ചൂട് കാരണം വനിതാ പോലീസുകാർക്ക് ടൈറ്റ് കുട്ടി നിക്കർ യൂണിഫോം, വീഡിയോ വൈറൽ

ബെയ്റൂട്ട്: ലബനോനിൽ കേരളത്തിന്റെ അടുത്ത് പോലും ചൂട് ആയില്ല. വെറും 29- 30 ഡിഗ്രി ഒക്കെ. എന്നിട്ടും വനിതാ പോലീസുകാർക്ക് കാലുകൾ പുകയാതിരിക്കാനും, ഡ്യൂട്ടിയിൽ ക്ഷീണം ഉണ്ടാകാതിരിക്കാനും യൂണീ ഫോം കുട്ടി നിക്കർ ആക്കി. വെറും കുട്ടി നിക്കർ അല്ല..അരക്ക് താഴെകൊണ്ട് ഒതുങ്ങി അവസാനിക്കുന്ന ടൈറ്റ് ട്രൗസറുകൾ. എന്തായാലും വനിതാ പോലീസുകാരുടെ യൂണിഫോം മാറ്റം രാജ്യത്തേ ജനങ്ങൾ ആഘോഷിച്ചു. വീഡിയോ അവർ വൈറലാക്കി. പോലീസുകാരിമാർക്കും സന്തോഷം. ഗ്ളാമർ വേഷം എന്ന് അവരുടെ കമന്റ്. ഇനി ഈ വേഷം മതിയെന്നും. ട്രാഫിക് സിഗ്‌നലുകളിലും നഗരങ്ങളിലെ പ്രധാന റോഡുകളിലും ഡ്യൂട്ടി ചെയ്യുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇറക്കം കുറഞ്ഞ ഷോര്‍ട്സ് .ബ്രൗമ്മാന മേയര്‍ പിയറെ അച്ചക്കാറിന്റെ വകയായിരുന്നു ഈ യൂണിഫോം പരിഷ്‌കരണം.

കടുത്ത വേനലില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഇത് വിനോദ സഞ്ചാരികളേ അകർഷിക്കും എന്നും  മേയറുടെ വാദം. യൂണിഫോം പരിഷ്‌ക്കരിച്ചതിലൂടെ പോലീസുകാരും ടൂറിസ്റ്റുകളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും അദ്ദേഹം പറയുന്നു. ഇറക്കം കുറഞ്ഞ ഷോര്‍ട്സ് യൂണിഫോമാക്കിയതില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമാണുള്ളത്. ഇതൊന്നും വലിയ പ്രശ്നമാക്കേണ്ടെന്നും ഈ വനിതാ ഉദ്യോഗസ്ഥരെല്ലാം ഏറെ ബഹുമാനിക്കപ്പെടുന്നവരാണെന്നും പുതിയ ഷോര്‍ട്സ് അത്ര ചെറുതല്ലെന്നുമാണ് ചിലരുടെ അഭിപ്രായം.

എന്നാല്‍ ഇറക്കം കുറഞ്ഞ ഷോര്‍ടിസിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്. പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നീളമേറിയ പാന്റ്സ് യൂണിഫോമായിരിക്കെ വനിതാ ഉദ്യോഗസ്ഥരുടെ വസ്ത്രത്തിന്റെ ഇറക്കം കുറച്ചത് ടൂറിസത്തിന്റെ പ്രചരണത്തിന് വേണ്ടിയാണെന്നാണ് ഇവരുടെ വാദം. എന്തായാലും ലെബനനിലെ പുതിയ യൂണിഫോം സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്. വനിതാ പോലീസുകാരുടെ ഒട്ടേറെ വീഡിയോകളാണ് യൂട്യൂബിലൂടെ കത്തിക്കയറുന്നത്

Top