പ്രസവിച്ച് കിടക്കുന്ന ഭാര്യയെയും കുഞ്ഞിനെയും കാണാൻ അനുവദിക്കാതെ ഭാര്യയുടെ അച്ഛൻ; ആശുപത്രി കെട്ടിടത്തിന് മുകളിലെ വാക്ക് തർക്കം കയ്യാങ്കളിയായി; കൈയിൽ കിട്ടിയ ബിയർ കുപ്പികൊണ്ട് മരുമകനെ കുത്തി വീഴ്ത്തി

പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനേയും കാണാൻ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് ബിയറുകുപ്പിക്കു കുത്തി. ഭാര്യയെ കാണാന്‍ എത്തിയ കൃഷ്ണ കുമാറാണ് ഭാര്യാ പിതാവിന്റെ കുത്തേറ്റു മരിച്ചത്. തിരുവനന്തപുരം വഞ്ചിയൂരിലുള്ള ഗോവിന്ദന്‍സ് ആശുപത്രിയില്‍ വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്.

പരിക്കേറ്റ സുഹൃത്ത് അഖിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേമം സ്വദേശിയായ കൃഷ്ണകുമാര്‍ സെക്രട്ടറിയേറ്റില്‍ താല്‍ക്കാലിക ജീവനക്കാരനാണ്. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഭാര്യ അലീനയെയും കുഞ്ഞിനെയും കാണാനെത്തിയതായിരുന്നു കൃഷ്ണകുമാര്‍.ഇയാളോടൊപ്പം അഖില്‍ എന്ന സുഹൃത്തുമുണ്ടായിരുന്നു. ആശുപത്രിയുടെ ടെറസില്‍ വെച്ചാണ് വാക്ക് തർക്കത്തെ തുടർന്ന് കൃഷ്ണ കുമാറിന് കുത്തേറ്റത്. കുത്തേറ്റ കൃഷ്ണകുമാർ നിലവിളിച്ചുകൊണ്ട് ഓടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇതേ ആശുപത്രിയിൽ തന്നെ ചികിത്സ നല്‍കി എങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റി. ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ ഭര്‍ത്തൃപിതാവ് സുധാകരന്‍ സമ്മതിക്കാത്തതാണു കലഹത്തിനിടയാക്കിയത്. സുധാകരനാണു തന്നെ കുത്തിയത് എന്നു കൃഷ്ണകുമാര്‍ മൊഴി നല്‍കിട്ടുണ്ട്. ഇവര്‍ തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പോലീസിനു സൂചന ലഭിച്ചു. ബിയര്‍ കുപ്പി പൊട്ടിച്ചാണു കുത്തിയത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സുധാകരന്‍ ഒളിവിലാണ്.

Top