അമേരിക്കയേ വീണ്ടും ഞടുക്കി ഐ.എസ് ഭീകരവാദം, 50പേർ മരിച്ച സ്ഫോടന ഉത്തരവാദിത്വം ഏറ്റെടുത്തു

ലാസ് വേഗാസ്:അമേരിക്കയേ വീണ്ടും സ്ഫോടനത്തിൽ ഞടുക്കി ഐ.എസ് ഭീകരർ.. അമേരിക്കയിലെ ലാസ് വേഗാസിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു.  ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.ആക്രമണം നടന്ന മാന്‍ഡലെ ബേ ഹോട്ടലിന് സമീപമാണ് മക് കാരന്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഏതാനും മണിക്കൂറുകള്‍ നിര്‍ത്തിവച്ചു. മക് കാരന്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനിരുന്ന ചില വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്തു

ലാസ്‌വേഗാസ് സ്വദേശി തന്നെയാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് വെടിവച്ചു കൊന്നു. ഇയാളുടെ കൂട്ടാളിക്കായി പോലീസ് തെരച്ചില്‍ തുടരുന്നു. പ്രാദേശിക സംഗീത പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ജാസണ്‍ എദന്‍, സാം ഹണ്ട്, എറിക് ചര്‍ച്ച് തുടങ്ങിയ പ്രമുഖ സംഗീതജ്ഞര്‍ പങ്കെടുത്തിരുന്നു. ഏദന്‍ പാടിക്കൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. അദ്ദേഹത്തിന് പരുക്കേറ്റില്ല. ചൂതാട്ടത്തിന് പ്രശസ്തമായ അമേരിക്കന്‍ സ്‌റ്റേറ്റാണ് ലാസ്‌വേഗാസ്.മാന്‍ഡലെ ബേ കാസിനോയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പുണ്ടായത്.

 

Top