്പ്

ഉത്തരമില്ലാത്ത ചോദ്യവുമായി വിജിയും സന്ധ്യയും ; ആ കാല്‍ഭാഗം ആരുടെത്..

പ്രിയതമ മരിച്ചതറിയാതെ താലിമാലയും സാരിയുമെടുത്ത് വിവാഹത്തിന് പുറപ്പെട്ട് ബ്രിജേഷ് ; കതിര്‍മണ്ഡപത്തിന് പകരം അവള്‍ കാത്തിരുന്നത് മോര്‍ച്ചറിയില്‍

പ്രളയത്തിൽ മുങ്ങി ആലുവ, വിമാനത്താവളത്തിൽ വൻ മുൻ കരുതൽ നടപടി

subeditor

ഒഎംആര്‍ പരീക്ഷ, തിരഞ്ഞെടുത്തവര്‍ക്ക് പ്രത്യേക പരിശീലനവും ഫീസും,മേലുദ്യോഗസ്ഥരുടെ ‘മിന്നല്‍’ സന്ദര്‍ശനം: കേരള പോലീസിലേക്ക് വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയ സംഘം ഒടുവില്‍ കുടുങ്ങിയത് ഇങ്ങനെ

pravasishabdam news

ഉമ്മൻ ചാണ്ടി മൽസരിക്കില്ല,മകൻ ചാണ്ടി ഉമ്മന്‌ സീറ്റ്,നിരാശ ഭക്ഷിച്ച് യുവ നേതാക്കൾ മൗനത്തിൽ

subeditor

അടിമാലി ശ്രീരാഗം ചെണ്ടമേളം ഗ്രൂപ്പിലെ യുവാവിന്റെ വേർപാടിൽ ഞെട്ടി കൂട്ടുകാരും നാട്ടുകാരും; ബാബുരാജിന് വൈരാഗ്യം ഉണ്ടെന്ന് ബന്ധുക്കൾ പറഞ്ഞതോടെ അന്വേഷണം ഈ ദിശയിലും

കാനഡയ്ക്ക് തലവേദന സൃഷ്ടിച്ച് അമേരിക്ക വഴി നൈജീരിയക്കാര്‍

Sebastian Antony