News NRI News

കുവൈത്ത് അപകടം; സഹപ്രവര്‍ത്തകനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

കുവൈത്ത് വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന മലയാളി യുവാവിന്റെ അപകടമരണത്തില്‍ സഹപ്രവര്‍ത്തകനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രെജിസ്റ്റര്‍ ചെയ്തു. ജലീബ് അല്‍ ശുയൂഖ് പോലീസ് സ്റ്റേഷനില്‍ ആണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുവൈത്ത് എയര്‍ വെയ്സില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി ആനന്ദ് രാമചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജലീബ് പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തത്. കുവൈത്ത് എയര്‍വെയ്സിന്റെ ബോയിങ് 777 വിമാനം ഹാങ്ങറില്‍ നിന്ന് പാസഞ്ചര്‍ ഗേറ്റിലേക്കു കൊണ്ട് പോകുന്നതിനിടെ ടോവിങ് റോപ്പ് പൊട്ടിയാണ് അപകടമുണ്ടായത്.

സംഭവം നടക്കുമ്പോള്‍ പുഷ്ബാക്ക് ട്രാക്റ്റര്‍ ഓടിച്ചിരുന്ന നാല്പത്തിമൂന്നുകാരനായ ഇന്ത്യക്കാരനെതിരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യ ചാര്‍ജ് ചെയ്തിരിക്കുന്നത്. പുഷ്ബാക്ക് ട്രാക്റ്ററില്‍ നിന്ന് കോക്പിറ്റിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനിടെ ഗ്രൗണ്ടിലേക്ക് തെറിച്ചു വീണ ആനന്ദ് രാമചന്ദ്രന്‍ വിമാനത്തിന്റെ ചക്രത്തിനിടയില്‍ കുടുങ്ങിയാണ് മരിച്ചത്.

Related posts

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

main desk

കുവൈത്തില്‍ ഡ്രൈവിങ് ലൈസൻസ് നിബന്ധനകളില്‍ മാറ്റമില്ല; ലൈസന്‍സിന് 600 ദിനാര്‍ ശമ്പളം

subeditor

ബാഹുബലികണ്ട കലിപ്പ് തീർക്കാൻ യുവാവ് കാറുകൾ അടിച്ചു തകർത്തു, തടയാൻ ചെന്ന പൊലീസിനും കിട്ടി കണക്കിന്

നരേന്ദ്രമോഡിയുടെ ഭരണത്തില്‍ 56 ശതമാനം പേര്‍ക്ക് മാത്രം പൂര്‍ണ്ണ തൃപ്തി ; തൊഴിലില്ലായ്മ, കള്ളപ്പണ കാര്യത്തില്‍ സര്‍ക്കാരിന് പിടിപ്പുകേടെന്നും സര്‍വേ

subeditor5

”തെരുവു വെളിച്ചം” ഓട്ടോ മുരുകന്‍

subeditor

കാമുകൻ ഉപേക്ഷിച്ചു, നഗ്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ ഇട്ട് കാമുകി പക വീട്ടി

subeditor

അശോഭ റാസല്‍ മദ്‌റക്ക തീരത്ത്

subeditor

മാനസികമായി ബുദ്ധിമുട്ടിലാണ്, സമാധാനം തേടി മാറുന്നു: വിവാഹമോചന വിവാദത്തിനിടെ ദൂതന്‍ വഴി തേജ് പ്രതാപിന്റെ വെളിപ്പെടുത്തല്‍

കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍; ജാഗ്രതനിര്‍ദ്ദേശവുമായി കേന്ദ്രം

subeditor12

കുവൈത്ത് 656 ഇന്ത്യക്കാരെ നാടുകടത്തി- പരിശോധനകൾ കർശനം

subeditor

സിഖ് വിരുദ്ധ കലാപം: കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത് രാജീവ് ഗാന്ധിയെന്ന് ബിജെപി

main desk

നിരക്കു വർധന: യാത്രക്കാർ വലയുന്നു

subeditor