കൂവത്തൂർ റിസോട്ട് മേഖലയിൽ നിരോധനാജ്ഞ, എം.എൽ.എമാർ പുറത്തു പോകാതിരിക്കാൻ ശശികലയുടെ പുതിയ നീക്കം

അണ്ണാ ഡിഎംകെ എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിൽ തമിഴ്നാട് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എം.എൽ.എ മാർ പുറത്ത് പോകുന്നത് തടയാനാണിത്. ഇന്നലെ രാത്രി ഒരു എം.എൽ.എ ക്യാമ്പിൽനിന്നും ഒളിച്ച് കടന്ന് പനീർസെൽ വത്തിന്റെ വീട്ടിൽ എത്തിയിരുന്നു. എം.എൽ.എമാരേ പുറത്ത് ഒരു കാരണവശാലും ഇറക്കിന്നില്ല. ഇവിടെ തന്നെയാണിപ്പോൾ ശശികലയും താമസമാക്കിയിരിക്കുന്നത്.

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്കെതിരായ സുപ്രീംകോടതി വിധിക്കു പിന്നാലെ കാവൽ മുഖ്യമന്ത്രി പനീർസെൽവം എംഎൽഎമാരുടെ പിന്തുണ തേടി കൂവത്തൂരിലെത്തുമെന്ന സൂചനകൾക്കിടെയാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. താൽക്കാലികമായുള്ള പ്രശ്നങ്ങൾ മറന്നുകളയണമെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് പനീർസെൽവം എംഎൽഎമാർക്ക് തുറന്ന കത്തെഴുതികൂവത്തൂരിലേക്ക് ജനങ്ങളുടെ അകമ്പടിയോടെ വന്ന് എം.എൽ.എമാരേ കാണാൻ പനീർസെൽ വം തയ്യാറെടുപ്പ് നടത്തവേയാണ്‌ നിരോധനാഞ്ജ വന്നത്.

Top