കൊറിയക്ക് അമേരിക്കയേ തൊടാനാകില്ല, മിസൈലുകൾ ഏഴയലത്ത് അടുക്കില്ല

വാഷിങ്ടണ്‍: ഉത്തര കൊറിയ അമേരിക്ക ലക്ഷ്യമാക്കി 2 ദിവസത്തിനുള്ളിൽ മിസൈൽ അയക്കും എന്ന റഷ്യൻ ഏജൻസിയുടെ മുന്നറിയിപ്പ് വൻ സംഭവ വികാസങ്ങൾക്കിടയാക്കി. സ്വന്തം രാജ്യം സംരക്ഷിക്കാൻ അമേരിക്ക നൂറു കണക്കിന്‌ റഡാറുകൾ ഉത്തരകൊറിയക്ക് ചുറ്റും സ്ഥാപിച്ചു. വടക്കൻ കൊറിയക്കും കൊറിയൻ കടൽ ഇടുക്കിൽ കപ്പലുകളിലും അമേരിക്ക റഡാറുകൾ വ്യന്യസിച്ചു. 100 മുതൽ 500 കിലോമീറ്റർ അകലെ നിന്നും മിസൈലുകൾ റഡാർ കണ്ണുകളിൽ പതിയും. ആ സമയത്തു തന്നെ യുദ്ധ കപ്പലിൽ സജ്ജീകരിച്ച മിസൈലുകൾ കൊറിയൻ മിസൈലുകൾക്കെതിരേ ഉയരുകയും ആകാശത്തുവയ്ച്ച് തന്നെ നശിപ്പിക്കുകയും ചെയ്യും.

അതായത് അമേരിക്കക്കും കൊറിയക്കും ഇടയിൽ 10,367 കിലോമീറ്റർ ആണ്‌ ദൂരം. ഉത്തര കൊറിയയിൽ നിന്നും അമേരിക്കയിലേക്ക് മിസൈൽ ഉയർന്നാൽ 500 കിലോമീറ്റർ പോലും ദൂരം അത് പറക്കില്ലെന്ന് കണക്കുകൂട്ടുന്നു. അതായത് 20ൽ 1ഭാഗം ദൂരം പോലും താണ്ടാൻ മിസൈലുകൾക്ക് ജീവൻ ഉണ്ടാകില്ല. അതിനിടയിൽ തന്നെ അത് കടലിൽ പതിപ്പിച്ചിരിക്കും. ചിലപ്പോൾ ഉയരുന്ന അപ്പോൾ തന്നെ ഉത്തര കൊറിയൻ മണ്ണിൽ തന്നെ പതിപ്പിക്കും.

ആണവ മിസൈൽ തൊടുത്താൽ ഉത്തര കൊറിയൻ ആകാശത്ത്വയ്ച്ച് തന്നെ തകർത്താൽ അത് ഉത്തര കൊറിയയേ നശിപ്പിക്കും. ഇതൊഴിവാക്കാനാണ്‌ ഉത്തരകൊറിയ കടലിൽ മുങ്ങികപ്പലിൽ മിസൈലുകൾ ഒളിപ്പിച്ചിരിക്കുന്നത്.മാത്രമല്ല ഇറാൻ കടൽ ഇടുക്കും ഉപയോഗിച്ചേക്കും. എന്തായാലും അമേരിക്കയിൽ മിസൈലുകൾ എത്തനമെങ്കിൽ നൂറുകണക്കിന്‌ റഡാർ കണ്ണുകളേ വെട്ടിച്ചു വേണം. ഇത് സാധ്യമല്ല. ഒരു മിസൈൽ ഉയരുപോൾ തന്നെ അത് നശിപ്പിച്ചിരിക്കും. മുമ്പ് ഇറാക്ക് സൗദിയിലേക്ക് സ്കഡ് മിസൈലുകൾ തൊടുത്തപ്പോൾ ഒറ്റ മിസൈൽ പോലും നിലം തൊട്ടിരുന്നില്ല. എല്ലാം അമേരിക്കയുടെ പാട്രിയട്ട് മിസൈലുകൾ ആകാശത്ത് വയ്ച്ച് നശിപ്പിച്ചിരുന്നു.

ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 25 വർഷമായി ചർച്ചകൾ നടക്കുന്നു. എന്നിട്ടും ഒന്നും നടന്നില്ല. ഇനി യുദ്ധത്തിന്റെ വഴി മാത്രം മുന്നിൽ.ഉത്തരകൊറിയയുമായുള്ള നയതന്ത്ര ചർച്ചകൾ എല്ലാം തന്നെ പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും ഇനി യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പരോക്ഷമായി സൂചിപ്പിച്ചു.

കഴിഞ്ഞ 25 വർഷത്തിനിടെ മാറിമാറി വന്ന അമേരിക്കൻ ഭരണകൂടങ്ങളുടെ തലവന്മാരെല്ലാം തന്നെ ഉത്തരകൊറിയയുമായി ചർച്ചകൾ നടത്തി പരാജയപ്പെട്ടതാണ്. പലതവണ കരാറുകളില്‍ ഒപ്പുവച്ചു. പണം ചെലവാക്കി. ഉത്തരകൊറിയ തങ്ങളെ വിഡ്ഡികളാക്കുകയാണ്. ഇനി മറ്റൊരു വഴിയും മുന്നിലില്ല – ട്രംപ്  ട്വിറ്ററില്‍ കുറിച്ചു.

 

Top