10 കൊല്ലം കൊണ്ട് പെട്രോൾ, ഡീസൽ കാറുകൾ ഔട്ട്. 500കിലോമീറ്റർ ഓടിക്കാവുന്ന ശക്തിയേറിയ ബാറ്ററിക്ക് രൂപം നല്കി.

കാറുകള്‍ ഓടിക്കാവുന്ന ശക്തിയേറിയ ലിഥിയം ഓക്‌സിജന്‍ ബാറ്ററികള്‍ കണ്ടുപിടിച്ചിരിക്കുന്നു. നിലവില്‍ യൂറോപ്പിലും അമേരിക്കയിലും ഇലക്ട്രിക് കാറുകള്‍ ഓടുന്നുണ്ട്. എന്നാല്‍ നിലവിലേ ബാറ്ററിയുടെ 5ഇരട്ടി ശക്തിയുള്ള പുതിയ ലിഥിയം ഓക്‌സിജന്‍ ബാറ്ററി ലോകത്തേ മാറ്റിമറിക്കും.ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ മിനുട്ടുകള്‍ മാത്രം. ഒറ്റ ചാര്‍ജ്ജില്‍ 500ഓളം കിലോമീറ്റര്‍. ഇതുമായി ബന്ധപ്പെട്ട് മലയാളത്തിലേ ആദ്യ വെളിപ്പെടുത്തലാണ് ഈ ലേഖനം. പരീക്ഷ്ണത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തിറക്കിയ സയന്‍സ് ജേര്‍ണല്‍ പ്രബന്ധമാണ് ഈ ലേഖനത്തിന്റെ ആധാരം.

എണ്ണയുടെ അത്ര തന്നെ കാര്യ ക്ഷമതയുള്ള ഇലക്ട്രിക്ക് ബാറ്ററി, കേബ്രിഡ്ജിലെ ഒരു കൂട്ടം ശാസ്ത്രഞ്ജര്‍ കണ്ടെത്തി. ഇത് ലാബുകളില്‍ പരീക്ഷണം ചെയ്ത് ഇതിന്റെ കാര്യക്ഷമത ഇതിനകം തെളിയിച്ചു കഴിഞ്ഞു.കാറുകളില്‍ എഞ്ചിന്റെ സ്ഥാനത്ത് ബാറ്ററിയും ഇലക്ട്രിക് മോട്ടോറും സ്ഥാനം പിടിക്കും. പെട്രോള്‍ ഡീസല്‍ കാറുകള്‍ പത്തു വര്‍ഷത്തിനുള്ളില്‍ തന്നെ ഇല്ലാതാകും, ആ സ്ഥാനത്ത് കൂടുതല്‍ ചിലവുകുറഞ്ഞ ഇലക്ട്രിക് കാറുകളായിരിക്കും നിരത്തുകളീല്‍ കാണപെടുക. ഇത് ലോകചരിത്രത്തിനെ തന്നെ മാറ്റീ മറയ്കും.രാജ്യങ്ങളുടെ സാമ്പത്തിക ഘടനയില്‍ കാര്യമായ മാറ്റമുണ്ടാക്കും. എണ്ണയുടെ പ്രാധാന്യം ലോകത്തു കുറയും.അതിനെ ആശ്രയിച്ചിരിക്കുന്ന രാജ്യങ്ങളുടെ ഗതി വളരെ ദയനീയമാകുകയും ചെയ്യും.

battery-prototype_3486857b_PravasiShabdamഇപ്പോള്‍ ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കു 100-150 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കാനെ സാധിക്കുകയുള്ളൂ. അതിന്റെ ഊര്‍ജ്ജ സാന്ദ്രത വളരെ കുറവാണു. അതു കൊണ്ട് ഇലക്ട്രിക് കാറുകള്‍ അധികം ജനസമ്മതിയാര്‍ജ്ജിച്ചിരുന്നില്ല. എന്നാല്‍ അതിനു പകരമായി ഇപ്പോള്‍ കണ്ടു പിടിച്ചിരിക്കുന്ന ലിഥിയം എയര്‍ അഥവാ ലിഥിയം ഓക്‌സിജന്‍ ബാറ്ററികള്‍ക്കു ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ബാറ്ററിയെക്കാള്‍ പത്തിരട്ടി ഊര്‍ജ്ജ സാന്ദ്രതയുണ്ടു. ഇത് എണ്ണയുടെ സാന്ദ്രതയ്ക് വളരെ അടുത്താണു.മാത്രവുമല്ല വളരെ കുറച്ചു ഭാരമേ ഇത്തരം ബാറ്ററിക്കു വരികയുള്ളൂ. ഇത് സൂക്ഷിക്കാന്‍ കുറച്ചു സഥലവും മതിയാകും. ഇന്നു നിലവിലുള്ള ഇലക്ട്രിക് കാറുകള്‍ക്കുള്ള ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100-150 കി.മി ആണു സഞ്ചരിക്കുന്നതു. ആ സ്ഥാനത്തു ഒറ്റതവണ ചാര്‍ജ്ജ് ചെയ്താല്‍ അഞ്ഞൂറു കി.മി വരെ സഞ്ചരിക്കാന്‍ പുതിയ ബാറ്ററി ഉപയോഗിക്കുന്ന കാറുകള്‍ക്കു സാധിക്കും. അതായത് ഒരു ഫുല്‍ടാങ്ക് പെട്രോള്‍ അടിച്ചു കാര്‍ ഓടുന്ന ദൂരത്തിനു മുകളില്‍.

lithium-oxygen-battery-cambridge-car

ലാബിലെ പരീക്ഷണങ്ങളുടെ വിശദവിവരങ്ങളും അതിന്റെ സമവാക്യങ്ങളും അടങ്ങിയ വിശദമായ ഒരു പ്രബന്ധം ഈ മാസത്തെ ‘സയന്‍സ്’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു. അതില്‍ ഇപ്രകാരമാണു പറയുന്നത്.

ലിഥിയം ബാറ്ററികള്‍ക്കു തൊണ്ണൂറൂ ശതമാനം കാര്യക്ഷമത (എഫിഷ്യന്‍സി ) ഉണ്ടു. ഇതു രണ്ടായിരത്തിലധികം പ്രാവിശ്യം ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. അതായതു പ്രതിദിനം ചാര്‍ജ്ജ ചെയ്താല്‍ തന്നെ ആറുവര്‍ഷത്തിലൊരിക്കല്‍ മാത്രം ബാറ്ററി മാറ്റീയാല്‍ മതിയാകും. മറ്റൂ ലിഥിയം അയോണ്‍ ബാറ്ററിയുടെ അഞ്ചിലൊന്നു ചിലവേ ഇതു നിര്‍മ്മിക്കാന്‍ വരികയുള്ളൂ എന്നതാണു ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം.ഇതിന്റെ ഭാരമാകട്ടെ മറ്റൂ ബാറ്ററിയുടെ അഞ്ചിലൊന്നു മാത്രവും.

electric-battery

കേബ്രിഡ്ജ് യൂണിവേഴ്‌സിറ്റീയിലെ രസതന്ത്ര വിഭാഗത്തിലെ പ്രഫസര്‍ ക്ലാരെ ഗ്രേ പറയുന്നതിങ്ങനെയാണു ‘ഞങ്ങള്‍ ഈ സാങ്കേതികവിദ്യയില്‍ ബഹുദൂരം മുന്നോട്ട് പോയി.എന്നാല്‍ രസതന്ത്രത്തിലെ എല്ലാ പ്രശ്‌നങ്ങളും ഞങ്ങള്‍ ലഘൂകരിച്ചെന്നു അവകാശപെടുന്നില്ല. എന്നാലും ഇതു പ്രായോഗികതലത്തില്‍ മനുഷ്യ രാശിക്കു തന്നെ വലിയ ഗുണം ചെയ്യും. അതു തീര്‍ച്ചയാണു. കാറുകളിലെ ബാറ്ററി മാത്രമല്ല ഇതു മൊബൈല്‍ ടാബ്ലറ്റ് ലാപ്ട് ടോപ്പു തുടങ്ങിയവയില്‍ ഉപയോഗിക്കുമ്പോള്‍ പത്തിരട്ടി സമയം ഉപയോഗിക്കാന്‍ കഴിയും അതായത് ഇപ്പോള്‍ ഉപയോഗിക്കുന്ന സമയത്തിന്റെ പത്തിരട്ടി സമയം കഴിഞ്ഞു ചാര്‍ജ്ജ ചെയ്താല്‍ മതി.ആഴ്ചയിലൊരിക്കല്‍ ചാര്‍ജ്ജ് ചെയ്യുന്ന സ്മാര്‍ട്ട് ഫോണിനെ കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയാത്ത സമയത്താണു പ്രഫസറും കൂട്ടരും അതു യാഥാര്‍ത്ഥ്യമാക്കി കാണിച്ചു തന്നത്.

ഗവേഷണകര്‍ പരീക്ഷണശാലയില്‍ ബാറ്ററി പ്രവര്‍ത്തിച്ചു കാണിച്ചെങ്കിലും അത് വ്യവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദനം നടത്തി വിജയിപ്പിക്കാന്‍ ഒരു പത്തു വര്‍ഷമെങ്കിലും എടുക്കുമെന്നാനു ഈ രംഗത്തെ വിദഗ്ദര്‍ കരുതുന്നത്. അതായതു നിങ്ങളുടെ അടുത്ത കാര്‍ ഒരിക്കലും ഈ ബാറ്ററിയിലോടുന്നവ ആയിരിക്കില്ല. പക്ഷെ രണ്ടാമത്തെ കാര്‍ അങ്ങിനെയായിരിക്കും! എന്നിരുന്നാലും ഫോണുകളീലും ടാബുകളീലും ഇതു ഉടനെ തന്നെ വരുമെന്നു പ്രതീക്ഷിക്കാം. ഐഫോണ്‍ 18 ഇല്‍ നമ്മുക്കു ഈ ബാറ്ററി പ്രതീക്ഷിക്കാമെന്നാണു ഗവേഷകര്‍ പറയുന്നത്.

ലോകം ഉറ്റൂ നോക്കുന്നത് കേവലം ബാറ്ററിയുടെ ഗുണഗനങ്ങള്‍ മാത്രമല്ല. അത് എണ്ണയുടെഉപഭോഗത്തില്‍ വരുന്ന മാറ്റമാണു. ഇങ്ങനെയുള്ള കണ്ടു പിടുത്തങ്ങള്‍ എണ്ണയുടെ വിലയെ കാര്യമായി ബാധിക്കും. അതു ലോക സാമ്പതിക അവസ്ഥയെ തന്നെ തകിടം മറയ്കും. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം, നയതന്ത്ര ബന്ധം എന്നിവയെ സാരമായി ബാധിക്കും. എണ്ണയുല്‍പാദന രാജ്യങ്ങള്‍ ഈത്തപഴ ഉല്‍പാദന രാജ്യങ്ങളായി മാറിയേക്കാം. അവരുടെ സാമ്പത്തിക നില തകര്‍ന്നടിഞ്ഞേക്കാം. പെട്രോളിനു ബദലായി ഇതു മാറുകയാണെങ്കില്‍ ലോകത്തില്‍ വരുന്ന മാറ്റങ്ങള്‍ പ്രവചിക്കുക അസാധ്യം!

Top